17.1 C
New York
Wednesday, July 28, 2021
Home Literature ദരിദ്ര ബാല്യം (കവിത )

ദരിദ്ര ബാല്യം (കവിത )

✍രഘുകല്ലറയ്ക്കൽ

ഭിക്ഷയാചിക്കുന്നവൻ ചെറുപയ്യനവനെങ്കിലും
ഭക്ഷിക്കാനായ് വിശപ്പകറ്റാനാവതും കേഴുവോൻ

ഭക്ഷണത്തിനായ് അലഞ്ഞവൻ നാട്ടിലെല്ലാടവും
ഭിക്ഷയായ് ഒന്നും ലഭിച്ചതില്ലിതുവരെ

പ്രാകൃതമവന്റെ ശരീരത്തിലാകെ അഴുക്കാർന്നു
പിഞ്ഞപ്പറിഞ്ഞേറെ തുച്ഛമായ് തൂങ്ങിയ നിക്കറും

പ്രായം ചെറുതാണെങ്കിലുമേറെപ്പഴകി ദ്രവിച്ച
പാതിയും കീറയ നിക്കറുമാത്ര,മുടുപ്പില്ലവന്റെമേൽ

പാതയോരത്തടുത്തായി തുറന്നേറെ
പ്രശസ്തമാം ജൗളിക്കടയുടെ മുന്നിലായ്

കാണാം മനോഹര വേഷത്താൽ നിൽക്കുന്നു
കാൽ ചട്ടയും,നല്ലുടുപ്പാലെ, തന്നെപ്പോലൊരു പയ്യൻ

കണ്ടാലറിയില്ല പാവയാണെന്നാർക്കും
കഷ്ടമീ,ജീവനമെങ്കിലും കൗതുകമേറുന്നവനിലും

കീറിയ നിക്കറും മേലുടുപ്പില്ലാതവനാകും തനിക്ക്
കനിഞ്ഞതു കിട്ടുകിൽ സന്തോഷം, വിശപ്പും മറന്നവൻ

പാവക്ക് കോലമതെന്തിന് ഓർത്തുപോയന്നേരം
പാവങ്ങൾ നാണം മറയ്ക്കാനുതകുമീ വസ്ത്രങ്ങൾ

നോക്കി നിന്നെത്രയോ നേരമറിയാതെ
നാക്കിൽ കൊതിയൂറി ആർത്തിയോടത്രമേൽ..*


✍★**രഘുകല്ലറയ്ക്കൽ..
“””””””””””””””””””””””””””””””””
*കീറി പിഞ്ഞിപ്പറിഞ്ഞ് നാമമാത്രമായ നിക്കർ മാത്രമുള്ള ദരിദ്രനായ തെരുവു ഭിക്ഷാടകൻ പയ്യൻ
ആർഭാടമായ തുണിക്കടയുടെ മുന്നിൽ മനോഹര വസ്ത്രം ധിരിച്ചു നിൽക്കുന്ന തന്റെ പ്രായം തോന്നുന്ന പ്രതിമയെ കണ്ട് സങ്കടപ്പെട്ട് ആർത്തിയോടെ കൊതിയൂറുന്നു..

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മന്ത്രി വി. ശിവൻ കുട്ടി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപി മന്ത്രിയുടെ കോലം കത്തിച്ചു.

നിയമസഭയിലെ കൈയ്യാങ്കളി കേസിൽ കോടതി വിചാരണ നേരിടണമെന്നാവശ്യപ്പെട്ട മന്ത്രി വി. ശിവൻ കുട്ടി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപി മന്ത്രിയുടെ കോലം കത്തിച്ചു.കോട്ടയം കെ എസ് ആർ ടി സി സ്റ്റാന്റിന് മുന്പിലായിരുന്നു...

സംസ്ഥാനത്ത് പ്ലസ്ടു പരീക്ഷയിൽ 87.94% വിജയം

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷയിൽ 87.94 ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മുൻ വർഷം 85.13 ആയിരുന്നു വിജയ ശതമാനം. 2.81 ശതമാനത്തിന്‍റെ വർധനയാണ് ഈ...

ടോകിയോ ഒളിംപിക്‌സ്; വനിത സിം​ഗിൾസിൽ പി വി സിന്ധുവിന് തകര്‍പ്പന്‍ ജയം

ടോക്കിയോ: ഒളിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പി. വി സിന്ധുവിന് രണ്ടാംഘട്ട മത്സരത്തില്‍ വമ്പൻ ജയം. ഒളിംപിക്സ് വനിതാ സിംഗിള്‍സില്‍ ഹോങ്കോങ് താരമായ ച്യൂങ് എന്‍ഗാനെ യിയെ 21-9, 21-16 സ്കോറിന് തോല്‍പ്പിച്ചാണ്...

ഡെൽറ്റ വകഭേദം വ്യാപിക്കുമെന്ന് ആശങ്ക; വീണ്ടും മാസ്ക് നിർബന്ധമാക്കി യുഎസ്

വാഷിങ്ടണ്‍: കൊവിഡ് 19 പടരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി യുഎസ്. ഡെല്‍റ്റ വകഭേദം വ്യാപിക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് ഹൈ റിസ്‌ക് മേഖലകളില്‍ വാക്‌സിന്‍ സ്വീകരിച്ചവരടക്കം മാസ്‌ക് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചതെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. കോവിഡ്...
WP2Social Auto Publish Powered By : XYZScripts.com