17.1 C
New York
Tuesday, September 21, 2021
Home Literature ജിറാഫ് (കവിത) - സരസൻ എടവനക്കാട്

ജിറാഫ് (കവിത) – സരസൻ എടവനക്കാട്

ഉത്സവപ്പറമ്പിലെ
പൊയ്ക്കാൽനടകൾ
അടുത്തുവരുമ്പോൾ
പേടിയുടെ ചേങ്കില
ഇടനെഞ്ചിൽ
അടിയോടടിയടിക്കാറുണ്ട് .
പൊയ്ക്കാൽ പഹയൻ
തൊഴി തൊഴിച്ചാൽ ഞാൻ
തെറിച്ചുവീഴുന്നൊരു
ഞരക്കമായൊടുങ്ങും.

പൊയ്ക്കാൽപ്പേടി
ജിറാഫിലേയ്ക്ക്
രംഗപടം മാറ്റാറുണ്ട്

പ്രകൃതിയിലെ
കോമാളിപ്രകൃതിയോ
ചലിക്കും നെടുങ്കനെടുപ്പോ
പുള്ളിക്കുപ്പായത്തിൽ
റോക്കും റോളുമായി
ആകർഷിത വലയം
തീർക്കാൻ
സുന്ദരവിഡ്ഢിപ്പെട്ടിയുമായി
ഊരു ചുറ്റുമൊരു
പൊള്ളപ്പിറവിയാണേ നീ !!
.
നീൾ മുളം കാലുകൾ നാട്ടി
നീൾക്കഴുത്തും നീട്ടി
ഉച്ചിയിലുള്ളത്
തോണ്ടിയെടുക്കാൾ
വിരുതനാണേ നീ .
കൊമ്പുകളാരോ

പിഴുതുകളഞ്ഞു
ഫ്‌ളാഷ്ബാക്കടിച്ച്
നോക്യാൽ കാണാം
പണ്ടത്തെ മുട്ടാളത്തം .
ഇന്നാക്കടയ്ക്കൽ
തയമ്പുമാത്രം .

സഭാതലങ്ങളിലും
ജിറാഫുകൾ !

മുന്തിരിപ്പഴക്കൺകളിൽ
നിഷ്കളങ്കതയുടെ
മിന്നായങ്ങൾ
ആർദ്രമെങ്കിലും
ഉയരങ്ങളിൽ
എത്തിപ്പിടിച്ച്
കണ്ടകക്കാടുകൾ
ഒന്നടങ്കം
ആർത്തിയോടെ
വെട്ടിവിഴുങ്ങി
കാൽക്കീഴിലെ
മണ്ണട്ടകളുടെ
ദീനവിലാപം
സംഗീതമായ്
സ്വദിച്ച്
മുന്നോട്ട് മുന്നോട്ട് …….

പൊയ്ക്കാൽ
തൊഴിയേറ്റ്‌
വോട്ടുചെയ്യുന്ന
ഏഴകൾ
പുറംപോക്കിൽ
തെറിച്ചുവീഴുന്നു.
ചാനലുകൾ
ചുരമാന്തി നിൽക്കുന്നു .

താഴേക്കുനോക്കാൻ
നിനക്കാനാവതില്ലേ ?
നീയെത്തിനോക്കുവത്
ബിനാമികളുടെ
ബിനാലെ മാത്രം ?

സരസൻ എടവനക്കാട്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രാമായണമാസവും ഓൺലൈൻ ഫിലിം ഫെസ്റ്റിവലും (ലേഖനം)

രാമായണ മാസത്തിലെ ഐ. എഫ്. എഫ്. ടി യുടെ ചലച്ചിത്രോത്സവം ഒരു പുതിയ അനുഭവമായിരുന്നു. കോവിഡ് കാലമായതുകൊണ്ട് തിയറ്റർ പ്രദർശനം അനുവദനീയമല്ലല്ലോ. അപ്പോൾ ഓൺലൈൻ രീതിയാണ് അവലംഭിച്ചത്. ഇത് നമ്മുടെ ചലച്ചിത്ര ഇടപെടലുകൾ...

സ്വരമഴ (കവിത) രവി കൊമ്മേരി

അവിടെ ..ആ നിലാവിലായിരുന്നുഎൻ്റെ നടത്തം,ഒഴുകി എത്തുന്നമുരളീഗാനത്തിൻ്റെഈരടികളിൽ പകുതിഎനിക്കുമുണ്ടെന്ന്അവൾ പറഞ്ഞിരുന്നു. വിജനമായ വീഥിയിൽപറന്നടുക്കുന്നസ്വര തരംഗങ്ങൾഎൻ്റെ കാതുകളെഇക്കിളിപ്പെടുത്തി.മനസ്സിലെ മരീചികആ നിശബ്ധ തീരങ്ങളിൽ ...

വ്യോമസേനയ്ക്ക് പുതിയ മേധാവി.

ദില്ലി: വൈസ് എയർ ചീഫ് മാർഷൽ ആർ കെ എസ് ബദൗരിയ പുതിയ വ്യോമസേന മേധാവിയാകും. നിലവിലെ എയർ ചീഫ് മാർഷൽ ബി എസ് ധനോവ സെപ്റ്റംബർ 30 ന് വിരമിക്കുന്ന ഒഴിവിലേക്കാണ്...

ഗുരുദേവ നമിക്കുന്നു നിത്യം..(കവിത)

നമിക്കുന്നു നിത്യം നമിക്കുന്നു ദേവാനമിക്കുന്നു ശ്രീനാരായണ ഗുരവേഒരു ജാതിയൊരു മതമെന്നു ചൊല്ലിപാരിനെ ബന്ധിച്ച പരംപൊരുളേ ആകാശത്തോളമുയർന്നു നില്ക്കുംഅത്മാവിൽ നിറയും വചനങ്ങൾമാനുഷൻ നന്നായാൽ മാത്രം മതിമനമൊരു കണ്ണാടിയാക്കി ദേവൻ. പുറമേ തെളിയും കറുപ്പും വെളുപ്പുംഅകക്കണ്ണാൽ വേറായ്ത്തിരിച്ചു കൊണ്ട്മാനുഷനൊന്നെന്ന...
WP2Social Auto Publish Powered By : XYZScripts.com
error: