ജയലക്ഷ്മി വിനോദ്, ഓച്ചിറ.
വർണ്ണങ്ങൾ വറ്റിയ
മിഴികളിലെന്തേ മങ്ങിയ
സ്വപ്നത്തിൻ നിഴൽപ്പാടുകൾ മാത്രം….
മനതാരിൽ മൊട്ടിട്ട
മോഹങ്ങളൊക്കെയും,
ജീവിത വഴിത്താരയിലീ നൊമ്പര
ചൂടേറ്റ് എരിഞ്ഞടങ്ങീടുന്നു…
എന്നിട്ടുമെന്തേ പ്രതീക്ഷതൻ
കിരണങ്ങൾ തേടുന്നു…
അകലെയാ സുന്ദര ജീവിതകാഴ്ച്ചകൾ
ഹൃദയത്തിൽ കനവുകൾ നെയ്തിടുന്നു….
എത്തിപ്പിടിക്കുവാനാകാത്ത കൊമ്പിലെ പൂക്കളായ് ഏറെ മോഹിപ്പിച്ചിടുന്നു,
തെരുവിലായ് ജീവിത കനൽച്ചൂടേറ്റു
തളരുമ്പൊഴും ചിറകടിച്ചുയരാൻ
കൊതിയ്ക്കുന്നു ഈ ബാല്യ കൗമാരങ്ങൾ…
വിശപ്പിനായ് പൊരുതുമ്പോൾ
നഷ്ടമായീടുന്നു അവർതൻ കളിചിരികളീ
തെരുവിൻ വീഥിയിൽ, ഞെരിഞ്ഞമരുന്നു
ഉള്ളിലുറയുന്ന നൊമ്പരങ്ങൾ…
ജയലക്ഷ്മി വിനോദ്
ഓച്ചിറ.

മനോഹരമായ വരികൾ, അഭിനന്ദനങ്ങൾ ജയലക്ഷ്മി
👏🏾👏🏾👏🏾👍👍
താങ്ക്സ് ചേച്ചി 😍🙏
അഭിനന്ദനങ്ങൾ