17.1 C
New York
Monday, November 29, 2021
Home Literature തുറന്ന പുസ്തകം (കവിത)

തുറന്ന പുസ്തകം (കവിത)

✍കമർ ബക്കർ

ജീവിച്ചിരിക്കുമ്പോൾ ആർക്കാണ് തുറന്നപുസ്തകമാകുവാൻ കഴിയുക?

നഗ്നമായ ചിന്തയോടെ,
നഗ്നമായ മനസ്സോടെ,
നഗ്നമായ ഉടലോടെ,
എല്ലാം തുറന്നുപറഞ്ഞ്
എല്ലാം തുറന്നെഴുതി
ആർക്കാണ് മൃത്യുവിനെപുണരാനാവുക ?

ഒരാൾ മരിച്ചയുടൻ
ഒരടഞ്ഞപുസ്തകമാവുന്നു.
തനിക്കരികെ നെഞ്ചുരുകി കരയുന്നവരേയോ,
തന്നെപ്പുതപ്പിച്ചകോടിയുടെ നിറമോ,
അലങ്കരിച്ച പുഷ്പങ്ങളുടെ ഗന്ധമോ,
അടക്കം ചെയ്യുന്ന കുഴിയുടെ ആഴമോ,
അന്ത്യദർശനത്തിനായെത്തുന്ന-
ആളനക്കങ്ങളോ,
ശ്മശാനത്തിലേക്കുള്ള വഴിയിൽ
പിൻതുടരുന്ന പ്രിയപ്പെട്ടവരെയോ,
സ്വർഗ്ഗത്തിലേക്ക്
പ്രവേശിപ്പിക്കണമെന്ന് മനമുരുകി- പ്രാർത്ഥനകളെത്തിക്കുന്ന
പുരോഹിതരെയോ,
തൻ്റെ ഇന്നലെകളെയോ,
വരാനിരിക്കുന്ന പ്രഭാതങ്ങളേയോ
അവരാരും അറിയുന്നില്ല.

കണ്ണടയുന്നതോടെ ബാക്കിയാവുന്നത്
മരിക്കുന്നതിന്ന് മുൻപ്, എഴുതിത്തീർക്കുവാനാഗ്രഹിച്ച
തുറന്ന പുസ്തകത്തിലെ ബാക്കി- ഭാഗങ്ങൾ മാത്രം.

നിങ്ങളിൽ പരേതരെ അറിയുന്നവർ താളുകൾ ഓരോന്നായി എഴുതിത്തീർക്കുക.
കാലമറിയട്ടെ ഇവിടെയും നിങ്ങളിലും ഒരാളിങ്ങനെ, ജീവിച്ചിരുന്നുവെന്ന്….

പിന്നെയുമേറെക്കാലം കഴിയുമ്പോൾ
പണ്ടെന്നോ മരിച്ച-
പലരാലും കാണാത്ത,
പലരാലും അറിയാത്ത
പരേതൻ്റെ ഓർമ്മകൾക്ക്
അക്ഷരങ്ങളായി
പ്രണാമവും !!
ഇമോജിയായി
പൂക്കളും???
സമർപ്പിക്കപ്പെടട്ടെ…..

മുറിഞ്ഞ കൊമ്പിൽ നിന്നും മുളപൊട്ടുന്ന ചില്ലകൾ പോലെ….
ഓരോ പുതിയ മരണൾക്ക് ശേഷവും
ഒരുപാട് പുതിയ പിറവികൾ ജനിക്കുന്നു.
ഓരോ മരണവും എഴുതിത്തീരാത്ത പുസ്തകൾ ബാക്കിയാക്കുമ്പോൾ,
ഓരോ പുതിയ പിറവിയും എഴുതാനായി പുതിയ താളുകൾ തുറക്കപ്പെടുന്നു.

തുറന്ന് പറയണം!!
ജീവിച്ചിരിക്കുമ്പോൾ ആർക്കാണ് തുറന്ന പുസ്തകമാകുവാൻ കഴിയുക?

  • ✍കമർ ബക്കർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇത് കാക്കിയുടെ അഹങ്കാരം; നീതികരിക്കാനാവില്ലെന്ന് ഹൈക്കോടതി.

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി. ക്ഷമാപണം നടത്താന്‍ ഉദ്യോഗസ്ഥ തയ്യാറാകാത്തത് സങ്കടകരമാണ്. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയതെന്നും നീതികരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച് ആറ്റിങ്ങലില്‍...

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....
WP2Social Auto Publish Powered By : XYZScripts.com
error: