17.1 C
New York
Saturday, September 18, 2021
Home Literature ദുഃഖ വെള്ളിയാഴ്ച (അനുഭവകഥ)

ദുഃഖ വെള്ളിയാഴ്ച (അനുഭവകഥ)

✍ലൗലി ബാബു തെക്കെത്തല, കുവൈറ്റ്

1987 ലെ ഒരു ഏപ്രിൽ മാസം…ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം.ദുഖവെള്ളിയും ഏപ്രിൽ ഫൂൾ ഡേയും ഒന്നിച്ചായിരുന്നു ആ വർഷം…തൃശ്ശൂർ രൂപതയിലെ മുക്കാട്ടുകാര ഇടവക പള്ളിയിൽ നിന്നും ദുഃഖവെള്ളിയാഴ്ചയിലെ ക്രിസ്തുവിന്റെ പീഡാനുഭവങ്ങൾ അനുസ്മരിച്ചു കുരിശിന്റെ വഴി കഴിഞ്ഞു ഞാൻ വീട്ടിലേക്കു മടങ്ങുകയാണ്.. പള്ളിയുടെ ഗ്രൗണ്ട് കഴിഞ്ഞു ഒരു ഇറക്കം ഇരുവശവും പാടവും ഒരു കൈത്തോടുമുണ്ട്. അതു കഴിഞ്ഞു ആദ്യത്തെ വീട് ജോയ് ചേട്ടന്റെ ആണ്. ജോയ് ചേട്ടന്റെ ഇളയ മകൾ എന്നേക്കാൾ ആറുമാസം ഇളയത്. അവൾ വാതിൽക്കൽ നിൽക്കുന്നു. അവളും പള്ളിയിൽ നിന്നും എത്തിയതേ ഉള്ളു അവൾ ചോദിച്ചു .. ലൗലി നീയറിഞ്ഞോ? ഞാൻ പറഞ്ഞു ഇല്ല എന്താണ്? നമ്മുടെ നെല്ലങ്കര ആല് വീണു അതിന് അടിയിൽ ഇരുന്ന രണ്ട് പേര് സ്പോട്ല് വെച്ച് കഴിഞ്ഞു കുറെ പേർക്ക് പരിക്ക് പറ്റി.. ഞാൻ ഏപ്രിൽ ഫൂൾ എന്നോർക്കാതെ അയ്യോ ആരാണ് മരിച്ചത്? കഷ്ടമായി എന്നു പറഞ്ഞതും അവളുടെ ചേട്ടനും ചേച്ചിയും ഏപ്രിൽ ഫൂൾ എന്നു പറഞ്ഞു കൈകൊട്ടി ചിരിച്ചതും ഒന്നിച്ചായിരുന്നു.. അവർ വാതിലിന്റെ പുറകിൽ മറഞ്ഞു നിൽക്കയായിരുന്നു. ചമ്മിയ ഞാൻ എന്റെ വീട്ടിലേക്ക് വെച്ചടിച്ചു.

ജോയ് ചേട്ടന്റെ വീട് കഴിഞ്ഞാൽ എന്റെ അപ്പന്റെ ജ്യേഷ്ഠന്റെ വീടും പിന്നെ ജോസഫ് ചേട്ടന്റെ പലചരക്ക് കടയും അവരുടെ വീടും കഴിഞ്ഞാണ് എന്റെ വീട്.. ഞാൻ പുറകിലേക്ക് നോക്കി പള്ളിയിൽ നിന്നും കുഞ്ഞുമോൻ ചേട്ടൻ പതുക്കെ വരുന്ന കണ്ടു… ഞങ്ങളുടെ വീട് കഴിഞ്ഞു കുറച്ചു പോയാൽ ആണ് ആ ചേട്ടന്റെ വീട്. രണ്ട് കുട്ടികൾ ഉണ്ട് ഭാര്യ പ്യൂൺ ആയി ഒരു സ്കൂളിൽ ജോലി ചെയ്യുന്നു. കുഞ്ഞുമോൻ ചേട്ടന് ഒരു ഇൻഷുറൻസ് കമ്പനി യിലാണ് ജോലി പെട്ടെന്നാണ് അങ്ങേരെ ഏപ്രിൽ ഫൂൾ ആക്കാൻ എനിക്ക് ഐഡിയ തോന്നിയത്…. കുഞ്ഞുമോൻ പതുക്കെ വരുന്നേയുള്ളൂ… ഞാൻ ശരവേഗത്തിൽ വീട്ടിലെത്തി അമ്മ അടുക്കളയിൽ വലിയ ഒരുക്കങ്ങൾ നടത്തുന്നു.. ദുഃഖവെള്ളിയാഴ്ച പച്ചക്കറി സദ്യ ഉണ്ട്. അപ്പൻ കുറെ പേപ്പർ ഒക്കെ പരത്തി വെച്ച് കൂട്ടലും കുറക്കലും… അഞ്ചു മക്കളെ നന്നായി വളർത്താൻ ഉള്ള കൂട്ടിക്കുറക്കലുകൾ… അപ്പാപ്പൻ മുമ്പിലെ മുറിയിൽ ചാരുകസേര യിലുണ്ട്… അമ്മാമ്മ മുറിയിൽ കിടക്കുന്നു.. ശൗര്യമൊക്കെ പോയി കിടപ്പിലാണ്… ഞാൻ എന്റെ താഴെയുള്ള ആറിലും നാലിലും രണ്ടിലും നഴ്സറിയിലും ഉള്ള കുട്ടിപ്പട്ടാളത്തോട് പറഞ്ഞു ഞാൻ കുഞ്ഞു മോൻ ചേട്ടന് ഫോൺ എന്നു പറഞ്ഞു വിളിച്ചു കൊണ്ട് വരും.. നമ്മൾ ഫോൺ തുറന്നു വെക്കും അയാൾ ഹലോ ഹലോ എന്നു പറയുമ്പോൾ നിങ്ങൾ ഒളിച്ചു നിൽക്കുന്ന ഇടത്തു നിന്നും പുറത്തു വന്ന് ഏപ്രിൽ ഫൂൾ എന്നു പറഞ്ഞു കളിയാക്കണം… സാധാരണ എന്റെ വികൃതികൾകൾക്ക് കൂട്ട് നിൽക്കാത്ത നല്ല കുട്ടികൾ ആയ അവർ അന്ന് എന്തോ അതിനു സമ്മതിച്ചു ആ കാലത്ത് ഞങ്ങളുടെ വീടിന്റെ അടുത്ത് വേറെ വീട്ടിൽ ഒന്നും ഫോൺ ഇല്ല… ഞങ്ങളുടെ വീട്ടിലേക്കു ആണ് ഫോൺ ഒക്കെ വരുന്നത്.. ദൂരത്തിൽ ആണ് ഫോൺ വന്നയാളുടെ വീടെങ്കിൽ രണ്ടാമത് വിളിക്കാനും അടുത്താണെങ്കിൽ ഇപ്പോൾ വിളിച്ചു കൊണ്ട് വരാം എന്നു പറഞ്ഞു വിളിക്കാൻ പോവുന്ന ഒരു പ്രത്യേക തരം ടെലിഫോൺ ഓപ്പറേറ്റർ ആയിരുന്നു ഞാൻ. അതുകൊണ്ട് എന്റെ ഏപ്രിൽ ഫൂൾ പ്ലാൻ വിജയിപ്പിക്കുക എന്നത് ഒരു പ്രശ്നം ആയിരുന്നില്ല.

എല്ലാം ഒക്കെ ആക്കി ഫോൺ തുറന്നു വെച്ച് ഞാൻ ഗേറ്റ് നടുത്തേക്ക് ചെന്നു.. കുഞ്ഞുമോൻ ചേട്ടൻ ഞങ്ങളുടെ വീടിന്റെ രണ്ട് വീടപ്പുറം എത്തിയിരിക്കുന്നു. ഞാൻ കൈകൊട്ടി വിളിച്ചു.. കുഞ്ഞുമോൻ ചേട്ടാ ഫോൺ ഉണ്ട്…. കേട്ട പാതി കേൾക്കാത്ത പാതി കുഞ്ഞുമോൻ ചേട്ടൻ ഓടി എന്റെ വീട്ടിൽ ഫോൺ വെച്ചിരിക്കുന്ന ഹാളിൽ എത്തി ഫോൺ എടുത്ത് ഹലോ ഹലോ കേൾക്കാനില്ല കേൾക്കാനില്ല എന്നു പറഞ്ഞതും കുട്ടിപട്ടാളം ഏപ്രിൽ ഫുൾ എന്നു പറഞ്ഞു കൈകൊട്ടി ചിരിച്ചതും ഒന്നിച്ച്. കുഞ്ഞുമോൻ ചേട്ടന്റെ മുഖം പെട്ടന്ന് വിവർണ്ണമായി.. അയാൾ അന്തോണിചേട്ടാ അന്തോണി ചേട്ടാ എന്നു ഉച്ചത്തിൽ വിളിച്ചു അപ്പൻ പുറത്തു വന്ന് എന്താ കാര്യമെന്ന് ചോദിച്ചപ്പോൾ കുഞ്ഞുമോൻ ചേട്ടൻ കണ്ണിലെ വെള്ളം തുടച്ചിട്ട് പറഞ്ഞു.. എനിക്ക് ഫോൺ ഉണ്ടെന്നു പറഞ്ഞു ലൗലി വിളിച്ചു ഞാൻ വന്നപ്പോൾ അവൾ ഏപ്രിൽ ഫൂൾ ആക്കി എന്നു പറഞ്ഞു കൂടാതെ ഒരു പഞ്ച് ഡയലോഗ്. എന്റെ വീട്ടിൽ ഫോൺ വാങ്ങി വെക്കാൻ ഉള്ള സാമ്പത്തികം ഇല്ലാത്തോണ്ട് ആണ്, ഇങ്ങനെ ഈ കുട്ടി എന്നെ അപമാനിച്ചത് എന്ന്.
സത്യത്തിൽ അത്രക്ക് ഒന്നും ചിന്തിക്കാൻ ഉള്ള ബോധം എനിക്ക് അന്ന് ഇല്ലായിരുന്നു.. പക്ഷെ അങ്ങനെ ഒന്നും അടിക്കാത്ത എന്റെ അപ്പൻ എന്നെ “ലൗലി ഇങ്ങോട്ട് വാ” എന്നു പറഞ്ഞതും കുട്ടിപ്പട്ടാളം ഓടിയൊളിച്ചതും ഒപ്പമായിരുന്നു. ശബ്ദം കേട്ട് അമ്മയും എത്തി… അപ്പൻ എന്നോട് കുഞ്ഞുമോൻ ചേട്ടനോട് സോറി പറയാൻ പറഞ്ഞിട്ട് ഒരൊറ്റ അടി കവിളിൽ തന്നെ… എന്നിട്ട് പറഞ്ഞു
” ഇനിമുതൽ ദുഖവെള്ളിയാഴ്ച ഏപ്രിൽ ഫൂൾ കളിക്കരുത്.”.

ലൗലി ബാബു തെക്കെത്തല, കുവൈറ്റ്

COMMENTS

5 COMMENTS

  1. അടിച്ചതു ശരിയായില്ല. ഒരു സ്പോർട്ട് സ്മാൻ സ്പിരിറ്റുവേണ്ടേ?
    ദുഃഖവെള്ളി ഏപ്രിൽ 1ന് വരുമ്പോൾ ലൗലി സൂക്ഷിക്കണം.
    അടി കിട്ടിയ വിവരം പുറത്തു പറയാമൊ?

  2. Appanalle adichath ath kuzhappamilla… shikshanam anivarymaanu…athillathe valarthunnath kondaanu innathe thalamura vazhithettunnath. …

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലങ്കരയുടെ പ്രത്യാശ (കവിത)

മലങ്കരയ്ക്കഭിമാന നിമിഷംമാർത്തോമ്മാ ശ്ലീഹാ സിംഹാസനത്തിൽ ...

ചിന്തകളുടെ തടവറയിൽ – ...

നമ്മുക്ക് എല്ലാവർക്കും ഒരു പേരുണ്ട്. ഒരു കുടുംബത്തിലെ കുറച്ചു ബന്ധങ്ങളിലും, ചുറ്റുമുള്ള ചില സൗഹൃദങ്ങളിലും നാം നമ്മെ തളച്ചിട്ടിരിക്കുന്നു. ഏതോ ജാതിയുടെയോ, മതത്തിന്റെയോ പേരിൽ, ജനിച്ചപ്പോൾ തന്നെ സമൂഹം നമുക്ക് മുദ്രയിട്ട് കഴിഞ്ഞിരിക്കുന്നു....

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (21)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം വീടുകളിൽ മാത്രം ആക്കണം എന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ഈ കൊറോണ കുഞ്ഞ് എത്രകാലമായി എല്ലാവരുടെയും സ്വൈരജീവിതം തടസ്സപ്പെടുത്തിക്കൊണ്ട് ഇങ്ങനെ നിൽക്കുന്നു? ഗൃഹാതുരത്വത്തിന്റെ ഓർമകളുമായി ഇത്തവണയും ഓണം...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (20)

ഓണം -കേരളത്തിന്റെ ദേശീയോത്സവം, മലയാളിയുടെ സ്വകാര്യ അഹങ്കാരം. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് നാം ഓണംആഘോഷിക്കുന്നത്. ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം പറയാതെ പോയാൽ അതിന്റെ പ്രസക്തി അപ്രസക്തമാകും. രാജാക്കന്മാരാണ് പണ്ട് രാജ്യം ഭരിച്ചിരുന്നത്. കേരളം ഭരിച്ചിരുന്ന അസുര...
WP2Social Auto Publish Powered By : XYZScripts.com
error: