17.1 C
New York
Thursday, October 28, 2021
Home Literature തമസോ മാ ജ്യോതിർഗമയ🪔🪔🪔(കവിത) - പ്രീതി പ്രഭ

തമസോ മാ ജ്യോതിർഗമയ🪔🪔🪔(കവിത) – പ്രീതി പ്രഭ

✍പ്രീതി പ്രഭ

വെളിച്ചമന്ന് നിഴലിലൊളിച്ചത്
നിന്നിലൂടെ വെളിച്ചപ്പെടാനായിരുന്നു.
അദൃശ്യനായവൻ നിന്റെ കണ്ണാടിയിലൂടെ
എന്നിൽ പ്രതിഫലിക്കുന്നു.

എന്നിലെ ക്ലാവുപിടിച്ച വിളക്ക് തേച്ചുമിനുക്കി
നറുനെയ്യൊഴിച്ച് തെളിയിക്കുമ്പോൾ
ഇന്നലെ മനസ്സിൽ പൊന്നുരുക്കിയത്
ഇന്ന് സിരകളിൽ പടർന്നു കയറുന്ന മധുരമാകാനായിരുന്നു
വെന്നറിയുന്നു.

കണ്ണുറങ്ങാതെ ഉളളുണരില്ലെന്നും
മുറിവുണങ്ങാതെ
അറിവ് വെളിവാകില്ലെന്നും
വരണ്ട മനസ്സിന്റെ
അരണ്ട വെളിച്ചത്തിലിരുന്നു പഠിച്ചവർ
എന്നോ എഴുതി വെച്ചിരിക്കുന്നു.

ചന്ദ്രൻ സൂര്യനു വേണ്ടിയും
സൂര്യൻ ചന്ദ്രനു വേണ്ടിയും
കാത്തിരിക്കാൻ പഠിപ്പിക്കുമ്പോൾ
നീ സൃഷ്ടിക്കും
നവബ്രഹ്മാണ്ഡങ്ങൾ
എന്റെ ഗതി തടയും കർമ്മകാണ്ഡങ്ങളാകുന്നു.
സ്നേഹ ദ്വീപുകളിൽ നിന്നും നിന്നിലേയ്ക്കെത്തുന്ന
അനുകമ്പാർദ്ര സന്ദേശങ്ങൾ കേട്ട്
സാഗര മടിത്തട്ടിലെ അറിവിൻ തിമിംഗലങ്ങൾ
പൊള്ളുന്ന കരയിലേക്ക് വലിഞ്ഞു കയറുന്നു.

എങ്കിലും
ഋതുഭേദങ്ങളറിയാതൊരു ശില്പി
ശില്പം പണിയുമ്പോൾ
ദിക്കുകൾ ഗൂഢാലോചന നടത്തുന്നു.
പഞ്ചഭൂതങ്ങളിലേക്ക് വിഘടിച്ചു പോയ തന്മാത്രകളെ ഒന്നിച്ചു ചേർത്ത്
ആ വിഗ്രഹത്തിലേക്കാ-
വാഹിക്കാൻ
നിനക്കും അവനുമിടയിൽ ഇനി ഒരു കയ്യകലം മാത്രം

നമ്മൾ ജനിക്കും മുൻപേ
ഒന്നിച്ചു നൃത്തമാടാനൊരു കരാറിലൊപ്പുവെച്ചവർ
ശ്യാമമേഘം പൊതിഞ്ഞൊരാ മഞ്ഞ പട്ടിൽ തൊങ്ങലുകൾ ചാർത്താനല്ല
ചിദാകാശത്തിൽ ഹർഷപുഷ്പങ്ങൾ വിടർത്താൻ
അവരെ ജീവന്മുക്തരാക്കാൻ …..

✍പ്രീതി പ്രഭ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: