17.1 C
New York
Wednesday, July 28, 2021
Home Literature ഞാൻ ഒരച്ഛൻ (കവിത )

ഞാൻ ഒരച്ഛൻ (കവിത )

✍ഹരിദാസ് പല്ലാരിമംഗലം.

കഞ്ഞി കുടിയ്ക്കുവാനുപ്പുവേണ്ടാത്തവൻ
കണ്ണീരിലേറെയും ഉപ്പെന്നറിഞ്ഞവൻ
സമ്പത്തില്ലെങ്കിലും സൗഹൃദമുള്ളവൻ
സൗഹൃദ സമ്പത്ത് നൻമയായ് കാൺമവൻ!

ഓമനമക്കളെ ഓമനിക്കുന്നവൻ
‘ഓണ’ത്തിലേറെ വിശേഷമില്ലാത്തവൻ
സമ്പത്തതായ് ധനം കരുതലില്ലാത്തവൻ
വിദ്യാധനം സർവ്വം എന്നു കരുതുവോൻ.

വിദ്യയാൽ നേട്ടമെൻ മക്കളിൽ കാണുവോൻ
നേരിൻ്റെ പാതയിലെത്താൻ ശഠിപ്പവൻ
നാളെയെൻ മക്കൾ വളർന്നു വലുതായി
അച്ഛൻ ദരിദ്രനാണെന്നു ധരിയ്ക്കുകിൽ

വിദ്യയേക്കാൾ ധനം മറ്റെന്തു മക്കളെ
മുണ്ടിൻ മടിക്കുത്ത് ശൂന്യമാണെങ്കിലും
ഒന്നെൻ്റെ മക്കളോടുതുന്നു ഞാനിന്ന്
അന്ത്യകാലത്തെൻ്റെയാഗ്രഹം ഒന്നിത്.

ആറടി മണ്ണിൽ അടക്കരുതെൻ ജഡം
ആതുര സേവകർ പാഠം പഠിക്കട്ടെ
കണ്ണും കരളും പകർന്നവർ നൽകട്ടെ
ഹൃത്തിൻ തുടിപ്പങ്ങറിയട്ടപരനിൽ!.

✍ഹരിദാസ് പല്ലാരിമംഗലം.

COMMENTS

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ശിവന്‍കുട്ടി പ്ലസ്ടു ഫലം പ്രഖ്യാപിക്കുന്നത് വിദ്യാര്‍ത്ഥികളോടുള്ള അവഹേളനം’; മര്യാദയുണ്ടെങ്കില്‍ രാജിവെക്കണമെന്നും വിടി ബല്‍റാം

തിരുവനന്തപുരം; വിഭ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇന്ന് പ്ലസ്ടു ഫലം പ്രഖ്യാപിക്കുന്നത് വിദ്യാര്‍ത്ഥികളോടുള്ള അവഹേളനമായിരിക്കുമെന്ന് തൃത്താല മുന്‍ എംഎല്‍എ വിടി ബല്‍റാം. അല്‍പ്പമെങ്കിലും മര്യാദയും മാന്യതയും ബാക്കിയുണ്ടെങ്കില്‍ ശിവന്‍കുട്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് വിടി...

ശിവന്‍കുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷം ; സഭ തല്ലിത്തകര്‍ത്ത ആള്‍ക്ക് മന്ത്രിയായി തുടരാന്‍ അവകാശമില്ലെന്ന് വി ഡി സതീശന്‍

രാജിവെക്കില്ല ; വിചാരണ നേരിടുമെന്ന് മന്ത്രി ശിവന്‍കുട്ടിനിയമസഭ കയ്യാങ്കളിക്കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി ; മന്ത്രി ശിവന്‍കുട്ടി അടക്കം എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി തിരുവനന്തപുരം : നിയമസഭ കയ്യാങ്കളിക്കേസിലെ പ്രതികള്‍ വിചാരണ...

അമ്പെയ്ത്തില്‍ ലോക രണ്ടാം നമ്പർ താരത്തെ അട്ടിമറിച്ച് ഇന്ത്യയുടെ പ്രവീൺ യാദവിന് വിജയം

ടോക്യോ: പുരുഷന്മാരുടെ വ്യക്തിഗത അമ്പെയ്ത്തിൽ ഇന്ത്യയുടെ പ്രവീൺ യാദവ് അനായാസ വിജയത്തോടെ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. റഷ്യയുടെ ഗൽസാൻ ബസർഷപോവിനെ കീഴടക്കിയാണ് താരം പ്രീ ക്വാർട്ടറിൽ പ്രവേശിച്ചത്. സ്കോർ: 6-0. ലോക രണ്ടാം നമ്പർ...

ദുരന്തവാഹിയാകാതിരിക്കട്ടെ,നമ്മുടെ ‘ചെക്ക് ഡാം’

നമ്മുടെ മൂവാറ്റുപുഴയിൽ നാളെയൊരിയ്ക്കൽ അഭിമുഖീകരിക്കേണ്ടി വരുവാൻ ഏറെ സാദ്ധ്യതയുണ്ടെന്നു കരുതുന്ന ഒരു മഹാദുരന്തത്തെക്കുറിച്ചും, മുൻകൂട്ടിത്തന്നെ അതിന് പരിഹാരമുണ്ടാക്കേണ്ടതിൻ്റെ അത്യാവശ്യകതയെക്കുറിച്ചും ആവർത്തിച്ച് സൂചിപ്പിക്കുവാനാണ്   ഇതേ വിഷയത്തെക്കുറിച്ച് വീണ്ടും ഒരു കുറിപ്പ്. മുൻപ്, പലവട്ടം ഇത്...
WP2Social Auto Publish Powered By : XYZScripts.com