17.1 C
New York
Wednesday, September 22, 2021
Home Literature തുളസിക്കതിർചൂടി (ലളിതഗാനം)

തുളസിക്കതിർചൂടി (ലളിതഗാനം)

✍ബൈജു തെക്കുംപുറത്ത്

തൂമഞ്ഞുപൊഴിയുന്ന പുലരിയിലാദ്യ മായ്
നിന്നെ കണികണ്ടു ഞാനുണർന്നു..
നിന്നെ കണികണ്ടു ഞാനുണർന്നു..
പൗർണ്ണമിതിങ്കളുദിച്ചപോലൊളിതൂകും
നിൻമുഖം കണികണ്ടു ഞാനുണർന്നു..
നിൻമുഖം കണികണ്ടു ഞാനുണർന്നു..

(തൂമഞ്ഞു..)

ചന്ദനക്കുറിചാർത്തി തുളസിക്കതിർ ചൂടി
തൊഴുതുമടങ്ങുന്ന നേരം
നീ തൊഴുതുമടങ്ങുന്ന നേരം
നിൻമുഗ്ധലാവണ്യംകണ്ടുണർന്നു..
ഞാൻ..നിൻമുഗ്ധലാവണ്യം കണ്ടു ണർന്നു..
എത്രയോ ഋതുക്കൾ വന്നണഞ്ഞു..
എത്രയോ വസന്തം പൂവണിഞ്ഞു..
ഇത്രമനോജ്ഞമാം മലരുകളൊന്നും
കണ്ടില്ലയെങ്ങും കാട്ടുപൂവേ..!
ഞാൻ കണ്ടില്ലയെങ്ങും കാട്ടുപൂവേ..!

(തൂമഞ്ഞു..)

വാസന്തരാവിൽ എൻ്റെ കിനാവിൽ
മന്ദസ്മിതംതൂകി നിന്നവൾ നീ..
മന്ദസ്മിതംതൂകി നിന്നവൾ നീ..
ജാലകവാതിൽ തുറന്നു ഞാൻ കണികണ്ട
കനവിലെ ചിരിതൂകും സൗഭഗം നീ..
എൻ കനവിലെ ചിരിതൂകും സൗഭഗം നീ..

(തൂമഞ്ഞു..)

✍ബൈജു തെക്കുംപുറത്ത്

COMMENTS

1 COMMENT

  1. സുന്ദരമായ വരികളാൽ പ്രണയിനിയെ അണിയിച്ചൊരുക്കി….🌹🌹❤️
    അഭിനന്ദനങ്ങൾ🌹🌹

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നിയമവിരുദ്ധ ശാസ്ത്രക്രിയ നടത്തിയതിന് 12 വർഷം തടവ് ശിക്ഷ

ഒക്കലഹോമ: നിയമവിരുദ്ധ ശാസ്ത്രക്രിയ നടത്തിയ ബോബി ലീ അലനെ 54 ഒക്കലഹോമ കോടതി 12 വർഷത്തെ തടവ് ശിക്ഷ വിധിച്ചു മരങ്ങൾക്കിടയിൽ പണിതിരുന്ന കാബിനിൽ വെച്ചായിരുന്നു സ്വയം സന്നദ്ധനായി മുന്നോട്ട് വന്ന ചെറുപ്പക്കാരന്റെ വൃഷണം...

കാവ്യ മാധവന്റെ വാക്കുകൾ തന്നെ ഞെട്ടിച്ചെന്ന് അവതാരകൻ വിജയ്

മലയാളി പ്രേക്ഷകരടെ പ്രിയപ്പെട്ട താരമാണ് കാവ്യ മാധാവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് മലയാള സിനിമയുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. 1991 ൽ പുറത്ത് ഇറങ്ങിയ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു...

നമസ്തേ പ്രിയ മിത്രമേ . . . ഹിന്ദിയില്‍ ട്വീറ്റുമായി ഫ്രഞ്ച് പ്രസിഡന്റ് ! മോദിയുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേല്‍ മാക്രോണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ചനടത്തി. ഇന്തോ-പസഫിക് മേഖലയിലെ സഹകരണ സാധ്യതകള്‍ തേടിയാണ് ഇരു നേതാക്കളും ഫോണിലൂടെ ചര്‍ച്ച നടത്തിയത്. അഫ്ഗാന്‍ പ്രശ്നങ്ങളടക്കം ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായാണ്...

താലിബാന്‍ പ്രതിനിധിയെ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശം തള്ളി; സാര്‍ക്ക് സമ്മേളനം റദ്ദാക്കി

ന്യൂഡല്‍ഹി: ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സാര്‍ക്ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജണല്‍ കോ ഓപ്പറേഷന്‍) വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച്‌ താലിബാനെ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശത്തില്‍...
WP2Social Auto Publish Powered By : XYZScripts.com
error: