17.1 C
New York
Thursday, August 11, 2022
Home Literature ജന്മങ്ങൾ (കവിത)

ജന്മങ്ങൾ (കവിത)

അശ്വതി അജി✍

പകലോൻ്റെ കയ്യിലെ
മന്ദസ്മിത ഭാവങ്ങളെ
ഒപ്പിയെടുത്ത അന്തരാ
ത്മാവിന് –
സന്തുഷ്ടമായ ഒന്നിലേക്ക്
കേന്ദ്രീകരിച്ചു നിൽക്കുവാൻ
ഒരു ദിവസത്തിൻ്റെ കയ്യൊപ്പ്..
സുഖ സന്തോഷത്തിൻ്റെ
വേരുകൾ പടർന്നു –
ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക്.
വിജയപരാജയത്തിൻ്റെ,
ഒറ്റപ്പെടലിൻ്റെ, ചെറുത്തു
നില്പ്പിലൂടൂന്നി സ്വയമേവ –
സഞ്ചരിച്ചീടും..
വഴിവക്കിൽകണ്ടിടും
സഹയാത്രികർ പരിചയ
ത്തിൻ്റെ, കുറവിൻ്റെ –
തക്ക ഭാവങ്ങൾ തന്നു കൊണ്ടേ –
എങ്ങോ പോകുവാൻ തിരക്കിടും
ഇരുകാലിജീവികൾ പോലെ
വിരാജിതമാകും മനുഷ്യജന്മങ്ങൾ.
മർത്യ ജന്മത്തിൻ്റെ തക്ക വിലാപ
ങ്ങളിൽ, വേർപെടലിൻ്റെ, ആത്മാ
ഹൂതിയുടെ ജീവ സ്മാരകങ്ങൾ.
ഒരായുസ്സിൻ്റെ പണിപ്പുരയിൽ
ധൃതിയിൽ എന്തോ കാട്ടിടും
തൃപ്തിവരാതൊരു മടക്ക
യാത്രയ്ക്കു വഴിവെച്ചിടും
ഹേതുവിന് മരണമെന്ന വിളിപ്പേർ.
ആകാശഗോപുരങ്ങൾ
പടുത്തുയർത്താൻ വെമ്പുന്ന
കരളുറപ്പിന് അടിത്തറയിളക്കുന്ന
രോഗാവസ്ഥയും.
അല്പ സന്തോഷ നിമിഷത്തിൽ
ആഹ്ലാദിക്കവേ –
ഒരു മല പോലെ ഉയർന്നു
പൊങ്ങാൻ പാകത്തിൽ
ദുഃഖവും വരവറിയിക്കുന്നു.
കൈമുതലാക്കിയതൊക്കവേ
അടിയറവച്ചു ശൂന്യമാം
കരങ്ങളോടെ വിട പറയേണ്ട
ആറടി മണ്ണിൻ അവകാശികൾ.

അശ്വതി അജി✍

Facebook Comments

COMMENTS

- Advertisment -

Most Popular

സാൻഫ്രാൻസിസ്കോ ഒഐ സിസി യൂഎസ്എ : സ്വാതന്ത്ര്യദിനാഘോഷവും പ്രവർത്തനോത്ഘാടനവും-ഓഗസ്റ്റ്   14 ന്

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) യൂഎസ്‌എ സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്തും.     ഓഗസ്റ്റ്  14...

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...

ടെക്സസ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ

ക്ലിബേൺ( ടെക്സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്സസ്സിൽ ഗവർണ്ണറായി തുടരുന്ന ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥിയായ ബെറ്റൊ ഒ.റൂർക്കെ അഭിപ്രായപ്പെട്ടു. ഗൺ വയലൻസ്, പവർ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: