17.1 C
New York
Wednesday, July 28, 2021
Home Literature ഞാൻ കാത്തിരിക്കാം (കവിത)

ഞാൻ കാത്തിരിക്കാം (കവിത)

ഞാൻ കാത്തിരിക്കാം ഇനിയും ആ മുഖമൊന്നു
കാണാനായ്

തളരാതെ കാത്തിരിക്കാം
ഞാൻആസ്വരമൊന്നു കേൾക്കാനായ്

നിലാവിൽ വിരിയുന്ന പൂവിൻസുഗന്ധം പോൽ
ശാന്തമായി എന്നെ തഴുകിയ കാറ്റിലും
നി സാമീപ്യം ഞാനറിയുന്നു

മനസ്സിൻറെ മാനത്ത് തെളിയുന്ന പൂർണചന്ദ്രനെപ്പൽ
ഉറങ്ങാത്ത മനമോടെ കാത്തിരിക്കാം ഞാൻ
നിൻ സുഖമാർന്ന സ്പർശനം നേടാൻ

കിളികൾ തൻ കളമൊഴികേൾക്കെ നിൻ മിതമാർന്ന കാലൊച്ച കാതോർത്തിരുന്നു ഞാൻ

ചിതറുന്ന മഴത്തുള്ളിയായ് നീ എന്നിൽ നിറയുന്ന സ്നേഹമഴയായ് തീരുംവരെ ഇനിയും കാത്തിരിക്കാം ഞാൻ സുഖമുള്ളരാവിളി കേൾക്കാൻ

കുളിരാർന്ന മഞ്ഞിൻ പുക പോലെ നീ എന്നിൽ അലിയും വരെ
ഇനിയും കാത്തിരിക്കാം ഞാൻ ക്ഷമയോടെ കാത്തിരിക്കാം…..

സുമ അജിത്ത്✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സംസ്ഥാനത്ത് പ്ലസ്ടു പരീക്ഷയിൽ 87.94% വിജയം

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷയിൽ 87.94 ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മുൻ വർഷം 85.13 ആയിരുന്നു വിജയ ശതമാനം. 2.81 ശതമാനത്തിന്‍റെ വർധനയാണ് ഈ...

ടോകിയോ ഒളിംപിക്‌സ്; വനിത സിം​ഗിൾസിൽ പി വി സിന്ധുവിന് തകര്‍പ്പന്‍ ജയം

ടോക്കിയോ: ഒളിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പി. വി സിന്ധുവിന് രണ്ടാംഘട്ട മത്സരത്തില്‍ വമ്പൻ ജയം. ഒളിംപിക്സ് വനിതാ സിംഗിള്‍സില്‍ ഹോങ്കോങ് താരമായ ച്യൂങ് എന്‍ഗാനെ യിയെ 21-9, 21-16 സ്കോറിന് തോല്‍പ്പിച്ചാണ്...

ഡെൽറ്റ വകഭേദം വ്യാപിക്കുമെന്ന് ആശങ്ക; വീണ്ടും മാസ്ക് നിർബന്ധമാക്കി യുഎസ്

വാഷിങ്ടണ്‍: കൊവിഡ് 19 പടരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി യുഎസ്. ഡെല്‍റ്റ വകഭേദം വ്യാപിക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് ഹൈ റിസ്‌ക് മേഖലകളില്‍ വാക്‌സിന്‍ സ്വീകരിച്ചവരടക്കം മാസ്‌ക് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചതെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. കോവിഡ്...

ശിവന്‍കുട്ടി പ്ലസ്ടു ഫലം പ്രഖ്യാപിക്കുന്നത് വിദ്യാര്‍ത്ഥികളോടുള്ള അവഹേളനം’; മര്യാദയുണ്ടെങ്കില്‍ രാജിവെക്കണമെന്നും വിടി ബല്‍റാം

തിരുവനന്തപുരം; വിഭ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇന്ന് പ്ലസ്ടു ഫലം പ്രഖ്യാപിക്കുന്നത് വിദ്യാര്‍ത്ഥികളോടുള്ള അവഹേളനമായിരിക്കുമെന്ന് തൃത്താല മുന്‍ എംഎല്‍എ വിടി ബല്‍റാം. അല്‍പ്പമെങ്കിലും മര്യാദയും മാന്യതയും ബാക്കിയുണ്ടെങ്കില്‍ ശിവന്‍കുട്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് വിടി...
WP2Social Auto Publish Powered By : XYZScripts.com