മിനി സജി .
പ്രണയത്തീവണ്ടിയിൽ
രണ്ടു യാത്രക്കാർ മാത്രം
പ്രണയിക്കുന്നവർ മാത്രം
കയറിയിറങ്ങിപ്പോയ തീവണ്ടിയിപ്പോൾ
എത്തിനിൽക്കുന്നത്
നിന്റെ ഹൃദയ സ്റ്റേഷനിലാണ്.
കണ്ണുകൾ പരസ്പരം ഉടക്കി കാതുകൾ കൂർപ്പിച്ച് കരളെയെന്ന് വിളിച്ച് ഉറക്കമില്ലതെ നമ്മൾ …
കാത്തിരിപ്പിന്റെ നീളം തീവണ്ടിയോളം
പ്രണയാർദ്രമായ
ചിന്തകൾക്ക്
നിന്റെ നിറം
മോഹവികാരങ്ങൾക്ക്
നിന്റെ ശബ്ദം.
രാഗമോഹതാളലയത്തിലൊഴുകി നമ്മളിങ്ങനെയൊരു തീവണ്ടിയായ് ഓടിക്കൊണ്ടേയിരിക്കും.
മിനി സജി .
I love train