ദുഃഖ ഭാരങ്ങൾക്കവധി കൊടുത്തവൻ
സ്വപ്നങ്ങളെ തന്റെ സ്വന്തമാക്കി.
ഭാരമൊഴിഞ്ഞ മനസുകൊണ്ടവനോ തന്റെ ആയിരം സ്നേഹങ്ങൾ പങ്കുവച്ചു.
സ്വപ്നങ്ങളുള്ള മനസ്സകളില്ലെങ്കിൽ ജീവിത സത്യങ്ങൾക്കെന്താണർത്ഥം
സ്വപ്‌നങ്ങൾ കാഞ്ചന കൂട്ടിലാണെങ്കിലോ
സ്വപ്‌നങ്ങളെന്നും മറന്നിരിക്കും.
ഇല്ലായ്മകളും പോരായ്മയുമില്ലെങ്കിൽ
ലോകത്തിൽ മർത്യരുമില്ല വിജയമില്ല.
ദുഖങ്ങൾക്കവധി കൊടുത്തവൻ
മനസ്സിൽ മറ്റൊരാകാശകൊട്ടാരം തീർത്തു.
സ്വപ്നങ്ങളവന്റെ സത്യങ്ങളായപ്പോൾ
മൗനമവനിൽ വിരിഞ്ഞു നിന്നു
അങ്ങനെ അവനുമൊരു മനുഷ്യനായി.അമർത്യനായി.
വീട്ടിൽ വിരിഞ്ഞ പൂക്കളെ നോക്കി അവൻ പുത്രി നല്ലോണം പുഞ്ചിരിച്ചു.
പ്രവീൺ ശങ്കരാലയം✍