17.1 C
New York
Monday, January 24, 2022
Home Literature ചേക്കേറുവാൻ ..(കവിത)

ചേക്കേറുവാൻ ..(കവിത)

✍️കൃഷ്ണാജീവൻ

ഒന്നു ചേക്കേറണം…
അന്നുഞാനോടിക്കളിച്ച മണൽത്തരികളെ,
കൈക്കുമ്പിളിൽ..നിറയ്ക്കണം.
എന്നോ..കാലിടറിവീണ കൽപ്പടവുകളിൽ,
വെറുതെയൊന്നിരിക്കണം..
പിന്നെയാ വള്ളിക്കുടിലിന്റെ സ്വർഗ്ഗത്തിലെ
ഋതുമതിപെണ്ണായ് മാറണം…
ചുമ്മാതെ മൂടിപ്പുതച്ചു മടിച്ചുകിടക്കണം,
മെല്ലെ..മെല്ലെയെന്റെ സ്വപ്നങ്ങളെ,
തഴുകിയുറക്കണം…

കണ്ടു ഞാനന്നു കഥപറഞ്ഞ
പുഴയിന്നു ജീർണ്ണിച്ചതും..
ഒരു തിരയൊഴുകാൻ കഴിയാതെ
വിതുമ്പിയതും..
കേട്ടു ഞാനൊളിച്ചുകളിച്ച മാവിന്റെ
കഴുത്തറുത്തതും..ഒരു ചില്ലതിരയുന്ന
കിളിയുടെ…മൗനവേദനയും..
കണ്ടുഞാൻ..കേട്ടു ഞാൻ..

തകർന്നടിഞ്ഞ വളളിക്കുടിലിലെന്റെ-
തണുത്ത സ്വപ്നങ്ങളെ തിരഞ്ഞുപോയ്..
ശിഥിലമായ ശ്രീകോവിൽ കണ്ടു ഞാൻ
നിശബ്ദനായ ദേവനെ തേടുകയായ്..
തെളിയാത്ത കൽവിളക്കിനെന്നോടെന്തോ,
പറയുവാൻ മറന്നതുണ്ടാകുമോ..
പ്രദക്ഷിണ വഴിയിൽവച്ചെന്നോടു ചൊല്ലിയ
പ്രണയക്കൂട്ടെങ്ങോ..മറഞ്ഞുപോയി..
ഒരുക്കിയെടുക്കണമൊരു കിളിക്കൂടതിൽ,
ചിറകുവിരിച്ചു ചേക്കേറുവാൻ..

✍️കൃഷ്ണാജീവൻ

COMMENTS

48 COMMENTS

 1. വളരെ നന്നായിട്ടുണ്ട്.. മനസ്സിനൊരു കുളിർമ, പിന്നെ കുട്ടികാലം .. എല്ലാം ഈ കവിതയിൽ നിന്നും കിട്ടി…

 2. പ്രകൃതിയുടെ നൊമ്പരമുൾ കൊള്ളുന്ന നല്ല കവിത – അഭിനന്ക്കന്ദ ന ങ്ങൾ

 3. എല്ലാ ആഗ്രഹങ്ങളും സഫലമാകട്ടെ…
  ആശംസകൾ…

 4. Waw…Geting the feeling of reading an experienced Poet… Keep writing. Definitely U have a bright future..

 5. 🌹🌹🌹🌹🌹വളരെ മനോഹരം.🌹🌹🌹🌹നല്ല വരികൾ.ആശംസകൾ 🙏🙏🙏

 6. വെറുതെയീ മോഹങ്ങൾ ……
  എന്നറിയുമ്പോഴും
  വെറുതെ മോഹിക്കുവാൻ
  മോഹം….

  മോഹങ്ങൾ സഫലമാവട്ടെ!…..
  സഫലമാവാത്ത ചില മോഹങ്ങൾക്കും
  ഒന്ന ഒരു സുഖമുണ്ട് …….

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജെയ്ക്ക് ചാക്കോ റെസ്റ്റ്ലിങ് ചാമ്പ്യൻ

ഡാളസ്: ടെക്സാസ് സ്റ്റേറ്റ് തലത്തിൽ നടന്ന റസ്റ്റ്ലിങ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളീയായ ജെയ്ക്ക് ചാക്കോ ചാമ്പ്യൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഫ്രിസ്കോ സിറ്റിയിലെ റോക്ക്ഹിൽ ഹൈസ്കൂളിൽ വെച്ച് നടന്ന സംസ്ഥാന മത്സരത്തിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ...

ഹൂസ്റ്റണിൽ പോലീസ് ഓഫീസർ വെടിയേറ്റ് മരിച്ചു

ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ): ഹൂസ്റ്റൺ ഹാരിസ് കൗണ്ടി ബീച്ച്നട്ടിൽ ജനുവരി 23 - നു ഞായറാഴ്ച ഉച്ചയ്ക്കുശേഷം വാഹന പരിശോധന നടത്തുന്നതിനിടയിൽ ഡപ്യൂട്ടി കോൺസ്റ്റബിൾ വെടിയേറ്റ് മരിച്ചു. ട്രാഫിക് നിയമം ലംഘിച്ച് വാഹനം ഓടിച്ചതിന്റെ...

യു എ ഇയിൽ 50 ദിർഹമിന് കോവിഡ് ടെസ്റ്റ്

ദു​ബൈ: ബൂ​സ്റ്റ​ർ വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ​ക്ക്​ പ​ല സ്ഥ​ല​ങ്ങ​ളി​ലും സ​ന്ദ​ർ​​ശി​ക്കു​ന്ന​തി​ന്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ണ്. മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന്​ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​നും കോ​വി​ഡ്​ ഫ​ല​മോ ഗ്രീ​ൻ സി​ഗ്​​ന​ലോ ആ​വ​ശ്യ​മാ​ണ്. ഇ​തോ​ടെ, കു​റ​ഞ്ഞ നി​ര​ക്കി​ൽ കോ​വി​ഡ്​ ​പ​രി​ശോ​ന...

യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ

ദുബായ്: യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ ഡോസുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,775 വാക്സിൻ ഡോസുകൾകൂടി വിതരണം ചെയ്തതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധത്തിന് ബൂസ്റ്റർ ഡോസുകൾ...
WP2Social Auto Publish Powered By : XYZScripts.com
error: