17.1 C
New York
Tuesday, September 28, 2021
Home Literature തകർന്ന മോഹങ്ങൾ 🖤 (കഥ🌿) °°°°••••°°°°••••°°°°••••°°°°

തകർന്ന മോഹങ്ങൾ 🖤 (കഥ🌿) °°°°••••°°°°••••°°°°••••°°°°

രത്ന രാജു

പോലീസ് ജീപ്പിൽനിന്നിറങ്ങുമ്പോൾ അവൾ നിസ്സംഗയായിരുന്നു…. ഇരുവശവും രണ്ടു വനിതാപോലീസുകാരുടെ അകമ്പടിയോടെ വിലങ്ങണിയിച്ച കൈകളുമായി,നടക്കുമ്പോൾ അവളുടെ തല ഉയർന്നിരുന്നു…. കഴിഞ്ഞ 14 ദിവസം റിമാൻഡ് ചെയ്തപ്പോഴോ ഈ അവസരത്തിലോ..ഭയമോ…അപകർഷതാബോധമൊ അവളെ തൊട്ടുതീണ്ടിയില്ല., കയ്യിൽഅണിയിച്ചിരുന്നവിലങ്ങ്..ഒരുവീരശൃംഖല.. ആയിട്ടാണവൾക്ക് അനുഭവപ്പെട്ടത്.. ഒരു പത്മഭൂഷണോ പത്മശ്രീയോ പദവി അലങ്കരിക്കുന്ന തലയെടുപ്പായിരുന്നു ആ നടപ്പിലും ഭാവത്തിലും..!

സെല്ലിന്റെ അഴി തുറന്ന് അവളുടെ കയ്യാമം അഴിക്കുമ്പോൾ…പോലീസുകാരി അസഭ്യം പറയുന്നത് അവൾ അറിഞ്ഞു
” കേറി പോടീ അങ്ങോട്ട്”… എന്ന് ആക്രോശിച്ചു കൊണ്ട് ചുമലിൽ പിടിച്ചുതള്ളുകയും ചെയ്തു….. അതൊക്കെ അവരുടെ ജോലിയുടെ ഭാഗമല്ലേ., അവൾ നിശബ്ദയായി ആ ഇരുണ്ട മുറിയുടെ മൂലയിലുള്ള തഴ പായയിൽ ഇരുന്നു ‘ മുടിയിഴകൾ വരണ്ടു പാറിയ ഒരു 16 കാരി മുറിയുടെ അങ്ങേ കോണിൽ ഭയചകിതയായി ഇരിക്കുന്നുണ്ടായിരുന്നു…. അവൾ അത്ഭുതത്തോടെ ആ പെൺകുട്ടിയെ നോക്കി……???

ചോറിനുള്ള മണിമുഴങ്ങിയപ്പോൾ പെൺകുട്ടി തടവും ഗ്ലാസും എടുത്തു തന്റെ നേരെ നീട്ടി” ചേച്ചി ചോറുണ്ണാൻ പോകാം . “ആ കുട്ടിയുടെ കണ്ണുകളിൽ തന്നോടെന്തോ പറയാനുള്ള ത്വര അവൾ കണ്ടു… ഊണ് കഴിക്കുമ്പോൾ ചോദിച്ചറിഞ്ഞു………
എന്താണ് അവൾ ചെയ്തകുറ്റമെന്ന്…

അവളുടെ ചെറുപ്പത്തിൽ തന്നെ തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന അച്ഛൻ തെങ്ങിൽ നിന്ന് വീണു കിടപ്പിലായി… ആറുമാസം ഒരേകിടപ്പ്…. ആ കിടപ്പിൽ നിന്നും അയാൾക്ക് മുക്തി ഉണ്ടായില്ല… അമ്മയെയും തന്നെയും ഒറ്റയ്ക്കാക്കി അച്ഛൻ വിടപറഞ്ഞു… കാലങ്ങൾ കഴിഞ്ഞപ്പോൾ അമ്മയ്ക്ക് ഒരുതുണ വേണമെന്ന കുടുംബത്തിന്റെ ആവശ്യം നിറവേറ്റി.. കവല മുക്കിൽ തയ്യൽ കട നടത്തുന്ന ദാമോദരൻ അവളുടെ രണ്ടാനച്ഛൻ ആയി…..

മൂന്ന് വയസ്സുകാരിയായ മകളെ അയാൾ പൊന്നുപോലെ നോക്കി… കൊഞ്ചിച്ചു, ലാളിച്ചു..വേണ്ടതെല്ലാം വാങ്ങിക്കൊടുത്തു..പല വർണ്ണങ്ങളിലുള്ള ധാരാളം കുഞ്ഞുടുപ്പുകൾ തയ്ച്ചു നല്കി…. അമ്മയ്ക്കും വലിയ സന്തോഷമായി…… !
കാലം കടന്നു പോയി…

പെണ്ണ് പെണ്ണ് ആയപ്പോൾ മുതൽ…രണ്ടാനച്‌ഛ്നിലും ചെറിയ മാറ്റങ്ങൾ കണ്ടു തുടങ്ങി… രക്ഷകർത്താവിന്റെ ഭാവം മാറി…… അയാൾക്കൊരു കാമുകന്റെ ഭാവമായി…
അച്ചാർ കമ്പനിയിൽ ജോലിക്കു പോയ..അമ്മ വൈകിട്ട് തിരികെയെത്തുമ്പോൾ.. അച്ഛന്റെ തേങ്ങ വെട്ടുന്ന മടവാളുമായി, അവൾ നിന്ന് കിതക്കുകയായിരുന്നു……
ഇറ്റിറ്റുവീഴുന്ന ചോരത്തുള്ളികൾ….രക്തത്തിൽ കുളിച്ചു കിടക്കുന്ന അവളുടെ രണ്ടാനച്ഛൻ….!! അമ്പരന്ന് നിന്ന അമ്മയോട് അവൾ പറഞ്ഞു…” “അമ്മേ….അമ്മയുടെ സ്ഥാനത്താണയാൾ എന്നെ കാണുന്നത്…” അതെനിക്കിഷ്ടമല്ല ..അവൾ അലറിക്കരഞ്ഞു… അന്ന് അമ്മയെ പിരിഞ്ഞു ഇവിടെയെത്തിയതാണവൾ.
ആത്മരക്ഷാർത്ഥം ചെയ്ത തെറ്റാണ് എങ്കിലും അവൾക്ക്നീതിലഭിക്കുമായിരിക്കും…തനിക്കോ….?????????

ഉച്ചവെയിലിൽ ഭാഗികമായി കാണുന്ന പൂന്തോട്ടം… രണ്ടു മൂന്നു പെണ്ണുങ്ങൾ ചെടിക്ക്..ഇടയിളക്കുകയും..കളപറിക്കുകയും ചെയ്യുന്നുണ്ടായിരുന്നു..താനും പൂക്കളെയും…. പൂന്തോട്ടത്തെയും സ്നേഹിച്ചിരുന്നു… അവൾ ചിന്തയുടെ ലോകത്തേക്ക് ഇറങ്ങിനടന്നു…….. എന്തെല്ലാം മോഹങ്ങൾ…?? വർക്കിംഗ് വിമൻസ് ഹോസ്റ്റലി ന്റെ അന്തരീക്ഷം എത്ര സുന്ദരമായിരുന്നു…ചൂള മരങ്ങളിൽ കാറ്റിന്റെ ചൂളംവിളി… .അങ്ങകലെ ചക്രവാള സീമകളിൽ ചുവപ്പിന്റെ സാന്ദ്രത., സൗരഭ്യമേറിയ വർണ്ണപ്പൂക്കൾ നിറഞ്ഞ പൂന്തോട്ടം…അതിലിഞ്ഞില്ലാതെയാകാൻ തനിക്കന്ന് കഴിഞ്ഞില്ല… മനസ്സാകെ അലങ്കോലപ്പെട്ടു കിടക്കുകയാണ്… ആളൊഴിഞ്ഞ അരങ്ങൊഴിഞ്ഞ അമ്പലപ്പറമ്പ് പോലെ….

ശൂന്യതയുടെ നീരാളിപ്പിടിത്തത്തിൽ ഹൃദയം വിങ്ങി പിടയുന്നു…. ഇനി തനിക്ക് എവിടെയാണ് ഒരു അത്താണി? തന്റെപ്രതീക്ഷകൾ എല്ലാം വ്യർത്ഥമായിപോയി….

ഒരു സ്ത്രീ അവളുടെ നിർണായക ഘട്ടത്തിൽ ഒരു പുരുഷനെ തുണ തേടുന്നത് തികച്ചും സ്വാഭാവികമല്ലേ??

അതോ അതിനെ വ്യാമോഹം എന്നോ മറ്റോ മറ്റൊരു പേരിട്ടു വിളിക്കണോ….. ആവോ അറിയില്ല.

ഒരിക്കൽക്കൂടി ജീവിത നാടകത്തിൽ അരങ്ങേറ്റം കുറിക്കാൻ താൻ ആളല്ല. ആടിത്തളർന്ന..നർത്തകിയാണ്താൻ.ജീവിതത്തിലെ വസന്തകാലം ടീനേജാ ണ്… അതുപോലൊരു സുന്ദര മുഹൂർത്തം ജീവിതത്തിൽ പിന്നീട് ഒരിക്കൽ പോലും കിട്ടില്ല….,,
,
IGNORANCE IS AN EXOTIC FLOWER….. TOUCH IT THE BLOSSOM IS GONE
എന്നുപറഞ്ഞ ഓസ്കാർ വൈൽഡിനെ അവളോർത്തു…..
” അജ്ഞത അദൃശ്യ പൂർവ്വമായ ഒരു കുസുമം ആണ് ഒന്നു തൊടൂ അതിന്റെ,സൗരഭ്യംനഷ്ടപ്പെടുന്നു”അതേ….ഏതിനും ആദ്യമുണ്ടാകുന്ന മാധുര്യം പിന്നീടുണ്ടാകുന്നില്ല..

അന്നൊക്കെ ഹോസ്റ്റലിലെ പൂന്തോട്ടത്തിൽ പവിഴമല്ലി ചെടിയുടെ കീഴിൽ ഇളം പുല്ലിൻപുറത്ത്…വെറുതെയിരിക്കുമ്പോൾ ഹൃദയത്തിൽ എന്തൊരു കുളിരായിരുന്നു…., മതിൽക്കെട്ടിനപ്പുറത്തെ… വിശാലമായ പുൽ മൈതാനവും, കൂട്ടംകൂട്ടമായി നിൽക്കുന്ന തെങ്ങുകളും…ദേവീക്ഷേത്രവും…..അസ്തമയസൂര്യന്റെ മഞ്ഞളിച്ച വെയിലേറ്റ് തിളങ്ങുമ്പോൾ തനിക്കതെല്ലാമൊരു..ലഹരിയായിരുന്നല്ലോ??

റോഡിനപ്പുറം..മന്ദിരംസ്കൂളിന്റെ.. പച്ചപ്പട്ടുവിരിച്ച മൈതാനത്ത് കുട്ടികൾ പന്ത് കളിച്ചും മറിയുന്നതും…. ബാറ്റ് കളിക്കുന്നതുമൊക്കെ കണ്ടിരിക്കുമ്പോൾ., സമയം പോയിരുന്നതറിഞ്ഞിരുന്നില്ല…അതിലൊക്കെ ഉപരിയായി തനിക്ക് അതൊരു” ഉപാസന” ആയിരുന്നു….

ഇന്നോ…..????????? ഇന്നിപ്പോൾ സമയം….അല്ലെങ്കിൽ ദിനങ്ങൾ തനിക്കു പേടിസ്വപ്നമായി മാറി…. സഹപ്രവർത്തകരെ അഭിമുഖീകരിക്കാനും കളിച്ചുരസിച്ചു….. നടക്കാനും തനിക്കിന്നുവയ്യ… ഹൃദയം തുറന്ന് ചിരിച്ചിട്ട്.. നാളെത്രയായി…????
ഹൃദയ തന്ത്രികളെ അതിലോലമായി
മീട്ടിയിരുന്ന.. മാണിക്യ മണിവീണ പൊട്ടി തകർന്നു പോയി…
” അനുരാഗം അനുപമ മാണ്… അത് അന്തരംഗത്തിൽ ഉണർത്തുന്ന വേദനയോ… അസഹനീയവും”…
ഹോസ്റ്റലിന്റെ പുളക മായിരുന്ന താനിന്ന്..ഒരു മൂകസാക്ഷിയെപോലെ. ലോകത്തെ നോക്കി കാണുമ്പോൾ ഒരു പക്ഷേ മറ്റുള്ളവരുടെ കണ്ണുകളിൽ സഹതാപത്തിന്റെയോ… സഹാനുഭൂതിയുടെയോ വിത്തുകൾ പൊട്ടുന്നുണ്ടോ ആ നാമ്പുകൾ തല നീട്ടിതനിക്കുനേരെവളരുന്നുണ്ടോ…???

വർണ്ണ സ്വപ്നങ്ങളുടെ വളപ്പൊട്ടുകൾ തിരിയുന്ന മനസ്സ്….

” മിസ്സ്‌ കൽപ്പന വിമൻസ് ഹോസ്റ്റൽ” ആ പദവി തന്റെ ശിരസ്സിൽ അണിയിച്ചപ്പോൾ…മനസ്സെത്ര ആഹ്ലാദിച്ചു..സൗന്ദര്യറാണിയായി അംഗീകാരം ലഭിച്ച ആ ദിവസം., ടൗണിലെ ഒരു ഓഫീസിൽ അക്കൗണ്ടന്റ് ആയി ജോലിയിൽ പ്രവേശിച്ചിട്ട് അധിക നാളായില്ല…. വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ താമസസൗകര്യം കിട്ടിയപ്പോൾ…ഇങ്ങനെയൊന്നുമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല…കോളേജ് ഡേയ്ക്ക് ഫാഷൻ പരേഡിൽ പങ്കെടുത്തപ്പോൾ..ഒരു പ്രോത്സാഹനസമ്മാനം തനിക്ക് സ്വന്തമായിരുന്നു…. എല്ലാവരും അഭിനന്ദിച്ചു… തന്റെ സൗന്ദര്യത്തെ വാഴ്ത്തിപ്പാടിയ റൂം മേറ്റുകൾ..മേട്രൻ…കോവർക്കേഴ്സ്…

ആകെരസകരമായ ദിനങ്ങളായിരുന്നു അടുത്ത ദിവസം സായാഹ്നത്തിൽ……
പൂന്തോട്ടത്തിലെ സിമന്റ് ബെഞ്ചിൽ..
പതിവുപോലെ പ്രകൃതി ആസ്വദിച്ച് ഇരിക്കവേ… തന്റെ ഓഫീസിലെ മാനേജർ കയറിവന്നു..

” ഹാർട്ടി കൺഗ്രാജുലേഷൻസ് ‌ മിസ് നിഷ മേനോൻ….”.. മിസ്റ്റർ ജയരാജൻ തന്റെ അടുത്തേക്ക്…. നടന്നടുത്തു…” താങ്ക്യൂ സാർ”. നന്ദി പറഞ്ഞ് അദ്ദേഹത്തെ വിസിറ്റിംഗ് റൂമിലേക്ക് ക്ഷണിച്ചു… സാമാന്യ മര്യാദയ്ക്ക് വേണ്ടി മാത്രം….
” നോ ഇപ്പോൾ സമയമില്ല ഇതാ ഇത് വാങ്ങൂ ..”മൈ സ്വീറ്റ്ഗിഫ്റ്റ് ഫോർയു. “
അദ്ദേഹം കുലുങ്ങിച്ചിരിച്ചു……
വിത്ത്‌ ലവ് എന്ന്എഴുതി…പിൻ
ചെയ്ത ഒരു കൂട്ടം പൂക്കൾ…
അവൾ രണ്ടു കയ്യും നീട്ടി അത് സ്വീകരിച്ചു..അന്തിവാനം ചുവന്നുതുടങ്ങി….
” സർ പ്രാർത്ഥനക്ക് സമയമായി ഞാൻ പോകട്ടെ”…….
” സോറി ഞാൻ അല്പം വൈകിപ്പോയി വിരോധമില്ലെങ്കിൽ അൽപനേരം സംസാരിച്ചിരിക്കാം.. “
ഉവ്വെന്നു ഇല്ലെന്നോ പറഞ്ഞില്ല… താൻ ബഹുമാനിക്കേണ്ട ആളല്ലേ, ഇരുന്നു..
” എനിക്കാദ്യം തന്നെ അറിയാമായിരുന്നു,,, ഈ വർഷത്തെ” മിസ്സ്കൽപ്പന…നിഷതന്നെയായിരിക്കുമെന്ന്…,
കഴിഞ്ഞവർഷത്തെ കുട്ടിയും,, ഓഫീസിലെ സ്റ്റാഫ് ആയിരുന്നു…
എനിക്കല്ലേ അതിന്റെ ക്രെഡിറ്റ്…
” കൃപാദാസ് എന്നായിരുന്നു ആ കുട്ടിയുടെ പേര്”… ട്രാൻസ്ഫർ വാങ്ങി പോയതാണ് എന്തോ ഫാമിലി പ്രോബ്ലം… വെരി ബ്യൂട്ടിഫുൾഗേൾ.”
ജയരാജൻ വാചാലനാകുന്നതറിഞ്ഞു… നിർവികാരതയോടെ കേട്ടിരുന്നു….
” ബൈ ദ ബൈ ഞാൻ നിഷയെ എന്റെ വീട്ടിലേക്ക് ക്ഷണിക്കുന്നു… സന്തോഷം പങ്കുവയ്ക്കാൻ ഒരു സ്മാൾ ഡിന്നർ..എന്താ?
” സോറി സർ അതൊക്കെ വേണോ”
” സർട്ടൺലി. നിഷയ്ക്ക് സൗകര്യം ഉള്ളപ്പോൾ പറഞ്ഞാൽ മതി ഞാൻ കാറുമായി വരാം ഓക്കേ സീ യു”

അയാൾ എണീറ്റു പാന്റ്സിന്റെ പോക്കറ്റിൽ നിന്നും കർചീഫ് എടുത്തു മുഖം ഒപ്പി കണ്ണട ശരിയാക്കി യാത്രപറഞ്ഞു., അതൊരു പ്രേമ നാടകത്തിന്റെ,അരങ്ങേറ്റം ആയിരിക്കുമെന്ന് അപ്പോൾ തനിക്ക് ഊഹിക്കാൻ ആവുമോ?..??..?
ഇല്ല ഒരു പെണ്ണും അത്രത്തോളം ബുദ്ധി മതിയാവില്ല…..

ഇപ്പോഴിതാ സുമംഗല നായർക്കും അതേ അനുഭവം..!! ആ കുട്ടിയെ വേണമെങ്കിൽ തനിക്ക്പി ന്തിരിപ്പിക്കാമായിരുന്നു, പക്ഷേ അതിനു പ്രസക്തി എവിടെ….? താനും ജയരാജനുമായി സല്ലപിച്ചു നടന്നപ്പോൾ, തന്റെ റൂംമേറ്റ്കൾ..തന്നെഎതിർത്തിരുന്നു തനിക്ക് താക്കീത് നൽകിയിരുന്നു……

എന്നാൽ താൻ അതൊന്നും ചെവിക്കൊണ്ടില്ല….കാരണവുമുണ്ട്….
തന്റേതെന്നുതോന്നി ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാളെനിഷ്കരുണം വെറുക്കുന്നതെങ്ങനെ…? തനിക്ക് വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടപ്പോഴും…, പരിപൂർണ്ണ വിശ്വാസം ഉണ്ടായിരുന്നു… ജയേട്ടൻ തന്റെതാവുമെന്ന്… ഒരുസ്ത്രീയുടെ ജീവിതത്തിലെ അമൂല്യ നിധി, അത് അയാൾക്ക് അടിയറ വെച്ചതും അയാൾ തന്റെ മാത്രം സ്വന്തമാണെന്ന് കരുതി മാത്രമല്ലേ…?

കാപട്യത്തിന് മൂടുപടമണിഞ്ഞ്… ചിരിച്ചുകൊണ്ട് കഴുത്തറക്കുകയായിരുന്നില്ലേ ആ…. കശ്മലൻ….!എന്തെല്ലാം പ്രലോഭനങ്ങൾ എത്രയെത്ര വാഗ്ദാനങ്ങൾ…!! എല്ലാം വെറും മിഥ്യയാണെന്ന് അപ്പോഴൊന്നും തനിക്ക് ഊഹിക്കാൻ കൂടി കഴിയില്ലല്ലോ…??? ഒരുതരം ആശ്വാസമാണ്അ ന്നുണ്ടായിരുന്നത്…! മണലാരണ്യത്തിൽ മരുപ്പച്ച കണ്ട ആശ്വാസം…..

റിട്ടയേർഡ് ഹെഡ്മാസ്റ്ററായ അച്ഛനും അമ്മയും മൂന്ന് അനിയത്തിമാരും അടങ്ങുന്ന…കുടുംബത്തിലെ നെടും തൂണായി വർത്തിക്കുവാൻ.. ജയേട്ടൻ ഉണ്ടല്ലോ…? അല്പം സൗന്ദര്യമേ കൈമുതലായുള്ളൂ.. വലിയ സാമ്പത്തികശേഷിയില്ല എന്നൊക്കെ പറഞ്ഞു താൻ കരഞ്ഞപ്പോഴും. ആശ്വാസത്തിന്റെ തേൻതുള്ളികൾ വർഷിച്ചുകൊണ്ടയാൾ തനിക്കു തണലേകി … എന്നിട്ടിപ്പോൾ..????

ഒരിക്കൽ കൃപാദാസിനും.. ഇതേ അനുഭവം അല്ലേ ഉണ്ടായത്…. ആ കുട്ടിട്രാൻസ്ഫർ വാങ്ങി പോകാൻ ഉണ്ടായ കാരണം.. ശരിയായി അറിഞ്ഞപ്പോഴാണ് ആദ്യമായി ഞെട്ടിപ്പോയത്….!!!

ജയരാജന്റെ രക്തം അവളുടെ അടിവയറ്റിൽ തുടിക്കുന്ന വിവരം
വ്രീളാ വിവശ യായി അയാളെ അറിയിച്ചപ്പോൾ….അയാൾ ഒഴിഞ്ഞു മാറുകയാണുണ്ടായത്….ദുഃഖം സഹിക്കവയ്യാതവൾപൊട്ടിപ്പൊട്ടികരഞ്ഞിട്ടും. അയാൾ കുലുങ്ങിയില്ലത്രെ… മറ്റുള്ളവരുടെ ദൃഷ്ടിയിൽ നിന്നും തന്നിലെ തെറ്റ് മറച്ചുവെക്കാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കിയപ്പോഴാ ണവൾ ട്രാൻസ്ഫറിൽ അഭയം തേടി.. നാട്ടിലേക്ക് പോയത്. അവളുടെ വിവരങ്ങളൊന്നും..പിന്നീടാരും അറിഞ്ഞിട്ടില്ല ആ കുട്ടിയെ കുറിച്ച് എത്ര കൂളായി സംസാരിക്കുവാൻ അയാൾക്ക് കഴിഞ്ഞു.

അയാളുടെ പഞ്ചാര വാക്കുകളിൽ മയങ്ങി പോയതാണല്ലോ അന്ന് ആദ്യമായും…. അവസാനമായും തനിക്കും സംഭവിച്ചത്.

ബീച്ചിൽ പോയി വരുമ്പോൾ ചാറ്റൽമഴ ഉണ്ടായിരുന്നു…ഹോസ്റ്റലിൽ ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞാണ് കാറിൽ കയറിയത്….പക്ഷേ..കുറച്ചുസമയം കാർ ഓടി കഴിഞ്ഞപ്പോൾ..

മനസ്സിലായി…. ടൗണിലേക്കാണെന്ന്.
സന്ധ്യയും മഴയും ഒരുപോലെ കനത്തു തുടങ്ങി..

ടൗണിലെ പേരുകേട്ട ഒരു ലോഡ്ജിൽ മുറിയെടുത്ത് തന്നെയും കൂട്ടി സ്റ്റെപ്പ് കയറുമ്പോൾ.. താൻ ആകെ ഭയപ്പെട്ടിരുന്നു ശരീരം ആകെ ഒരു വിറയൽ വ്യാപിച്ചു…
” എന്തിനാണിപ്പോൾ റൂം എടുത്തത് ജയേട്ടാ എന്തുവേണമെങ്കിലും പാർക്ക് റസ്റ്റോറന്റിൽ ഇരുന്ന് സംസാരിക്കാമായിരുന്നല്ലോ…”

“യേയ് തുറന്ന സ്ഥലത്തിരുന്നു നാം തമ്മിൽ എന്ത് സംസാരിക്കാൻ…? വരൂ നിഷാ ഇതിൽ ഇത്ര അപ്സെറ്റ് ആവാൻ എന്തിരിക്കുന്നു…..
ഉം വരൂ… മടിച്ചുനിന്ന തന്റെ കയ്യിൽ പിടിച്ച് അതിവേഗം സ്റ്റെയർകെയ്സ് കയറുമ്പോൾ വീണു പോകുമോ എന്ന് വരെ സംശയിച്ചു പോയി…

നീല വിരിപ്പിട്ട ഫോം ബെഡ്ഡും…. നീല കർട്ടനുകൾ തൂങ്ങിയ ജനാലകളും ഉള്ള ഒരു മുറി.,, കണ്ണിനാനന്ദം ഏകിയെങ്കിലും.. മനസ്സിന്റെ ഉള്ളറയിൽ എന്തോ ഒരു വീർപ്പുമുട്ടൽ പോലെ…. റൂം പോയി വന്നപ്പോൾ ഓർഡർ കൊടുത്ത സാധനങ്ങളുടെ പേരു കൂടി കേട്ടപ്പോൾ ഉള്ളിലെ വിറയൽ ഇരട്ടിച്ചു….ട്രെയിൽ നിരത്തിയ

മക്ഡവെലിന്റെ.. ഫുൾ ബോട്ടിലും..
പ്ലേറ്റിൽചിക്കൻചില്ലിയുംചപ്പാത്തിയും..
അയാൾ വാതിൽ അടച്ചു…
” വരൂ നിഷ നമുക്ക് കഴിക്കാം നല്ല വിശപ്പുണ്ട്…”
….” ചേട്ടാ എനിക്ക് ഒരു കപ്പ് കാപ്പി വരുത്തി തന്നാൽ മതി…., ഉടൻതന്നെ അയാൾ ബെല്ലടിച്ചു റൂം പോയെ വരുത്തി കാപ്പിക്ക് ഓർഡർ കൊടുത്തു….

ബ്രാണ്ടി ഗ്ലാസ്സിൽ പകർന്ന് ഐസ് ക്യൂബുകൾ ഇട്ട് മെല്ലെ മെല്ലെ കഴിക്കുന്ന ജയേട്ടനെ അവൾ വേദനയോടെ നോക്കി… അപ്പോൾ തന്നെ അടക്കിഭരിച്ചിരുന്ന വികാരം ഒരു ഭാര്യയുടെതായിരുന്നു.. മദ്യം കഴിക്കുന്ന ഒരു ഭർത്താവിനെ താൻ ഇഷ്ടപ്പെടുന്നില്ല എന്ന് പറയുവാൻ അവൾ ആഗ്രഹിച്ചു… പക്ഷേ. ഉള്ളിൽ അടക്കിവെച്ചു…തുടരെത്തുടരെ അയാൾ രണ്ടുമൂന്നു പെഗ്ഗുകൾ അകത്താക്കി…
ആ കണ്ണുകളിലെ തീക്ഷ്ണത ഭാവം തന്നെ ഒന്ന് അന്ധാളിപ്പിച്ചു..
” ചേട്ടാ നമുക്കിനീ പോവാം.. ലേറ്റ് ആയാൽ മേട്രൺ വഴക്കുപറയും”……

” ഹഹ..ഹഹ… നല്ല തമാശ തന്നെ… എന്റെനിഷാ നീ ഇത്ര മണ്ടിയാണോ……
ഈ ലക്ഷ്വറിറൂം എടുത്തത്…. ചിക്കൻചില്ലി തിന്നാനോ രണ്ടു പെഗ്ഗ് അടിക്കാനോ..ഒന്നുമല്ല അതിനിത്ര വാടക കൊടുക്കണോ…. “

ഹോട്ടൽ അനുപമ യിലോ കിങ്സ് ബാറിലോ മറ്റോ കയറിയാൽ പോരേ….
ഉം.. പക്ഷേ അവിടൊന്നും തന്നേ കൂട്ടി പോകാൻ പറ്റില്ലല്ലോ…”
എന്തുപറയണമെന്ന്അറിയില്ലായിരുന്നു..തന്റെ അടുത്തെത്തിയ ജയേട്ടൻ പിന്നീട് ഒരു ആക്രമണ സ്വഭാവമാണ് കാട്ടിയത്എത്ര കരഞ്ഞു പറഞ്ഞിട്ടും കേണപേക്ഷിച്ചിട്ടും അയാളതൊന്നും ചെവിക്കൊണ്ടില്ല…വിശന്നുപൊരിഞ്ഞ ഒരുചെന്നായആയിമാറിയനിമിഷങ്ങൾ…ഇഞ്ചപോലെ അയാൾ..തന്നെ പിച്ചിച്ചീന്തി..ഒരുക്രൂരമന്ദഹാസത്തോടെ..ഘനം തൂങ്ങി നിന്ന നിമിഷങ്ങൾ….. മരവിച്ചു നിന്നു… പൊട്ടിപ്പൊട്ടി കരഞ്ഞ തന്നെ വാരി അണച്ച് ആശ്വസിപ്പിക്കും പോലയാൾ പറഞ്ഞു…

” നിഷാ നിന്റെ വിഷമം ഞാൻ മനസ്സിലാക്കുന്നു ഏതു പെൺകുട്ടിയും ആഗ്രഹിക്കുന്നതാണ് തന്റെ ചാരിത്ര്യം ഭർത്താവിന്റെ കാൽക്കൽ മാത്രമേ അടിയറ വയ്ക്കു എന്ന് ഞാൻ നിന്റെ ഭാവി ഭർത്താവ് ആണെന്ന് ഓർക്കണം.എന്തിത്ര വിഷമിക്കണം…. silly girl.സന്തോഷമായിരിക്കൂ പ്ലീസ്…..
അങ്ങനെ താനും ഒരു നനഞ്ഞ പുഞ്ചിരിയോടെ സമാധാനിക്കാൻ ശ്രമിച്ചു നോക്കി. എന്നാൽ വീണ്ടും തന്നെ ആ സംരംഭത്തിന് വഴിയൊരുക്കിയപ്പോൾ താൻ തീർത്തും ഒഴിഞ്ഞുമാറി… നാളുകൾ കഴിഞ്ഞപ്പോൾ അയാൾ തന്നോട് സംസാരിക്കാനും സമയം പങ്കിടാനും മറ്റും വിമുഖത കാണിച്ചു… അപ്പോഴൊക്കെ ഹൃദയത്തിൽ മുറിപ്പാടുകൾ ഉണ്ടായി.പക്ഷേ,, അന്ന് ആ കാഴ്ച കണ്ടപ്പോഴാണ്..
മുറിപ്പാടുകൾ രക്തം വർഷിക്കാൻ തുടങ്ങിയത്…… ഹൃദയത്തിൽ ഒരു ആന്തൽ…. ഒരു പുകച്ചിൽ….. സുമംഗലനായരും ജയ രാജനും ഒന്നിച്ചിരുന്ന് കാറിൽ യാത്രചെയ്യുന്ന കാഴ്ച..പിന്നീട് തുടർന്ന് കാണേണ്ടി വന്നപ്പോൾ.
തീരത്തലച്ചു അലറിവിളിക്കുന്ന
ഒരു തിരമാലയുടെ ഭാവമായിരുന്നു ഹൃദയത്തിന്…
മുറവിളികൂട്ടി ഹൃദയം തേങ്ങി….
രാത്രിയുടെ നിശബ്ദത യാമങ്ങളിൽ.. തന്റെനഷ്ടസൗഭാഗ്യത്തെഓർത്തവൾ കണ്ണീരൊഴുക്കി….തികച്ചും നിസ്സഹായായായിരുന്നു…ഒരു സത്യം ഉള്ളത് തന്നെ തേടിയെത്തിയ ജയരാജൻ ആയിരുന്നു… എന്നാൽ സുമംഗല നായർ അയാളുടെ ഒരു കടാക്ഷത്തിനുവേണ്ടി ദാഹിച്ച് ദാഹിച്ച് നടക്കുകയായിരുന്നു അയാൾക്ക് അങ്ങിനെയുള്ളവരെയാണ് ആവശ്യവും.,,
ചവച്ച് നീരിറക്കിയിട്ട് ചണ്ഡിതുപ്പി കളയുന്നതിന് ആർക്കെന്തു ചേതം?
പ്രേമം നടിച്ചു പെൺകുട്ടികളെ വശീകരിക്കുന്നത് അയാൾക്ക് ഒരു “ഹോബി” മാത്രമാണെന്ന് പിന്നീടാണ് മനസ്സിലായത്,…. സൗന്ദര്യവും… സൗരഭ്യവും നിറഞ്ഞ കുസുമങ്ങളേ തേടിപ്പിടിച്ച് തേൻ നുകരുന്ന കരിവണ്ടാണയാൾ….

പെട്ടെന്നൊരു ദിവസം സുമംഗലയെ  കാണാനില്ലെന്നറിയാൻ കഴിഞ്ഞു...

തന്റെ അടുത്ത റൂമിലെ കുട്ടി ആയിരുന്നെങ്കിലും,. മെസ്സിൽ വെച്ച് വല്ലപ്പോഴുമേ കാണാറുണ്ടായിരുന്നുള്ളൂ…നാലാം ദിവസവും സുമംഗല എത്തിയില്ല. വീട്ടിലും എത്തിയില്ല എന്നറിഞ്ഞപ്പോൾമേട്രൺ ദുഃഖിതയായി…സുമംഗലയുടെ തിരോധാനം ഹോസ്റ്റലിനെ കീഴ്മേൽ മറിച്ചു.. എന്തു ചെയ്യും? വ്യാഴാഴ്ച ബീച്ചിലേക്ക് എന്നും പറഞ്ഞു പോയ സുമംഗല ഞായറാഴ്ചയും എത്തിയിട്ടില്ല., ഒരുവിമൻസ്ഹോ സ്റ്റലിനു ഇതൊരു കനത്ത പ്രഹരം ആണല്ലോ….??

മേട്രന്റെ തീവ്രമായ പ്രഷറും കൈമടക്കും മറ്റുമായി പെട്ടെന്ന് തന്നെ കണ്ടുപിടിക്കപ്പെട്ടു..നാലു മൈലുകൾക്കപ്പുറം ഒരുപഞ്ചനക്ഷത്ര ഹോട്ടലിന്റെ നാലാം നിലയിലെ ഏതൊ ഒരുമുറിയിൽ ചീഞ്ഞു തുടങ്ങിയ.. സുമംഗലയുടെ ജഡം..!!

ജനം ഞെട്ടാതിരിക്കുമോ…..??? ആർക്കെങ്കിലും ഞെട്ടാതിരിക്കാൻ ആകുമോ,,,.?????
പത്രത്തിൽ ദിനംപ്രതി നിരന്നു വരുന്ന ചൂടുള്ള വാർത്തകൾ… പലരും തരത്തിൽ കഥകൾ പ്രചരിപ്പിച്ചു…… ഭാവന ചെയതും പൊടിപ്പും തൊങ്ങലും വച്ചും… കഥകൾ പലതും പരന്നു നാളുകൾ കഴിഞ്ഞപ്പോൾ ജനത്തിന്റെ നാവടങ്ങി.എല്ലാം മറക്കാൻ പഠിച്ച ലോകം ഇതും മറന്നു…

എന്നാൽ തനിക്ക് അറിയാമായിരുന്നു സുമംഗലയുടെ ഘാതകനെ………
സുമംഗലയുടെ കഴുത്തിൽ നഖം കൊണ്ടുള്ള… ആഴത്തിലുള്ള മുറിപ്പാടുകൾ ഉണ്ടായിരുന്നു… തലയ്ക്കു പിൻവശത്ത് അടികൊണ്ട് ചതഞ്ഞപാട് ഉണ്ടായിരുന്നു…
തനിക്ക് ഓഫീസിൽപോകാതിരിക്കാൻ പറ്റുമോ ? ജയരാജനെ ഫെയ്‌സ് ചെയ്യാൻ വല്ലാതെ ബുദ്ധിമുട്ടി….എങ്കിലും കാണാതെ വയ്യല്ലോ…. തന്റെ ബോസ് അല്ലേ…ചെറിയ ചെറിയ സംഭാഷണങ്ങൾ ഇടയ്ക്കുണ്ടായി.വൃഥാസ്നേഹം നടിച്ചു…താൻ മനസ്സിലാക്കി വെച്ചതൊന്നും അയാൾ അറിഞ്ഞിരുന്നില്ല…

പൂർവാധികം സ്നേഹം പ്രകടിപ്പിച്ചു
അടുത്തുകൂടി….പാവം അയാൾ അത് വിശ്വസിച്ചു…

” പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും” അതല്ലേ നാട്ടുനടപ്പ്…..
പൂജ ഹോളിഡേയ്സിന് അവൾ വീട്ടിൽ പോവുകയാണ് എന്നും പറഞ്ഞ് ഹോസ്റ്റലിൽ നിന്ന് ഇറങ്ങി… എന്നാൽ പോയത് ജയരാജന്റെ ഫ്ലാറ്റിലേക്കാണ്….
അവളെ അവിചാരിതമായി കണ്ടപ്പോൾ… അയാൾ പൂർവാധികം സന്തുഷ്ടനായി…. അകത്ത് കയറി ഇരിക്കാൻ ക്ഷണിച്ചു…അവളാകട്ടെ ഒരു ഭാര്യയുടെ സ്വാതന്ത്ര്യത്തോടെ അകത്തുകയറി… സന്തോഷത്തോടെ അവിടെയൊക്കെ കറങ്ങി കണ്ടു…..
കിച്ചണിൽ പോയി ചായ ഇട്ടു…. ജയരാജന്റെ ഒപ്പമിരുന്നു സന്തോഷമായി ചായകുടിച്ചു……
സന്ധ്യാകാശം ചെഞ്ചായം പൂശി….
കടവാവലുകൾ ശബ്ദമുണ്ടാക്കി പറന്നകന്നു…അല്പനേരം കൂടി ടെറസിൽ ഇരിക്കാം എന്ന് അവൾ കെഞ്ചി.അയാൾ അത്ഭുതംകൂറി.. എല്ലാം അതിശയമായിരുന്നു… എങ്കിലും അയാൾ ആത്മഗതം ചെയ്തു ഏതായാലും ഇവൾ ഒന്നും അറിഞ്ഞിട്ടില്ല…,

സന്ധ്യ കരിമ്പടം പുതച്ച് ഉറങ്ങാൻ എത്തി……അപ്പോൾ അവളും പറഞ്ഞു” ജയേട്ടാ ഞാനൊന്നു കുളിക്കട്ടെ…. ഡ്രസ്സ് ഒക്കെ ബാഗിൽ ഉണ്ട്…ഏതായാലും രണ്ടു ദിവസത്തെ ലീവ് ഇവിടെ ആഘോഷിക്കാം…..
ആരും അറിയണ്ട… വീട്ടിൽ വിളിച്ചു പറഞ്ഞിട്ടുണ്ട്… ഹോസ്റ്റലിൽ നിന്ന് ഒരു ചെറിയ ടൂർ പ്രോഗ്രാം ഉണ്ടെന്ന്….. സ്വപ്നം കാണുകയാണോതാൻ
ഇതൊക്കെ സത്യമോ അതോ മിഥ്യയോഎന്ന സംശയം തോന്നിപ്പോയിപാവം ഇവളെ അല്ലേ താൻ വഞ്ചിക്കാൻ നോക്കിയത്…? കഷ്ടമായിപ്പോയി നേരിയ ഒരു കുറ്റബോധം അയാളുടെ ഉള്ളിൽ ഉണ്ടായി..ആ മുഖത്ത് അതിന്റെ പ്രതിഫലനം കണ്ടു…..

” ഭക്ഷണം എന്തെങ്കിലും ഓർഡർ ചെയ്യാം നിഷ.. കുളിച്ചു വരൂ…. ഒന്നും ഉണ്ടാക്കാൻ നിൽക്കണ്ട…”

” ഓക്കേ എനിക്കും അതുമതി ജയേട്ടനോടൊപ്പം കുറച്ചു സമയം ചെലവഴിക്കാമല്ലോ….അവൾ ടവ്വലുമായി ബാത്ത്റൂമിലേക്ക് പോയി……
കുളികഴിഞ്ഞ് അഴിച്ചിട്ട ഇടതൂർന്ന മുടിയുമായവൾ….അരികിലെത്തുമ്പോൾനല്ല ഏതോ ഒരു ബോഡി സ്പ്രേയുടെ മനംകവരുന്ന മണം അയാളുടെ മൂക്കിൽ ഇരച്ച് കയറി….. ഇളം റോസ് നിറത്തിലുള്ള ഗൗണിൽ ഒരു മാലാഖയെപ്പോലെ….
പുഞ്ചിരിയോടവൾ അയാൾക്കരികിലിരുന്നു…

” ഫുഡ് എത്തുമ്പോഴേക്കും ജയേട്ടൻ വേണമെങ്കിൽ അൽപ്പം ഡ്രിങ്ക്സ് കഴിച്ചോളൂ…. അവൾ വേഗം വാർ ഡ്രോബിൽ നിന്നും കുപ്പിയും… ഗ്ലാസ്സും എടുത്തു വച്ചു..അയാൾ അതീവ സന്തുഷ്ടനായി…. തന്നെ അറിഞ്ഞു പെരുമാറുന്ന ഒരു സ്നേഹമുള്ള ഭാര്യ ആയിരിക്കും നിഷ എന്ന് ആത്മഗതം ചെയ്തു..
അവൾ തന്നെ ക്ലാസ്സിലേക്ക് മദ്യം പകർന്നുകൊടുത്തു..സന്തോഷാതിരേകത്താൽ…..അയാൾ പുളകിതനായി….
ഗ്ലാസ്സുകൾ കാലിയാക്കികൊണ്ടിരുന്നു…..ടേബിളിൽ ഇരുന്ന ആപ്പിൾ അവൾ കഷണങ്ങളായി മുറിച്ച് അയാൾക്ക് വായിൽ വച്ചു കൊടുത്തു….
” നിഷ നീ ആണ് എന്റെ എല്ലാം…..,, അയാൾ പുലമ്പി…
മദ്യം തലയ്ക്കു പിടിച്ചപ്പോൾ അവൾ അയാളുടെ ശ്രദ്ധയെ വേറെ വഴിയിലേക്ക് ആകർഷിച്ചു….
” എങ്കിലും എന്നോട് ജയേട്ടൻ പിണങ്ങിയില്ലേ……
എന്നിട്ട് ആ സുമംഗലയോട് കൂട്ട് കൂടി അതെനിക്ക്എത്രവിഷമംആയിരുന്നു..
“നോ നിഷാ അത് നിന്നെ കളിപ്പിക്കാൻ വേണ്ടി അഭിനയിച്ചതല്ലേ… “

” എന്തായാലും എന്റെ ജയേട്ടനെ എനിക്ക് കിട്ടിയല്ലോ അതുമതി…,, മദ്യം തലയ്ക്ക് പിടിച്ച് ജയരാജൻ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു..അവളോട് എല്ലാം ഏറ്റു പറയുന്ന പോലെ പറഞ്ഞു…..
തന്നെയും കൃപാദാസിനെയും പോലെ അയാൾ അനേകം പെൺകുട്ടികളെ വൃഥാ പ്രേമിച്ചിരുന്നു… ഒരു കുട്ടിയെ കൊല്ലേണ്ടിവരുന്നത് ഇതാദ്യമായാണ്. സുമംഗലയിൽ പ്രഗ്നൻസിയുടെ ചേഞ്ച് ഉണ്ടെന്നറിഞ്ഞപ്പോൾ അവളെ ഒഴിവാക്കാൻ അയാൾ ശ്രമിച്ചു.. അവൾ പിടിവിടുന്ന ലക്ഷണം ഇല്ലെന്ന് കണ്ടപ്പോൾ പിണങ്ങേണ്ടിവന്നു…അച്ഛനോടും നാട്ടുകാരോടും., പറഞ്ഞു ഈ വിവാഹം നടത്തുമെന്ന് വാശിയോടെ പറഞ്ഞതിന്റെ ശിക്ഷയാണ് അവൾക്ക് കിട്ടിയത്….. മൽപ്പിടുത്തത്തിനിടയിൽ അവൾ താഴെ വീണു… തലയുടെ പിൻവശത്ത് കുപ്പിയുടെ അടിയേറ്റാണ് മരണം സംഭവിച്ചത്…,,

തന്നെ ആശ്ലേഷിക്കാനായി അദ്ദേഹം ആടിയാടി അടുത്തേക്ക് വന്നു….
എതിർപ്പു..പ്രകടിപ്പിക്കാതെ നിർന്നിമേഷയായി അവൾ നോക്കി നിന്നു. അടുത്തെത്തിയ ജയരാജന്റെ… നെഞ്ചിലേക്ക് അവൾ ആകത്തി..ആഞ്ഞ്കുത്തിയിറക്കി….പെട്ടെന്നുണ്ടായ ആഘാതത്താൽ…. അയാൾ, താഴെവീണു.മലർന്നു വീണ അയാളുടെ നെഞ്ചിൽ..കത്തി വലിച്ചൂരി വീണ്ടും വീണ്ടും അവൾ ആഞ്ഞു കുത്തി….. ചുടു ചോര ചീറ്റി തെറിച്ചു…. അവളുടെ..മുഖമാകെചോരത്തുള്ളികൾ….അവളിൽ അടങ്ങിയിരുന്ന നിരാശയും ദേഷ്യവും എല്ലാം പുറത്തേക്ക് കുത്തിയൊലിച്ചു…..ഒരു ആത്മഹർഷം പോലെ അവൾ അട്ടഹസിച്ചു…ഇനി..ഇനിയൊരിക്കലും ഒരുപെണ്ണിനെ കൂടിചതിക്കാനായി…നീ ജീവിച്ചിരിക്കരുത്….ഇതാണെന്റെ തീരുമാനം…..” നിന്നെപ്പോലെ ഉള്ളവർ ഈ നാടിനാപത്താണ്…

നിഷ്കളങ്കരായ പെൺകുട്ടികൾക്കും.,
അവരുടെ മാതാപിതാക്കൾക്കും.. സമാധാനത്തോടെ..ജീവിക്കണമെങ്കിൽ…നിന്നെപ്പോലെയുള്ള വിഷവിത്തുകൾ ഇല്ലാതാകണം…,,,,നിന്നെകൊല്ലാതെ വിട്ടാൽ… ഞാൻ ഈ സമൂഹത്തോട് ചെയ്യുന്ന വലിയൊരു ചതിയായിരിക്കും
ഇങ്ങനെ ഒരു നല്ല കാര്യം ചെയ്തിട്ട് കൊലക്കയർ കിട്ടിയാലുംഎനിക്കു
വിഷമമില്ല… ഒരു ഭ്രാന്തിയെ പോലെ അവൾ അട്ടഹസിച്ചു….

ചോരപുരണ്ട കൈകളുമായി അവൾ ഫോണെടുത്ത് നൂറിലേക്ക് ഡയൽ ചെയ്തു….” സർ ഇവിടെ നെഹ്റു അപ്പാർട്ട്മെന്റിൽ ഒരു കൊലപാതകം നടന്നിട്ടുണ്ട് എത്രയും വേഗം എത്തണം,,,

………….. നിമിഷങ്ങൾക്കകം എത്തിയ പോലീസ് ജീപ്പ് കണ്ട ആളുകൾ തടിച്ചുകൂടി… വിലങ്ങണിയിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ്…
എല്ലാവരും ഞെട്ടിയത്…. നിഷമേനോൻ..!!! അതെ “മിസ്സ് കൽപ്പന” വിമൻസ് ഹോസ്റ്റൽ!!!!

സന്ധ്യ ഇഴഞ്ഞെത്തിയ ജയിലിലെ….. ഇടനാഴിയിലേക്കവൾ തുറിച്ചു നോക്കി ഇരുന്നു….
തനിക്കുള്ള ശിക്ഷ എന്തായാലും താൻ സ്വീകരിക്കും…..
എന്നാലും ന്യായവും നീതിയും ഇല്ലാത്ത ഈ ലോകത്ത് ഇങ്ങനെയുള്ള അസുര ജന്മങ്ങൾ വാഴാൻ പാടില്ല….. തന്റെ ഭാവമാറ്റം കണ്ട് ഭയചകിതയായി തന്റെ അടുത്തേക്ക് നീങ്ങി എത്തിയ ആ കൊച്ചു പെൺകുട്ടിയെ കെട്ടിപ്പിടിച്ചവൾ മൂർദ്ധാവിൽചുംബിച്ചു.
ഒരു അനുജത്തിയോടെന്നപോലെ.അതെ ഇവൾ തന്റെ
കുഞ്ഞനുജത്തിയാണ്……കുരുന്നിലേ മോഹങ്ങൾ തകർന്ന ഒരു..പെൺപൂവ്…😪

Rethna Raju✍️

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പെട്രോൾ വില 72 ദിവസങ്ങൾക്കു ശേഷം വീണ്ടും കൂട്ടി

പെട്രോൾ വില 21 പൈസയും ഡീസൽ വില ലിറ്ററിന് 26 പൈസ ഇന്ന് വർധിക്കും. 72 ദിവസത്തിനു ശേഷമാണ് പെട്രോൾ വിലയിൽ വർധന വരുത്തുന്നത്. ജൂലൈ 17നാണ് അവസാനമായി പെട്രോൾ വില കൂട്ടിയത്. കഴിഞ്ഞ...

കമ്പിസന്ദേശം (കാമ്പസു കഥ)

പണ്ടു കാലത്തു മരണവിവരം അറിയിച്ചിരുന്നതു കമ്പിസന്ദേശം വഴിയാണ്. സന്ദേശവാഹകനെ കാണുമ്പോൾ തന്നെ ഗ്രാമത്തിലെ വീട്ടുകാർ കരഞ്ഞു തുടങ്ങും. കാലം 1954. ഞാൻ തിരുവനന്തപുരത്ത് എൻജിനിയറിംഗ് കോളേജിൽ പഠിക്കുന്നു. ഹോസ്റ്റലിലാണ് താമസം. കേരള യൂണിവേഴ്സിറ്റിയുടെ പ്രായോഗിക...

കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ് കിരീടം കേരള ഫൈറ്റേഴ്സ്ന്.

ഡാലസ്: സെപ്റ്റംബർ 26 ശനിയാഴ്ച നടന്ന കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ്  ഫൈനൽ മത്സരത്തിൽ കേരള  ഫൈറ്റേഴ്സ്  ജേതാക്കളായി . കേരള ടൈറ്റാനിക് ക്രിക്കറ്റ് ടീമിനെ 26 റൺസിന് പരാജയപ്പെടുത്തി കൊണ്ടാണ് കേരള...

ദത്തുപുത്രൻ (തുടർക്കഥ) -4

ആനിയമ്മ പലയാവർത്തി ചോദിച്ചപ്പോൾ ഉണ്ടായതെല്ലാം അവൻ പറഞ്ഞു. ആനിയമ്മ പറഞ്ഞു അന്തോന്നി ചേട്ടൻ ഏറ്റവും ആഗ്രഹിച്ചതായിരുന്നു ജോണിയുടെ വിദ്യാഭ്യാസം അത് തടസപ്പെടാൻ പാടില്ല. കുലീനയായ ആ മഹതി ജോണി ക്കു ആവശ്യം ഉള്ള...
WP2Social Auto Publish Powered By : XYZScripts.com
error: