17.1 C
New York
Saturday, January 22, 2022
Home Literature ചൊറിയൻ പുഴുക്കൾ (കവിത )

ചൊറിയൻ പുഴുക്കൾ (കവിത )

കണ്മഷി✍

കാണാൻ അഴകൊത്തവർ
ശാന്തസ്വരൂപർ.

വെയിലായാലോ
വെട്ടിത്തിളങ്ങുമവർ.

അവിടെയുമില്ല ഇവിടെയുമില്ല
പിന്നെയോ..
നിഷ്പക്ഷർ.

കൂട്ടരില്ലാത്ത കൂട്ടർ
കൂട്ടം കലക്കാൻ വിരുതർ.

വളർച്ചകളെ മുളയിലേ
തിന്നുന്നവർ.

അവരെ തൊട്ടാലും ചൊറിയും
അവർ തൊട്ടാലും ചൊറിയും.

ഇടവേളകളാനന്ദമാക്കാൻ
വെറുതെ ചൊറിഞ്ഞും
ചൊറിയിച്ചും വാഴുമിവർ.

നേട്ടമെന്തെന്ന് ചോദിച്ചാലോ.?
ചെറിയൊരു സുഖം
അത്രേയുള്ളത്രേ..!

ചൊറിച്ചിൽ അവർക്കൊരു
അലങ്കാരം മാത്രമല്ല.,

സാധുക്കളുടെ സ്വകാര്യ
സ്വത്തുകൂടിയാണത്രേ.

സ്വന്തം കഴിവിലഭിമാന
പുളകിതരെങ്കിലും

ചവിട്ടേറ്റൊടുങ്ങാൻ
വിധിക്കപ്പെട്ടവർ.

കണ്മഷി✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പത്തനംതിട്ട നഗരസഭ വനിതാ ഹോസ്റ്റല്‍ യാഥാര്‍ത്ഥ്യമാകുന്നു

നഗരസഭയുടെ ഉടമസ്ഥതയിലുള്ള വനിതാ ഹോസ്റ്റല്‍ കം വനിതാ ലോഡ്ജ് 26 ന് രാവിലെ 11 മണിക്ക് നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ നാടിന് സമര്‍പ്പിക്കും. ജില്ലാ ആസ്ഥാനത്ത് ജോലി ചെയ്യുന്ന വനിതാ...

കോന്നി ഇക്കോടൂറിസം തിങ്കളാഴ്ച പ്രവര്‍ത്തിക്കും

കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് 23, 30 ഞായറാഴ്ചകളില്‍ കോന്നി ഇക്കോടൂറിസം, അടവി കുട്ടവഞ്ചിസവാരി എന്നിവ പ്രവര്‍ത്തിക്കുന്നതല്ല.  അതിനാല്‍ 24, 31 എന്നീ തിങ്കളാഴ്ച ദിവസങ്ങള്‍ കോന്നി ഇക്കോടൂറിസം പ്രവര്‍ത്തി ദിനങ്ങളായിരിക്കും. കോന്നി ഇക്കോടൂറിസം കേന്ദ്രങ്ങളായ...

മലയാളി നിക്ഷേപകനും കൂടുംബത്തിനും യു എ ഇ ഗവൺമെൻ്റിൻ്റെ ആദരവ്.

ആലപ്പുഴ കുത്തിയതോട്ടിൽ പൂച്ചനാപറമ്പിൽ കുഞ്ഞോ സാഹിബിന്റെ മകൻ മുഹമ്മദ് സാലിയെയും, ഭാര്യ ലൈല സാലിയെയുമാണ് യു എ ഇ ഗവൺമെൻ്റ് ഗോൾഡൻ വിസ കൊടുത്തു ആദരിച്ചത്. പത്ത് വർഷക്കാലാവധിയുള്ളതാണ് യു എ ഇ...

ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി.

കൊവിഡ് പടരുന്നതിനിടെ സിപിഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനം മാറ്റി. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനമെന്നും പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും ആലപ്പുഴ ജില്ലാ...
WP2Social Auto Publish Powered By : XYZScripts.com
error: