17.1 C
New York
Saturday, September 18, 2021
Home Literature ജൂതൻ (കവിത)

ജൂതൻ (കവിത)

✍മോഹൻദാസ് അക്ഷരക്കൂട്ട്

നാസികളുടെ
കോൺസെൻട്രേഷൻ
ക്യാമ്പിലേക്ക് പെട്ട
ജൂതന്റെ ചിന്തപോലെ
ഭീരുത്വം ഉത്മാദനൃത്തം
ചവിട്ടുന്നു.
ഗ്യാസ്ചേമ്പറിൽ
ജീവനോടെ കത്തിക്കുന്ന
ശരീരത്തിന്റെ രോദനം കണ്ട്
വേട്ടപ്പട്ടികൾ
പരസ്പരം അട്ടഹസിച്ച് കെട്ടിപ്പിടിക്കുന്ന,
നാസികളുടെ
സ്വാസ്തിക് ചിഹ്നം
മുദ്രക്കുത്തുന്നത്
എന്റേയും നിന്റേയും,
നമ്മുടെയെല്ലാം
ഹൃദയഭിത്തിയിലാണ്.
ഇനി
ഒരു രാമനെ തിരയേണ്ടതില്ല.
ചുറ്റും ഹിറ്റ്ലർ മാത്രം.
സത്യത്തെ മഹത്വവൽക്കരിക്കാൻ
ഹരിശ്ചന്ദ്രൻ
കുരുടനാവുന്നു.
കളവിനെ സത്യമാക്കാൻ
നൂറ് തലയുള്ള
ഗീബൽസ് പുനർജനിക്കുന്നു.
എന്നെ ചാപ്പക്കുത്തി
ഗ്യാസ്ചേമ്പറിലേക്ക്
മാററിക്കിടത്തിയിരിക്കുന്നു.
അടുത്തത്
നിങ്ങളുടെ ഊഴം.
മൗനികളായി
ചാപ്പക്കുത്തിയ
നിങ്ങളുടെ ഊഴം.

✍മോഹൻദാസ് അക്ഷരക്കൂട്ട്

COMMENTS

1 COMMENT

  1. നന്ദി…
    ആദ്യവരി
    നാസികളുടെ കോൺസെൻട്രേഷൻ
    ക്യാമ്പിലകപ്പെട്ട എന്ന് തിരുത്തി വായിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ചിന്തകളുടെ തടവറയിൽ – ...

നമ്മുക്ക് എല്ലാവർക്കും ഒരു പേരുണ്ട്. ഒരു കുടുംബത്തിലെ കുറച്ചു ബന്ധങ്ങളിലും, ചുറ്റുമുള്ള ചില സൗഹൃദങ്ങളിലും നാം നമ്മെ തളച്ചിട്ടിരിക്കുന്നു. ഏതോ ജാതിയുടെയോ, മതത്തിന്റെയോ പേരിൽ, ജനിച്ചപ്പോൾ തന്നെ സമൂഹം നമുക്ക് മുദ്രയിട്ട് കഴിഞ്ഞിരിക്കുന്നു....

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (21)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം വീടുകളിൽ മാത്രം ആക്കണം എന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ഈ കൊറോണ കുഞ്ഞ് എത്രകാലമായി എല്ലാവരുടെയും സ്വൈരജീവിതം തടസ്സപ്പെടുത്തിക്കൊണ്ട് ഇങ്ങനെ നിൽക്കുന്നു? ഗൃഹാതുരത്വത്തിന്റെ ഓർമകളുമായി ഇത്തവണയും ഓണം...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (20)

ഓണം -കേരളത്തിന്റെ ദേശീയോത്സവം, മലയാളിയുടെ സ്വകാര്യ അഹങ്കാരം. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് നാം ഓണംആഘോഷിക്കുന്നത്. ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം പറയാതെ പോയാൽ അതിന്റെ പ്രസക്തി അപ്രസക്തമാകും. രാജാക്കന്മാരാണ് പണ്ട് രാജ്യം ഭരിച്ചിരുന്നത്. കേരളം ഭരിച്ചിരുന്ന അസുര...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (19)

ഋതുഭേദങ്ങൾ മാറിമറയവേ, കാലചക്രം മുന്നോട്ടു പോകവേ ഓരോനാളും മർത്യജീവിതം പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കാലഘട്ടത്തിലും ഓണത്തെ വരവേൽക്കാൻ നാടൊരുങ്ങുന്നു. ഓണചരിത്രത്തിലേക്ക് ഗ്രിഗോറിയൻ കലണ്ടറിൽ ഓഗസ്റ്റ് -സെപ്റ്റംബർ മാസത്തിലും മലയാളം കലണ്ടറിൽ ചിങ്ങ മാസത്തിലുമാണ് ആഘോഷിക്കുന്നത്. ഓണം സംബന്ധിച്ച്...
WP2Social Auto Publish Powered By : XYZScripts.com
error: