17.1 C
New York
Sunday, September 19, 2021
Home Literature ചില ശരികൾക്കുമപ്പുറം (ചെറുകഥ )

ചില ശരികൾക്കുമപ്പുറം (ചെറുകഥ )

സവിന നരോത്ത്✍

തലക്കൽ ഒറ്റത്തിരിയിട്ട നിലവിളക്ക്.ചന്ദനത്തിരിയുടെ ഗന്ധം.അത് എന്നും മരണത്തെ ഓർമിപ്പിക്കുന്നതിനാലാവാം എനിക്കാ ഗന്ധം ഒരിക്കലും ഇഷ്ടമായിരുന്നില്ല. ചുറ്റിനും പരിചിതവും അപരിചിതവുമായ മുഖങ്ങൾ.. എന്റ നെഞ്ചിൽ മുഖമമർത്തിക്കരയുന്നത് എന്റ പൊന്നുമോളാണല്ലോ.അവളെഒന്നു ചേർത്തുപിടിക്കണമെന്നുണ്ട് കൈകൾഅനങ്ങുന്നില്ലല്ലോ.നിസ്സഹായയാണ് ഞാൻ.

ആരൊക്കെയോ അടക്കം പറയുന്നുണ്ട്.. എന്താണത്..
“എതിരെവന്ന ലോറിയിൽ ഇടിച്ചതാ വണ്ടി ലോറീടെ ഉള്ളിൽ നിന്നും വലിച്ചെടുക്കുകയായിരുന്നു”
പറയുന്നത് അടുത്ത വീട്ടിലെ ചേച്ചിയാണ്.അവരുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ട്.

താങ്ങിയെടുത്ത് കൊണ്ടുവരുന്നത് അത്.. എന്റ ഭർത്താവാണല്ലോ നിങ്ങളും കരയുന്നോ?
നാട്ടുകാരുടെ മുന്നിലും വീട്ടുകാരുടെ മുന്നിലും മാത്യകാദമ്പതിമാരല്ലേ ..അപ്പോ കരയണം..

അതാരാ ഇപ്പോ എന്റടുത്ത് വന്നിരുന്ന് തേങ്ങുന്നത്..ഓ..എന്റ പ്രിയപ്പെട്ട കൂട്ടുകാരി.. എല്ലാ രഹസ്യങ്ങളും പങ്കുവയ്ക്കുന്ന കൂട്ടുകാരാണ് ഞങ്ങളെന്ന് നീയെല്ലാവരോടും പറയാറുണ്ട്.. പ്രിയപ്പെട്ട കൂട്ടുകാരി നീയറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട് എന്റ ജീവിതത്തിൽ.. ഉള്ളിൽ കനലെരിയുമ്പോഴും നിന്റ കൂടെ ചിരിച്ചുരസിച്ചുനടക്കുകയായിരുന്നു ഞാൻ..

ഇത് ഒരിക്കലും ഒരാക്സിഡണ്ടായിരുന്നില്ല…അത് എനിക്ക് മാത്രം അറിയാവുന്ന സത്യം..അത്രമടുത്ത്പോയിരിക്കുന്നു എനിക്ക്.വർഷങ്ങൾക്കപ്പുറം വിവാഹിതയായിപോകുമ്പോൾ അമ്മ പറഞ്ഞിരുന്നു ഇനി അതാണ് നിന്റെ വീട്. അടക്കവും ഒതുക്കവുമുള്ള നല്ല ഭാര്യയായി ഭർത്താവിനെ അനുസരിച്ച് ജീവിക്കുക..

അങ്ങനെ തന്നെ ആയിരുന്നു അമ്മേ ഞാൻ..സ്വർഗതുല്യമായ ജീവിതം.ഞങ്ങളുടെ ജീവിതത്തിൽ ഒരു കുഞ്ഞു മാലാഖ കൂടി വന്നുചേർന്നതോടെ ലോകം വെട്ടിപ്പിടിച്ച സന്തോഷം.. പിന്നെ എവിടെയാണ് പിഴച്ചത്.. പുതിയ വീട് എന്ന സ്വപ്നം.. അതോടെയാണ് ചില മാറ്റങ്ങൾ വന്ന് തുടങ്ങിയത്.. പുതിയ വീട്ടിൽ താമസമായതിൽ പിന്നെഓഫീസ് വിട്ട് വരുമ്പോൾ എന്നും മദ്യത്തിന്റെ ഗന്ധം.സ്നേഹരൂപേണ പല വട്ടം പറഞ്ഞു.പിന്നെ പിന്നെ മനസിലായി ഇനി ഇത് നിർത്താൻ സാധ്യതയില്ലെന്ന്.. പിന്നെ മൗനമായി..കനത്ത മുഖവുമായി കടന്നുവരുന്നദിവസങ്ങളിൽ ഭക്ഷണം എടുത്തു വച്ച് മാറി നിൽക്കും.എന്തിന് എങ്ങനെ ദേഷ്യപ്പെടുമെന്നറിയില്ല..നിസാര കാരണങ്ങളിൽ എറിഞ്ഞുടക്കുന്ന പാത്രങ്ങൾ..ആപാത്രങ്ങളോടൊപ്പം ചിന്നിച്ചിതറി പോകുന്ന എന്റ മനസ്..

ഒട്ടിച്ച പുഞ്ചിരിയുമായി ഓഫീസിൽ നിങ്ങളോടൊപ്പം പകൽ കഴിച്ച് കൂട്ടുമ്പോഴും ഉള്ളിൽ പുകഞ്ഞു കൊണ്ടിരുന്നു…ഇനി പഴയജീവിതം തിരിച്ചു കിട്ടില്ലെന്ന് തോന്നലിൽ വല്ലാതെ വേദനിച്ചിരുന്നു..മോളുടെ വിവാഹം അതൊരു സ്വപ്നമായിരുന്നു അതിന് വേണ്ടി നീട്ടി വലിച്ച് കൊണ്ടുപോയ ജീവിതം.. ഒടുവിൽ അവൾ സുരക്ഷിതമായ കൈകളിൽ എത്തിയിരിക്കുന്നു…ഇനി ആശകളൊന്നും ബാക്കിയില്ല.. കിടക്കയിൽ ഭാര്യയുടെ ദൗത്യംനിറവേറ്റാത്തതിന് ശവം എന്ന് പറഞ്ഞ് ചവിട്ടി താഴെയിട്ടത്.. മദ്യപിച്ച് എന്നെ തൊടരുതെന്ന് പലവട്ടം പറഞ്ഞിട്ടും…എന്റ ദേഹം പോലും എനിക്ക് സ്വന്തമല്ലെന്ന തിരിച്ചറിവ്..മടുത്തുപോയെനിക്ക്..ആരെയും പ്രതിചേർക്കാനോ കുറ്റപ്പെടുത്താനോ വയ്യ. ആത്മഹത്യ ചെയ്യാൻ ഭയമായിരുന്നു..തീർത്തും നിസ്സഹായയായ തോറ്റുപോയ പെണ്ണ് അങ്ങനെയെങ്കിലും ഒന്ന് ജയിച്ചോട്ടെ..


സവിന നരോത്ത്✍

COMMENTS

1 COMMENT

  1. നിലതെറ്റിപ്പോയ ഒരു തപിച്ച മനസ്സിന്റെ കുമ്പസാരം. യാഥാർഥ്യങ്ങൾ പലപ്പോഴും നേർക്കാഴ്ചകൾക്കും അപ്പുറമാണ്. നനുത്ത നോവുള്ള ഒരു നല്ല കഥ. ഭാവുകങ്ങൾ .

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...

പൊൻചെമ്പകം (കഥ)

ഒരു ഓണത്തിന് മുൻപാണ് വര്ഷങ്ങൾക്ക് ശേഷം ഞാൻ തനുവിനെ വീണ്ടും കാണുന്നത് ഡ്രസ്സ് എടുത്തുമടങ്ങും വഴി ഒരു മാളിൽ വച്ച് ഇങ്ങോട്ടു പേര് ചൊല്ലി വിളിക്കുകയായിരുന്നു, കണ്ടതും എന്റെയും തനുവിന്റേയും കണ്ണ് നിറഞ്ഞു,...
WP2Social Auto Publish Powered By : XYZScripts.com
error: