കാലംകുറിച്ചിട്ട കല്പനയ്ക്കൊപ്പം ഏകനായെത്തിയൊരുകാവ്യപുത്രൻ.
സൃഷ്ടിയിൽ ശ്രേഷ്‌ഠം മനുഷ്യനെന്നാകിലും,
അതിലുംപവിത്രമാമക്ഷരങ്ങൾകോരി
ഭൂമിയ്ക്കൊരു ചരമഗീതംരചിച്ചും,
ഉലകങ്ങൾ ചുറ്റിയൊരു മൃഗയതൻ ചേതനയു –
മക്ഷരങ്ങൾ നിറഞ്ഞൊഴുകുന്നൊരധരത്തി –
ന്നപരാധമാവത്തോരപരാഹ്നനേരം
കാവ്യാമൃതാഴിയിലാഴ്ന്നീറനായിന്നു
കൈകൂപ്പിനിൽക്കുന്നു – മലയാളഭാഷതൻ
അക്ഷരക്കൂട്ടായ –
കാവ്യാനാം – ഒ എൻ വി.
മരണത്തിൻകൈകളിലണയുന്നനാൾവരെ
കവിയായിരിക്കുവാൻ കാലംക്കുറിച്ചൊരു
ജാതകപ്പനയോല മായാതെസൂക്ഷിച്ച
മലയാളഭാഷയുടെ ജ്ഞാനപീഠത്തിന്നു
നേരുന്നുഞാനെന്റെ സ്നേഹാദരങ്ങളും,
തൊരാതെപെയ്യുന്ന സ്നേഹഗീതങ്ങളും🙏.
തകഴി, എൻ എം ജ്ഞാനമുത്ത്.✍