17.1 C
New York
Wednesday, September 22, 2021
Home Literature തർപ്പണം (കവിത)

തർപ്പണം (കവിത)

✍എം.ജി.ബിജുകുമാർ പന്തളം

ദക്ഷിണായനത്തിലെ ആദ്യ അമാവാസിയും കാത്ത്,
ഇരുൾ കീറിയിരച്ചെത്തുന്ന
മഴ തിമിർക്കുന്ന രാവിൽ
വ്രതത്തെപ്പറ്റി പറഞ്ഞ് ചിരിച്ച് അവരിരുന്നു.
ദേവഗണങ്ങൾ തർപ്പണത്തിൻ്റെ ഹവിസ്
പാഥേയമായ് എത്തിക്കുന്നതും കാത്ത്,
ഭൂമി വിട്ടൊഴിഞ്ഞവർ ചന്ദ്രന്റെ
അന്ധകാരമായ ഭാഗത്ത്
മിഴിനട്ടിരിക്കാറുണ്ടത്രേ !
തങ്ങൾ അവഗണിച്ചവർക്കായുള്ള
തർപ്പണത്തിനായി,
അർദ്ധമനസ്സോടെ പുലർച്ചയിലെഴുന്നേറ്റ്
നാക്കിലയിൽ ദർഭ വിരിച്ച് മന്ത്രമുരുവിട്ടിരുന്നു.
എള്ളും പൂവും ഉണക്കലരിയും ചേർത്ത
പിണ്ഡം സമർപ്പിച്ചു.
ബലിച്ചോറ് ജലത്തിൽ സമർപ്പിച്ചെങ്കിലും
മത്സ്യങ്ങളത് ഗൗനിച്ചില്ല.
കൈ കൊട്ടി വിളിച്ചിട്ട് കാക്കയും വന്നില്ല…..!
വേണമെങ്കിൽ കഴിക്കട്ടേയെന്ന ഭാവത്തിൽ
സ്നാനം ചെയ്ത് അവർ നടന്നകന്നു…
അപ്പോഴും ജലത്തിൽ മത്സ്യങ്ങളും
വൃക്ഷ ശിഖരങ്ങളിൽ കാക്കകളും
കാത്തിരിപ്പുണ്ടായിരുന്നു…,
നോവുള്ള ഓർമ്മകൾ ഉരുളകളാക്കി
നാക്കിലയിൽ സമർപ്പിക്കുന്നവരെ കാത്ത്…..!

✍എം.ജി.ബിജുകുമാർ പന്തളം

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മിണ്ടാപ്രാണികളുടെ രാജാവ് (കവിത)

നനഞ്ഞു കിടക്കുന്ന ചെരിപ്പിടാൻഎനിക്കിഷ്ടമല്ല. എന്റെ തോർത്തുമുണ്ടിൽ വേറൊരു കൈ തുടക്കുന്നതും എനിക്കിഷ്ടമല്ല. ഞാൻ പോണപോലല്ല നീ പോകുന്നതെന്നതിലെ സമവാക്യംചേർക്കാനാകാതെപോയത് എനിക്കുമാത്രമായതെന്തുകൊണ്ട്? സ്വാതന്ത്ര്യം സാമ്പത്തികശാസ്ത്രത്തിനനുസരിച്ച്ആയിമാറുന്നതെന്തേ. അടുക്കളയെപ്പോഴും ഒതുക്കത്തിലും നിറം മങ്ങിയും വേണത്രേ അതിനുകാരണം എവിടേന്ന് കിട്ടും. ജൈവനായി വളർത്തിയ വഴുതനച്ചോട്ടിൽ രാസമാറ്റത്തിൻ...

ആലുവയിലെ ഡ്രൈ ഫ്രൂട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ; 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

ആലുവയിലെ ഡ്രൈ ഫ്രൂ ആട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ നിന്ന് പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കളമശ്ശേരി എച്ച് എംടി കോളനിയിലെ ഇബ്രാഹിംകുട്ടിയെയാണ്...

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ; സിറോ മലബാർ സഭ

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങളിൽ നിന്നു ബന്ധപ്പെട്ടവ൪ പിന്മാറണ൦. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടു൦ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതം. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി...

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...
WP2Social Auto Publish Powered By : XYZScripts.com
error: