17.1 C
New York
Monday, September 27, 2021
Home Literature ഞാനും എന്റെ മൗനവും (കവിത)

ഞാനും എന്റെ മൗനവും (കവിത)

രവി കൊമ്മേരി

രവി കൊമ്മേരി

നിലാപക്ഷി പാടുന്ന പാട്ടുകൾക്ക് കാതോർത്ത് …
ഇലകൊഴിയുന്ന ശിശിരങ്ങളുടെ മൗനസംഗീതം ആസ്വദിച്ച്,
മനസ്സിൽ പ്രണയത്തിൻ്റെ സുഗന്ധം നിറച്ച് വച്ച്,
രാക്കുളിരിൻ്റെ ഗാഢതയെ പുണർന്ന് ഞാനീ ശൂന്യ വിഹായസ്സിലങ്ങിനെ മൗനത്തോടൊപ്പം നടക്കും……
ഓലമേഞ്ഞ കുടിലിൽ ഓമനത്വത്തിൻ്റെ നിറം മങ്ങാത്ത കമ്പിളി പുതച്ച്,
ഓർക്കുവാനൊരായിരം വർണ്ണങ്ങൾ വാരിവിതറിയ നീലാകാശത്തെ നോക്കി,
ഉള്ളു പിടയുമ്പോഴും,
ഒരു മധുര ചുംബനത്തിൽ ഹൃദയം തണുപ്പിച്ച നീല നിലാവായിരുന്നു എൻ്റെ മൗനം.
മനസ്സിൽ മനസ്സുകൊരുത്ത് ഒന്നാകുന്ന ഹൃദയത്തുടിപ്പുകളിൽ
അനുരാഗത്തിൻ്റെ മധുനിറച്ച്, സ്നേഹവികാരമായെൻ്റെ പുസ്തകത്താളിലൊളിപ്പിച്ച
മയിൽപ്പീലിത്തുണ്ടിനോട് മൗന സല്ലാപം നടത്തി ഞാനുറങ്ങും.
പ്രണയം ഒഴുകുന്നതാഴ് വരയിൽ
ഇശൽപ്പാട്ടിൻ്റെ മധുര നാദം ശ്രവിച്ച്
ഒരു നിശാഗന്ധിയായ് വിടരുന്ന എൻ്റെ മൗനത്തിൽ കണ്ണുകളുടക്കി,
ചുണ്ടുകളിൽ ചുണ്ടുകളുടക്കി
ലഹരിയുടെ തിരയിളക്കത്തിൽ ഞങ്ങൾ
അങ്ങിനെ… അങ്ങിനെ….പാറിപ്പറക്കും
ഞാനും എൻ്റെ മൗനവും….


✍രവി കൊമ്മേരി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു.. "എന്നെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (47)

ശ്രാവണം എന്ന സംസ്കൃതപദത്തിന്റെ തത്ഭവരൂപമാണ് ഓണമെന്ന് ചില ഭാഷാപണ്ഡിതൻമാർ അഭിപ്രായപ്പെടുന്നുണ്ട്. സംഘകാലകൃതികളായ പത്തുപാട്ടിലെ മധുരൈകാഞ്ചി എന്ന ഗ്രന്ഥത്തിൽ ഇന്ദ്രവിഴ എന്നു ആദ്യകാലത്തു വിളിപ്പേരുള്ള ഓണം കേരളത്തിലും തമിഴ്നാട്ടിലും ആഘോഷിച്ചിരുന്നതായി പറയുന്നു. ഓണത്തെക്കുറിച്ചുള്ള ചരിത്രപരാമർശങ്ങളും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (46)

"'മാവേലി നാടു വാണീടും കാലംമാനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംഅപത്തങ്ങാർക്കു മൊട്ടില്ല താനും " എൻ്റെ സങ്കല്പത്തിലെ ഓണം - ഈ ആപത്തു കാലത്ത് വന്നെത്തിയ ഓണത്തെ വരവേറ്റുകൊണ്ട് മലയാളി മനസ്സിൽ എൻ്റെ സങ്കല്പത്തിലെ ഓണക്കാലത്തെപ്പറ്റി എഴുതാൻ കിട്ടിയ...
WP2Social Auto Publish Powered By : XYZScripts.com
error: