17.1 C
New York
Thursday, December 2, 2021
Home Literature തൂവൽസ്പർശം (കവിത)

തൂവൽസ്പർശം (കവിത)

✍സതി സതീഷ്, റായ്പ്പൂർ

കർമ്മബന്ധങ്ങളുടെ അനന്തചൈതന്യമുൾക്കൊണ്ട്
പ്രണയത്തിൻ
പട്ടു തൂവാലയിൽ
നെയ്തെടുത്ത
നീയെന്ന സൂര്യബിംബം
പ്രണയതൂവലിൽ
തുടിക്കുന്ന ഹൃത്തിലെ
പ്രണയമായ് തീരുവാൻ
തിരിയിട്ടു കൊളുത്തി
മോഹിച്ചൊരു
കുഞ്ഞുദീപം…
നിന്നോർമ്മകൾ
മാടിവിളിക്കുന്ന
മായാതെ
പതിഞ്ഞുപോയ
ആ പുഞ്ചിരി
ഒരു നാളും
അണയാത്ത
പ്രണയദീപമായ്
ശ്രീകോവിലിൻ മുന്നിൽ
പ്രണയകുങ്കുമം ചാർത്തി
കാണുന്നു നിന്നെയെൻ
സ്വപ്നങ്ങളിൽ
നിറഞ്ഞാടും മയിലഴകായ്
പ്രണയം പറഞ്ഞറിയിക്കാൻ
ഇനി അക്ഷരങ്ങൾ ഇല്ലെങ്കിലും
ഈ പ്രണയമഴയുടെ
സാന്നിദ്ധ്യത്തിൽ
കവിളിൽ മിഴിനീരലിയിക്കാൻ ആഗ്രഹിക്കുന്നുവെങ്കിലും
നിന്റെ പേര് കൊത്തിയ മയിൽപ്പീലിത്തുണ്ടുകൾ
ചന്ദനനിറമുള്ള
ചന്ദ്രികച്ചാർത്താൽ
പ്രണയസൗഗന്ധികപൂക്കളായ്
എൻ നെറ്റിയിൽ ചാർത്താൻ
ഒരുനുള്ളുസിന്ദൂരം
എന്നിലണിയിക്കാൻ
നീയെന്ന പ്രപഞ്ചം
കൊതിക്കുന്നു ഞാൻ..

✍സതി സതീഷ്, റായ്പ്പൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: