17.1 C
New York
Wednesday, January 19, 2022
Home Literature ദീപങ്ങൾ ചിരിയ്ക്കുമ്പോൾ (കഥ)

ദീപങ്ങൾ ചിരിയ്ക്കുമ്പോൾ (കഥ)

ബെന്നി സെബാസ്റ്റ്യൻ ✍️

ക്രിസ്തുമസ് രാത്രിയിലാണ് നാട്ടിൽ നിന്നും പുറപ്പെടുന്നത്.

കരോൾ സംഘങ്ങൾ ഉണ്ണീശോയുടെ രൂപവും കരോൾ ഗാനങ്ങളുമായി വീടുകളിൽ നിന്നും വീടുകളിലേയ്ക്ക് സന്തോഷത്തിൻെറ സദ് വാർത്തയുമായി, പെട്രോൾ മാക്സും പന്തവും ടോർച്ചുകളുമായി ഇടവഴികളും ഒററയടിപ്പാതകളും കയ്യാലകളും കയറി പടക്കം പൊട്ടിച്ച്, നാട്ടിലെ മുഴുവൻ നായകളേയും ഓടിച്ച് പമ്പകടത്തി പോകുമ്പോളാണ്, അവൻ ടാർപൊളിഞ്ഞ റോഡിലൂടെ ഇരുട്ടിൽ കല്ലിൽ തട്ടി തൊലിപോയ തള്ളവിരലിൻെറ നീററൽ കണ്ണിലൂടെ പുറത്തേയ്ക്കു ഒഴുക്കി കൊണ്ട് നടന്നു പോയത്.

വേലയും കൂലിയുമില്ലാത്തെ വീട്ടിലിരിയ്ക്കുന്നവൻ പൊതുവേ വീട്ടുകാരിൽ നിന്നും അനുഭവിയ്ക്കുന്ന അവഗണനയുടേയും പരിഹാസത്തിൻേറയും ആഴക്കടലിൽ കൈകാലിട്ടിച്ച്. കണ്ണീരുപ്പു കൂട്ടി കഞ്ഞി മോന്തി ജീവിച്ചുമടുത്ത രാത്രിയിലാണ് അവൻ പുതിയ ആകാശവും പുതിയ ഭൂമിയും തേടിയാത്ര പുറപ്പെട്ടത്.

എവിടാണ് ആ വാഗ്ദാന ഭൂമിയെന്ന് അറിയാതെയുള്ളയാത്ര.

പുലർച്ചേ പുറപ്പെടുന്ന കണ്ണൂർ വണ്ടിയിൽ കയറുക ..കണ്ണൂരിൽ ഏതോ ബേക്കറിയിൽ ജോലിചെയ്യുന്ന സുഹൃത്തിനെ കാണുക എന്തേലുമൊരു ജോലിസംഘടിപ്പിയ്ക്കുക.

ആരോടും പ്രത്യേകിച്ച് യാത്ര പറയാനുണ്ടായിരുന്നില്ല.

ഒരാളോട് മാത്രം, മേരിക്കുട്ടിയോട് മാത്രം.. അരുവിയിലേയ്ക്ക് ചാഞ്ഞു കിടക്കുന്ന പുല്ലിൻ കൂട്ടത്തിൻ മറവിലുരുന്നവളുടെ വലതുകൈയ്യിലടിച്ചു സത്യം ചെയ്തു.

ഞാൻ തിരിച്ചുവരും നീ കാത്തിരിയ്ക്കണം. മരണവരെ കാത്തിരിയ്ക്കുമെന്ന അവളുടെ ഉറപ്പിൻമേൽ അവളുടെ വിരലിൽ കിടന്ന മോതിരം പണയംവച്ച കാശുമായാണീ യാത്ര.

കണ്ണൂരിൽ കൂട്ടുകാരൻെറ കൂടെ ഒരാഴ്ച്ച, കഥകളിലും വാരികയിലെ നോവലുകളിൽ വായിച്ചിരുന്നപോലെ അത്ര എളുപ്പമായിരുന്നില്ല ഒരു ജോലി കണ്ടെത്തുകയെന്ന കാര്യം.

വാരികയിലെ നായകൻമാരെ കൈപിടിച്ചുയർത്താൻ മുതലാളിമാരും, കൊള്ളസംഘങ്ങളും, മയക്കുമരുന്നു, വിൽപ്പനക്കാരും ധാരാളം അവസരങ്ങളുമായി നായകനെ കാത്തു നിന്നിരുന്നെങ്കിലും, യഥാർത്ഥ ജീവിതത്തിൻെറ മുൾ മുനയിൽ നിൽക്കുമ്പോൾ ആരേയും കണ്ടില്ല.

കണ്ണൂർ കടപ്പുറത്ത് കടലിലേയ്ക്ക് നോക്കിനിൽക്കുമ്പോൾ നശിച്ച ജീവിതം ആ കടലിൽ കലക്കിയാലോയെന്നു തോന്നി.മുട്ടോളം തിരകളിൽ നിൽക്കുമ്പോളാണ് മേരിക്കുട്ടിയെ ഓർത്തത്.

തിരിച്ചു റൂമിലേയ്ക്ക്നടക്കുമ്പോളാണ്. കണ്ണൂർ ആയിക്കരയിൽ മിലട്ടറിയിലേയ്ക്കുള്ള റിക്രൂട്ട്മെൻെറന്ന വാർത്ത കാണുന്നത്, പിറേറന്ന് രാവിലെ ഗ്രൗണ്ടിലെത്തി പല കടമ്പകൾക്കു ശേഷം, മൈക്കിലൂടെ പേരു വിളിച്ചപ്പോൾ ഒന്നാമതായി വിളിച്ചത്.

കടലിലെ ഉപ്പുവെള്ളത്തിൽ കലക്കികളയാൻ തുടങ്ങിയ ആ ചെറിയ ജീവൻേറതായിരുന്നു.

അഞ്ച് വർഷം കഴിഞ്ഞാണ് ഒരു പകലിൽ വീട്ടിൽ അവധിയ്ക്കെത്തിയത്.

അപ്പോളേയ്ക്കും മൂത്തപെങ്ങളുടെ കല്യാണം കഴിഞ്ഞു .അനിയൻ ഡിഗ്രിയ്ക്കു പഠിയ്ക്കുന്നു.

പണ്ട് വററുകുറവും കഞ്ഞിവെള്ളം കൂടുതലുമുണ്ടായിരുന്ന സ്ററീൽ പാത്രത്തിനു പകരം വസ്തിപിഞ്ഞാണിയിൽ നല്ല കുത്തരിച്ചോറും തോരനും പോത്തുവരട്ടിയതും പുളിശ്ശേരിയും മേശയിൽ സ്ഥാനംപിടിച്ചു.

പുറത്തേയ്ക്കിറങ്ങിയപ്പോൾ അമ്മച്ചി ചോദിച്ചു

നീയധികം താമസിയാതെ വരില്ലേ..?

കുറേ നടന്നു.മേരിക്കുട്ടിയുടെ വീടിരുന്നിടത്ത് ഒരു വലിയ വാർക്കവീട്, അവർസ്ഥലം വിററ് എവിടേയ്ക്കോപ്പോയി.

എവിടാണെന്നാർക്കും അറിയില്ല .

കൂട്ടുകാരനായ ജോസു ചേട്ടൻ മാത്രം പറഞ്ഞ് നമുക്ക് അന്വേക്ഷിയ്ക്കാം .പതിനഞ്ച് ദിവസം കഴിഞ്ഞു മടങ്ങിപ്പോയി.രണ്ട് വർഷം കഴിഞ്ഞു വീണ്ടും വന്നു.

വീടിൻെറ മുഖച്ഛായമാറി സൗകര്യങ്ങളായി.കല്യാണാലോചനകൾ വന്നു.അമ്മച്ചിയും അച്ഛാച്ചനും നിർബന്ധിച്ചു സമയമായില്ലെന്നു പറഞ്ഞു.രണ്ടാമത്തെ അനുജത്തിയുടെ കല്യാണംകഴിഞ്ഞു. പോകാൻ സമയമായപ്പോളാണ് ജോസുചേട്ടൻ പറയൂന്നത്. ഇവിടുന്നുപോയ മേരിക്കുട്ടി മഠത്തിൽ ചേർന്നു കന്യാസ്ത്രീയായീന്ന്.

അവൾ എന്താകും അങ്ങിനെ ചെയ്തത്?
പണ്ടവൾ തന്ന മോതിരം സൂക്ഷിച്ചു വച്ചിട്ടുണ്ട്. വീണ്ടും അതിർത്തിയിലേയ്ക്ക്,

വർഷങ്ങൾക്കഴിഞ്ഞ് പിരിഞ്ഞ് പോരാൻ മൂന്ന് വർഷം ബാക്കി നിൽക്കുമ്പോളാണ് മൈൻ പൊട്ടിത്തെറിച്ച് ഇടതുകാൽ മുട്ടിന് താഴെ വച്ച് നഷ്ടപ്പെട്ടത്.

ഒരു വർഷത്തെ ചികിത്സ, മുറിവുണങ്ങിയശേഷം വെപ്പുകാലുമായി രണ്ട് വർഷത്തെ ക്ളിറിക്കൽ ജോലി.
പിന്നെ തിരിച്ചു നാട്ടിൽ ..

കുറേ സഹതാപവാക്കുകൾ ഒരു പട്ടാളക്കാരൻ അവൻെറ ജീവൻ ജോലിയ്ക്കിടയിൽ ഹോമിച്ചാൽ മാത്രമേ അവന് നാട്ടിൽ വിലയുള്ളൂ.
അതും ആരുടയേലും ഓർമ്മകളിൽ നില നിൽക്കുന്ന നാൾവരെ മാത്രം, അല്ലെങ്കിലവൻ നാട്ടിലെ ഏതേലും സ്ഥാപനത്തിൽ വാച്ചുമാനായോ സെക്യൂരിററി ജീവനക്കാരനായോ പഴയകാല ഓർമ്മകൾ അയവിറക്കി ജീവിതം നയിക്കും.

ജോസേട്ടനാണ് പറഞ്ഞത് മേരിക്കുട്ടി വടക്കേ ഇന്ത്യയിലൊരു അരമനയും പള്ളിയും പള്ളീക്കൂടവും ചേർന്നു പ്രവർത്തിയ്ക്കുന്ന ഒരു ഇടവകയിലാണെന്ന്.
വീണ്ടും ഒരു യാത്ര പോകാൻ തീരുമാനിച്ചു .

അപ്പോൾ അമ്മച്ചി പറഞ്ഞു.

ഞായറാഴ്ച്ച നീയൊരു പെണ്ണുകാണാൻപോകണം ചാച്ചൻെറ കൂട്ടുകാരൻെറ മകളാണ്.

അമ്മച്ചി നാളെ ഞാനൊരുയാത്ര പോയിവരാം വന്നശേഷം തീരുമാനിയ്ക്കാം.

ചാച്ചനുറങ്ങുമുൻപായി മുറിയിൽ ചെന്നു പറഞ്ഞു
ഞാനൊരുസ്ഥലം വരെ രാവിലെ പോകും പോയിട്ടു വരട്ടെ..

യാത്ര അവസാനിച്ചത് ആ മഹാ നഗരത്തിലാണ്. മഹാനഗരത്തിൻെറ കുറച്ച് തിരക്കിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്ന ദേവാലയം മഠം അനാഥമന്ദിരം സ്ക്കൂൾഎല്ലാം പ്രവർത്തിയ്ക്കുന്ന ഒരു പ്രദേശം. അയാളവിടെചെല്ലുമ്പോൾ സമയം ഉച്ചകഴിഞ്ഞ് രണ്ടുമണി.

പള്ളിമുറിയുടെ ബെല്ലടിച്ചപ്പോൾ മലയാളിയായ വികാരിയച്ഛൻ തന്നെയാണ് പുറത്തുവന്നത്. അവർ തമ്മിൽ പരിചയപ്പെട്ടു.
അച്ചൻ കാസർഗോഡ് കാരനാണ്,

അവസാനമാണ് അവിടെ ചെന്നതിൻെറ ഉദ്ധേശം പറഞ്ഞത്,

കളിക്കൂട്ടുകാരിയായിരുന്ന മേരിക്കുട്ടിയെ കാണണം..

എന്നിട്ട് ?
അച്ചൻ പുരികമുയർത്തി..

ഒന്നും ഇല്ല നാട്ടിൽ തിരിച്ചു ചെന്ന് ഒരു വിവാഹം കഴിയ്ക്കണം. അതിനുമുൻപ് മേരിയോട് പണ്ട് ആ പുഴക്കരയിലിരുന്നു പറഞ്ഞപ്പോലെ ഞാനിതുവരെ കാത്തിരുന്നൂയെന്നുപറയണം.

അച്ചൻ തലയാട്ടി.

അഞ്ചുമണിയ്ക്ക് ശേഷമാണ് അവനും മേരിക്കുട്ടിയും ഗസ്ററുറൂമിൽ വച്ച് കണ്ടത്. അവന് അത്ഭുതം തോന്നി അവൾക്ക് വലിയപ്രായമൊന്നും തോന്നിയ്ക്കുന്നില്ല.

അവൾ നാട്ടുകാര്യങ്ങളും വീട്ടു കാര്യങ്ങളും ചോദിച്ചു .

പലതവണ മഠത്തിലെ മദർ വന്നു നോക്കി. അവസാനമവർ പറഞ്ഞു..

സിസ്ററർ മതി സമയമായി പ്രേമവും പ്രണയവും ഒക്കെ പണ്ട്.
അവനോടും പറഞ്ഞു

താങ്കൾ, ഇറങ്ങിക്കോളൂ സമയമായി..

അവൻ എഴുന്നേററു പുറത്തേയ്ക്കു ചുവടുവച്ചു. അപ്പോൾ അടുത്തുകിടന്ന കസേരയിൽ വെപ്പു കാൽ തട്ടി വീഴാൻ തുടങ്ങി. മേരിക്കുട്ടി ഓടിവന്നു താങ്ങിപ്പിടിച്ചു.

മദറിൻെറ സിസ്ററർ എന്ന വിളിമുഴങ്ങി.

അവൻ മേരിക്കുട്ടിയുടെ മുഖത്തേയ്ക്കു നോക്കി പുഞ്ചിരിച്ചു.

പിറേറന്ന് രാവിലത്തെ കുർബാനകൂടിയ ശേഷം അവൻ ദേവാലയത്തിലെ തൂങ്ങപ്പെട്ട രൂപത്തിൻ മുന്നിൽ കണ്ണടച്ചുനിന്നു.

സാവധാനം പുറം തിരിഞ്ഞു നടന്നു.

അപ്പോൾ ദേവാലയത്തിലെ ബലിപീഠത്തിന് മുന്നിലെ തിരശ്ശീല മാററിയിറങ്ങിവന്ന അച്ചൻ അവനെ വിളിച്ചു.

ജോണീ..ഇതാ ഇവളെക്കൂടി കൊണ്ടു പോകൂ..

വെള്ള ബോർഡറുള്ള ഇളംനീലസാരി അതേ ഇളം കളർ ബ്ളൗസ് ….മേരിക്കുട്ടി…

ദേവാലയത്തിലേയ്ക്ക് ഓടി വന്നമദർ ഒച്ചയിട്ടു.
ഇതെന്താ അച്ചനീ കാണിയ്ക്കുന്നത്…

അച്ചനതു ശ്രദ്ധിയ്ക്കാതെ അവരുടെ രണ്ടു പേരുടേയും തലയിൽ കൈവച്ച് പ്രാർത്ഥിച്ചു.

പൊയ്ക്കൊള്ളുക ..സമാധാനവും സന്തോഷവും ആയി ജീവിയ്ക്കുക…

മദർ അച്ചായെന്നു വീണ്ടും വിളിച്ചു.

അച്ചനവരെ നോക്കി…

ദൈവം കൂട്ടിച്ചേർത്തത് മനുഷ്യൻ വേർപ്പെടുത്തെരുതെന്ന തിരുലിഖിതം മദർ വായിച്ചിട്ടില്ലേ…

പുറത്തെ വെയിൽ മങ്ങിയതുകൊണ്ടാണോയെന്നറിയില്ല, ദേവാലയത്തിൽ ഇരുൾപരന്നോയെന്നും അറിയില്ല.

തൂങ്ങപ്പെട്ട രൂപത്തിൻ മുൻപിലെ നൂറുകണക്കിന് മെഴുകുതിരികൾ ഒന്നാളിക്കത്തിയോ എന്തോ..?

ദേവാലയത്തിൽ പെട്ടന്ന് ഒരു വലിയ പ്രകാശം ഉണ്ടായി..

അവർ നടന്ന് ദേവാലയത്തിൻെറ ആനവാതിക്കൽ എത്തി.

ദേവാലയത്തിലെ സങ്കീർത്തിയിൽ നിന്ന് വലിയ ആഹ്ളാദത്തിൻെറ ആരവം ഒപ്പം…

പുതിയ കുടുംബത്തിൻ കതിരുകൾ ഉയരുന്നു.തിരുസഭ വിജയത്തിൽ തൊടുകുറി അണിയുന്നൂ..എന്ന മംഗളഗാനവും ഉയരുന്നതായി അവർ കേട്ടൂ..

ദേവാലയഗോപുരത്തിൽ നിന്നും അനേകം പ്രാവുകൾ വലിയ ശബ്ദത്തോടെ ചിറകടിച്ചു പറന്നുപോയി…

ബെന്നി സെബാസ്റ്റ്യൻ ✍️

COMMENTS

5 COMMENTS

  1. നല്ല കഥ, ഒരു പട്ടാളക്കാരെന്റ നൊമ്പരങ്ങൾ നന്നായി വരച്ചു കാണിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: