17.1 C
New York
Friday, September 17, 2021
Home Literature ജോക്കർ (കഥ)

ജോക്കർ (കഥ)

അച്ഛന്റെ വിരലും പിടിച്ച് തിരിച്ചു വീട്ടിലേയ്ക്ക് നടക്കുനത്തിനിടയ്ക് ഞാന്‍ ചിന്തിയ്കുയായിരുന്നു- സര്‍ക്കസ്സിലെ ആ കോമാളിയെ-ചുറ്റും നില്കുന്ന ജനങ്ങളെ കുടുകൂടെ ചിരിപ്പിക്കുന്ന അയാളെ.അയാള്‍ക്കു ചുറ്റും ജനങ്ങള്‍ തിങ്ങിനിന്നതു എന്തിനായിരുന്നു….?

ഞാന്‍ സംശയത്തോടെ അച്ഛനോടു ചോദിച്ചു- ” എന്തിനാ അച്ഛാ ജോക്കര്‍ ഇങ്ങനെ വേഷം കെട്ടുന്നത്…?

അച്ഛന്‍ എന്നെ ഉറ്റു നോക്കി, എന്നിട്ടു ചിരിച്ചുകൊണ്ടു പറഞ്ഞു.”നമ്മളെ ചിരിപ്പിയ്ക്കാന്‍…..”

“അപ്പോ അയാള്‍ നമ്മളെപ്പോലെ ഒരു സാധാരണ മനുഷ്യനല്ലേ…?” എന്റെ സം‌ശയം തീര്‍ന്നില്ല .

“അതെലോ…പക്ഷെ നമ്മളാണു അയാളെ വ്യത്യസ്തനാക്കുന്നത് !!!”

എനിയ്ക്കു മനസ്സിലായില്ലെന്നു തോന്നിയിട്ടാവണം അച്ഛന്‍ വീണ്ടും തുടര്‍ന്നു. “അയാള്‍ അങ്ങനെ വേഷം കെട്ടി കണ്ടപ്പോഴല്ലേ മോനു ചിരിച്ചുള്ളൂ..?”

അതെ! വാസ്തവം തന്നെ. ഒരാള്‍ വേഷം കെട്ടി മുന്നില്‍ നിന്നു ഗോഷ്ടികള്‍ കാണിച്ചപ്പോള്‍ ഞാനും അറിയാതെ ഒരുപാടു ചിരിച്ചു.

“അച്ഛാ, അയാള്‍‌ക്കു വല്ല വട്ടുണ്ടോ നമ്മളെ ഇങ്ങനെ ചിരിപ്പിയ്ക്കാന്‍..?”

എന്റെ ചോദ്യം കേട്ട് എന്നെ ഒന്നു നോക്കി യെന്നാതെ അച്ഛന്‍ ഒന്നൊന്നും മിണ്ടാതെ നടന്നു. കൂടെ ഞാനും.

വര്‍ഷങ്ങള്‍ ഏറേ കഴിഞ്ഞു. ഞാനും ഇന്നൊരു ജോക്കറിനു ചുറ്റും തിങ്ങികൂടി നില്ക്കുമ്പോള്‍, ജീവിത തിര‍ക്കിനിടയ്ക്കു എവിടെയെല്ലാമോ വെച്ചു മറന്നുപ്പോയ എന്റെ ചോദ്ദ്യത്തിനു ഉത്തരമായി അയാള്‍ എന്നേയും ഒരുപാടു ചിരിപ്പിയ്ക്കാറുണ്ട്. ആ ചിരിയിലൂടെ ഞാന്‍ അറിയുകയാണു ജീവിതനെട്ടോട്ടത്തിനിടയില്‍ ആ ചോദ്ദ്യം മാത്രമല്ല ,ഞാന്‍ ചിരിയ്ക്കാനും മറന്നിരുന്നു എന്ന സത്യം….!!!! അയാള്‍ക്കു വട്ടുണ്ടോ എന്ന എന്റെ സംശയം വെറും വിഡ്ഢിത്തമായിരുന്നു…..ചിരിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്ന അയാള്‍ക്കല്ല വട്ട്….ചിരിയ്ക്കാന്‍ മറന്നുപ്പോയ എനിയ്ക്കല്ലേ വട്ട്…..???!!!!

കളികണ്ടു തിരികേ നടക്കുമ്പ്പോള്‍, നഷ്ടപ്പെട്ടുപോയ ചിരി വീണ്ടെടുത്ത സന്തോഷത്തോടെ മടങ്ങുന്ന കുറെപേരുണ്ടായിരുന്നു എനിയ്ക്കു കൂട്ടായി. വീട്ടില്‍ ചെന്നപ്പാടെ കണ്ണാടിനോക്കി ഞാനും ചിരിയ്ക്കാന്‍ നോക്കി…കൂടെയുള്ളവരെ ചിരിപ്പിയ്ക്കാനും…
ജോക്കര്‍
അച്ഛന്റെ വിരലും പിടിച്ച് തിരിച്ചു വീട്ടിലേയ്ക്ക് നടക്കുന്പോള്‍ ഞാന്‍ ചിന്തിയ്കുയായിരുന്നു- സര്‍ക്കസ്സിലെ ആ കോമാളിയെ-ചുറ്റും നില്കുന്ന ജനങ്ങളെ കുടുകൂടെ ചിരിപ്പിക്കുന്ന അയാളെ.അയാള്‍ക്കു ചുറ്റും ജനങ്ങള്‍ തിങ്ങിനിന്നതു എന്തിനായിരുന്നു….?

ഞാന്‍ സംശയത്തോടെ അച്ഛനോടു ചോദിച്ചു- ” എന്തിനാ അച്ഛാ ജോക്കര്‍ ഇങ്ങനെ വേഷം കെട്ടുന്നത്…?

അച്ഛന്‍ എന്നെ ഉറ്റു നോക്കി, എന്നിട്ടു ചിരിച്ചുകൊണ്ടു പറഞ്ഞു.”നമ്മളെ ചിരിപ്പിയ്ക്കാന്‍…..”

“അപ്പോ അയാള്‍ നമ്മളെപ്പോലെ ഒരു സാധാരണ മനുഷ്യനല്ലേ…?” എന്റെ സം‌ശയം തീര്‍ന്നില്ല .

“അതെലോ…പക്ഷെ നമ്മളാണു അയാളെ വ്യത്യസ്തനാക്കുന്നത് !!!”

എനിയ്ക്കു മനസ്സിലായില്ലെന്നു തോന്നിയിട്ടാവണം അച്ഛന്‍ വീണ്ടും തുടര്‍ന്നു. “അയാള്‍ അങ്ങനെ വേഷം കെട്ടി കണ്ടപ്പോഴല്ലേ മോളും ചിരിച്ചുള്ളൂ..?”

അതെ! വാസ്തവം തന്നെ. ഒരാള്‍ വേഷം കെട്ടി മുന്നില്‍ നിന്നു ഗോഷ്ടികള്‍ കാണിച്ചപ്പോള്‍ ഞാനും അറിയാതെ ഒരുപാടു ചിരിച്ചു.

“അച്ഛാ, അയാള്‍‌ക്കു വല്ല വട്ടുണ്ടോ നമ്മളെ ഇങ്ങനെ ചിരിപ്പിയ്ക്കാന്‍..?”

എന്റെ ചോദ്യം കേട്ട് എന്നെ ഒന്നു നോക്കി യെന്നാതെ അച്ഛന്‍ ഒന്നൊന്നും മിണ്ടാതെ നടന്നു. കൂടെ ഞാനും.

വര്‍ഷങ്ങള്‍ ഏറേ കഴിഞ്ഞു. ഞാനും ഇന്നൊരു ജോക്കറിനു ചുറ്റും തിങ്ങികൂടി നില്ക്കുമ്പോള്‍, ജീവിത തിര‍ക്കിനിടയ്ക്കു എവിടെയെല്ലാമോ വെച്ചു മറന്നുപ്പോയ എന്റെ ചോദ്ദ്യത്തിനു ഉത്തരമായി അയാള്‍ എന്നേയും ഒരുപാടു ചിരിപ്പിയ്ക്കാറുണ്ട്. ആ ചിരിയിലൂടെ ഞാന്‍ അറിയുകയാണു ജീവിതനെട്ടോട്ടത്തിനിടയില്‍ ആ ചോദ്ദ്യം മാത്രമല്ല ,ഞാന്‍ ചിരിയ്ക്കാനും മറന്നിരുന്നു എന്ന സത്യം….!!!! അയാള്‍ക്കു വട്ടുണ്ടോ എന്ന എന്റെ സംശയം വെറും വിഡ്ഢിത്തമായിരുന്നു…..ചിരിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്ന അയാള്‍ക്കല്ല വട്ട്….ചിരിയ്ക്കാന്‍ മറന്നുപ്പോയ എനിയ്ക്കല്ലേ വട്ട്…..???!!!!

കളികണ്ടു തിരികേ നടക്കുമ്പ്പോള്‍, നഷ്ടപ്പെട്ടുപോയ ചിരി വീണ്ടെടുത്ത സന്തോഷത്തോടെ മടങ്ങുന്ന കുറെപേരുണ്ടായിരുന്നു എനിയ്ക്കു കൂട്ടായി. വീട്ടില്‍ ചെന്നപ്പാടെ കണ്ണാടിനോക്കി ഞാനും ചിരിയ്ക്കാന്‍ നോക്കി…കൂടെയുള്ളവരെ ചിരിപ്പിയ്ക്കാനും…

(ഭ്രാന്തൻ)

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com