17.1 C
New York
Wednesday, September 22, 2021
Home Literature തറവാട് (കഥ) ✍ശ്രീകുമാരി.

തറവാട് (കഥ) ✍ശ്രീകുമാരി.

✍ശ്രീകുമാരി.

ശോശക്കുട്ടി ശവക്കല്ലറയോടു ചേർന്നു നിന്ന് പതം പെറുക്കി കരയുകയാണ്. ആ തറയോടു മുട്ടിനിൽക്കുമ്പോൾ എന്തോ ഒരു സുഖം.എങ്കിലും കാതിൽ ആ ശബ്ദം അലയടിക്കുന്നു.

ഇളയ മകൾ ആലീസ് ഫോണിലൂടെ ദേഷ്യപ്പെടുന്നു. “നിങ്ങൾക്കൊക്കെ നിങ്ങടെ കാര്യം നോക്കി നടക്കാം. എനിക്കങ്ങനെ പറ്റുവോ? ഞാനീ ഭാരം വഹിക്കാൻ തുടങ്ങിയിട്ട് കാലമെത്രയായി. ഇച്ചായനും ചേച്ചീം കൂടി ആലോചിച്ച് ഒരു തീരുമാനമെടുക്കണം.

അപ്പുറത്തെ ദാക്ഷായണിച്ചേച്ചിയെ വൃദ്ധ സദനത്തിലാക്കി. നല്ല സുഖമാണവിടെ എന്നു പറയുന്നതു കേട്ടു. ഇനി ഞാനും അതു തന്നെ ചെയ്യും. പിന്നെ അറിഞ്ഞില്ല കേട്ടില്ല എന്നു പറഞ്ഞേക്കരുത്.”
ഇച്ചായാ ഞാൻ പോകുവാ. കോട്ടയത്തേക്ക്. ആയുസ്സുണ്ടെ
ങ്കിൽ ഞാൻ വന്ന് ഇച്ചായനെ കണ്ടോളാം “
എന്നാലും ഇച്ചായാ നമ്മൾ വീട്ടുകാരേം നാട്ടുകാരേം വിട്ട് ഈ മലമൂട്ടിൽ വന്ന് രക്തം വെള്ളമാക്കിയല്ലേ ഇക്കാണാവുന്നതെല്ലാമുണ്ടാക്കിയത്. മക്കൾക്കു വേണ്ടി മുണ്ടു മുറുക്കി നടന്നു സ്വരുക്കൂട്ടി. എന്നിട്ടിപ്പോൾ മക്കൾക്കു നമ്മളെ വേണ്ട. ഇച്ചായൻ ഭാഗ്യമുള്ളവനാ ഇതൊന്നും കാണേണ്ടി വന്നില്ലല്ലോ? പൊന്നിൻ സൂചി കൊണ്ടുള്ള കുത്തേൽക്കേണ്ടി വന്നില്ലല്ലോ?
പിന്നെ ഇച്ചായാ ഞാൻ നമ്മുടെ ശാന്തയുടെ തറവാട്ടിലേക്കാണ് പോകുന്നത്. അവളും അവിടെ ഒറ്റക്കാണ്.
മക്കളെല്ലാം വലിയ ജോലിക്കാരാണ്
” നിധിയും കെട്ടിപ്പിടിച്ചിരിക്കുന്ന ഭൂതം ” എന്നാണ് മക്കളവളെ വിളിക്കുന്നത്.
“തോറ്റുകൊടുക്കാനെനിക്കു മനസ്സില്ലെടീ ശോശേ. മക്കളാണെങ്കിലും അത്യാർത്തി നന്നല്ല ” .
പിന്നെ എന്നെങ്കിലും നീ ഒറ്റപ്പെട്ടു എന്നു തോന്നിയാൽ അപ്പോൾ എന്റെ അടുത്ത് എത്തിക്കോണം. എന്നാണവൾ പറഞ്ഞിരിക്കുന്നത്.
ഇച്ചായാ നമ്മൾ സ്വത്തെല്ലാം വീതിച്ചു കൊടുത്തത് തെറ്റായിപ്പോയി. ആറു മക്കളില്ലേ എന്നഹങ്കരിച്ചു.
ങാ… പോട്ടെ. പറഞ്ഞു പറഞ്ഞു ഞാൻ ഇച്ചായനെക്കൂടി വിഷമിപ്പിക്കുന്നില്ല.
പതിന്നാലു പടിയുള്ള ആ വീടു നോക്കി ശോശക്കുട്ടി അല്‌പനേരം നിന്നു.
കുട്ടിയായിരുന്നപ്പോൾ മത്സരിച്ചോടിക്കയറിയിരുന്ന പടികൾ. സൈഡ് ഭിത്തിയിലൂടെ സുമതിയും ലച്ചുവും ഊർന്നിറങ്ങുന്നു. തെന്നിവീണു കാൽ പൊട്ടിയപ്പോൾ ലച്ചു ഉച്ചത്തിൽ കരയുന്നു. ഒരാൾ വെള്ളം കൊടുക്കുന്നു. വേറൊരാൾ കമ്യൂണിസ്റ്റപ്പ തിരുമിപ്പിഴിഞ്ഞ നീര് മുറിവിൽ പുരട്ടുന്നു.
കൺമുന്നിലൂടെ മിന്നിമറയുന്ന ചിത്രങ്ങൾ.
ശോശക്കുട്ടിയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.

അയൽ വീടുകളിലെ നാലു പെൺകുട്ടികൾ സുമതി ചാത്തൻ പുലയന്റെ മകളായിരുന്നെങ്കിലും ഒരു ഭേദവും കാണിച്ചിരുന്നില്ല. കണ്ണിമാങ്ങയും ചാമ്പങ്ങയും എല്ലാം പകുത്തു കഴിക്കുക. കടിച്ചു മറ്റുള്ളവർക്കു കൊടുത്താലും പ്രശ്നമില്ല. വൃത്തിയേയും മറികടക്കുന്ന സ്നേഹവായ്പ്.
ഓരോന്നാലോചിച്ച് ശോശ മുറ്റത്തെത്തി.

പട്ടി കുരയ്ക്കുന്നു.
ശാന്ത പുറത്തു വന്നു.
“എന്റെ ശോശേ …..: അവൾ ഓടി വന്ന് കെട്ടിപ്പിടിച്ചു. നല്കണ്ണുകൾ നിറഞ്ഞു.
തിരിഞ്ഞ് ലച്ചു സുമതി ഇതാരാ വന്നതെന്ന് നോക്ക് …..
ഞങ്ങൾ ഇന്നലെയും നിന്നെപ്പറ്റി പറഞ്ഞു.

ലച്ചുവിനേയും സുമതിയേയും കണ്ട് കണ്ണുമിഴിച്ചു.
മനസ്സ് ശങ്ക കൊണ്ട് കലുഷമായി.
” ഇവർക്കും തന്നെപ്പോലുള്ള അവസ്ഥയായിരിക്കുമോ? എല്ലാവരും കൂടിയാകുമ്പോൾ ശാന്തയ്ക്ക് ബുദ്ധിമുട്ടാവുമോ?

ലച്ചുവും സുമതിയും ഇറങ്ങി വന്ന് കൈപിടിച്ചു. ശോശേ നിന്നെ ഒന്നു കാണാൻ കൊതിച്ചിരിക്കുകയായിരുന്നു.
“കുട്ടികൾ ഒറ്റയ്ക്കു വിടില്ലായിരുന്നു!
ങാ — നീ ഇനി ഒന്നും പറയേണ്ട. കുറേ ദിവസം കഴിഞ്ഞേ നിന്നെ വിടൂ.. മക്കൾക്കു കാണണമെങ്കിൽ ഇങ്ങോട്ടു വരട്ടെ.

സർപ്പക്കാവിലും കാർന്നോ
മ്മാർക്കും വിളക്കുവയ്ക്കണം അല്ലെങ്കിൽ ഞാനും നിങ്ങടെയെല്ലാം വീട്ടിൽ വന്നേനെ.
ങും….. സ്വന്തം അമ്മ തന്നെ ഭാരമാണ് അപ്പോഴാ കൂട്ടുകാരിയെക്കൂടി …..”
ശോശ മനസ്സിൽ ഓർത്തു.

ആക്സിഡന്റിൽ ലച്ചുവിന്റെ ഭർത്താവും മക്കളും മരിച്ചു. ബന്ധുക്കൾ മാനസ്സികാസ്വസ്ഥത പ്രകടിപ്പിച്ച ഇവളെ ഭ്രാന്താശുപത്രിയിലാക്കി. സ്വത്തിൽ കണ്ണും നട്ടിരിക്കുന്ന പരിഷകൾ.
“എടീ ശോശേ നമുക്കറിയില്ലേ നമ്മുടെ ലച്ചൂനെ ഞാനവളെ ഇങ്ങോട്ടു കൂട്ടി.
സുമതിക്കു പിന്നെ കുട്ടികളില്ലെന്നു നിനക്കറിയാമല്ലോ? ഭർത്താവു മരിച്ചപ്പോൾ അവളിങ്ങു പോന്നു.
ശോശേ നീ ഒന്നും പറയേണ്ട. എനിക്കെല്ലാമറിയാം. കാരണം ഞാനും അതു തന്നെയാണല്ലോ അനുഭവിക്കുന്നത്. ശോശയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അതു കണ്ടു നിൽക്കാൻ കഴിയാതെ ആറു കൈകൾ അവളെ ചുറ്റിപ്പിടിച്ചു.
പെട്ടെന്നു ശാന്ത ഗൗരവത്തിലായി. നമുക്കിവിടെ ഇഷ്ടത്തിനു ജീവിക്കാമെടീ…
ഈശ്വരനല്ലാതെ വേറാരാടീ നമ്മളെ തോല്പിക്കാൻ. മരിക്കും വരെ സ്വന്തം ഇഷ്ടത്തിനു ജീവിക്കണം.
ദാ….നീ കണ്ടോ വേലക്കാരായി വന്ന അമ്മയും മകളുമാണ്. ഇപ്പോൾ അവരും ഇവിടുത്തെ അംഗമാണ്.

അമ്മിണീ നീയും അമ്മയും കൂടി ഒരു കട്ടിൽ പിടിച്ച് എന്റെ മുറിയിലിട്

ശോശക്കുട്ടി ശാന്തയെ നോക്കിയിരുന്നു.
പണ്ടും ഇവൾ ഇങ്ങനെയാണ്. മനസ്സറിഞ്ഞു ചെയ്യും. ആ തറവാട്ടു മഹിമ വിളിച്ചോതുന്ന പ്രവൃത്തികൾ. അതേറ്റവും കൂടുതൽ അനുഭവിച്ചത് സുമതിയാണ്.
ജാതിയും മതവും അയിത്തവും ഇല്ലാത്ത ആളാണ് പരമേശ്വരക്കുറുപ്പ്. ആരു വന്നാലും അഭയവും ആശ്വാസവും നൽകുന്ന ഇടം. ആരേയും നിരാശരായി മടങ്ങാൻ ഇടയാക്കില്ല. ഓമന മകളും അങ്ങനെ തന്നെ.

ഭക്ഷണം കഴിഞ്ഞ് ഒന്നു മയങ്ങി എഴുന്നേറ്റ ശോശക്കുട്ടിയുടെ മനസ്സ് ശാന്തമായി. ഒരപ്പൂപ്പൻതാടി പോലെ ചാഞ്ചാടി. എത്തേണ്ടിടത്തെത്തിയ സുഖം ആ മുഖത്തു തെളിഞ്ഞു വന്നു.

ശ്രീകുമാരി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സ്കൂളുകൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ; വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത തല യോഗം ഇന്ന് വൈകീട്ട് ചേരും

സ്കൂളുകൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ, എങ്ങനെയാകണം ക്ലാസുകൾ ക്രമീകരിക്കേണ്ടത് എന്നതടക്കം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ വിദ്യാസ ഭ്യാവകുപ്പിന്റെ ഉന്നത തല യോഗം ഇന്ന് വൈകീട്ട് ചേരും. നാളെ ആരോഗ്യവകുപ്പുമായുള്ള യോഗത്തിന് മുന്നോടിയായാണ് വിദ്യാഭ്യാസ വകുപ്പ് യോഗം...

എറണാകുളം-അമ്പലപ്പുഴ റയിൽപ്പാത: ഇരട്ടിപ്പിക്കൽ നടപടികൾ വേഗത്തിലാക്കും.

എറണാകുളം-അമ്പലപ്പുഴ റയിൽപ്പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടുള്ള ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക്കിൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. നടപടികൾ പൂർത്തിയാക്കി അടുത്ത മാസം ആദ്യ ആഴ്ചയിൽ തന്നെ ഭൂമി ഏറ്റെടുക്കൽ...

നര്‍ക്കോട്ടിക് വിവാദത്തില്‍ കള്ളക്കളി നടത്തുന്നു ; മുഖ്യമന്ത്രിക്ക് അനങ്ങാപ്പാറ നയമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം : നര്‍ക്കോട്ടിക് വിവാദത്തില്‍ മുഖ്യമന്ത്രി കള്ളക്കളി നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിഷയത്തില്‍ അനങ്ങാപ്പാറ നയമാണ് മുഖ്യമന്ത്രിക്കുള്ളതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. വര്‍ഗീയ സംഘര്‍ഷം പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന്...

സൗത്ത് സിയാറ്റിലെ സിഖ് ടെംമ്പിളിന് നേരെ ആക്രമണം: അന്വേഷണം ആവശ്യപ്പെട്ട് സിഖ് കൊയലേഷൻ

സൗത്ത് സിയാറ്റിൽ: വാഷിംഗ്ടൺ സംസ്ഥാനത്ത് സൗത്ത് സിയാറ്റിൽ ഫെഡറൽ വേയിലുള്ള ഖൽസ ഗൂർമറ്റ് സെന്ററിന് നേരെ ആക്രമണം നടത്തുകയും അവിടെയുണ്ടായിരുന്ന വിശുദ്ധ വസ്തുവകകൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽഅന്വേഷണം നടത്തണമെന്ന് സെപ്തംബർ 20 ന്...
WP2Social Auto Publish Powered By : XYZScripts.com
error: