By: കോളിൻസ് മാത്യൂസ്, ഡാളസ്
തോരാത്ത മഴ ; തീരാത്തവ്യഥ
By Collins Mathews
വാനിൽ പറക്കുന്ന മഴ മേഘമേ നീ
ദൂരെ എവിടേക്കോ പോവത് എന്ത് ?
പ്രകൃതി തൻ അശ്രു പൂക്കളാകും മഴത്തുള്ളികളെ
വാരി വിതറുവാൻ കൊതിയാവുന്നോ ?
മാലോകർ നിനയ്ക്കാത്ത നാഴികയിൽ
പെയ്തിറങ്ങല്ലേ മഹാമാരിയായ്
മലയുടെ നെഞ്ചകം തകർക്കുന്ന ഹുങ്കാരം
മനുഷ്യന് വ്യാധിയായി മാറരുതെ !
ഞങ്ങൾ ചെയ്തതാം പാപത്തിൽ ഫലങ്ങൾ
ദുരന്തങ്ങളായ് വന്നു ചേർന്നിടും വേളയിൽ
ഒരു കുളിർ മഴയായ് ഭൂമിയുടെ നോവകറ്റുക
വരളുന്ന കാടിന്റെ ദാഹമകറ്റുക .
പകലന്തിയോളം പണിയെടുത്തുറങ്ങുന്ന
മനുഷ്യ ജന്മങ്ങളെ കാണാതെ പോകല്ലേ
ഇരുളിന്റെ മറവിൽ പാഞ്ഞെത്തി നീ
അവരുടെ കുഞ്ഞോമനകളെ കവർന്നെടുത്തിടല്ലേ .
ആകുല ചിന്തനാം മാനവനേകുക
അകം കുളിർപ്പിക്കും നനുത്ത സ്പർശം
നദിയിലെ ഓളമായ് , ഭാവി തൻ സ്വപ്നമായ്
തീരാ വ്യാധികളെ നീക്കിക്കളയുക.
Facebook Comments