17.1 C
New York
Monday, August 2, 2021
Home Literature ചില്ലുകൂടാരം (കഥ) -

ചില്ലുകൂടാരം (കഥ) –

രമ്യ വിജീഷ്, വെള്ളൂർ

സൂര്യന്റെ പ്രഭാതകിരണങ്ങളേറ്റ് പുഞ്ചിരിക്കുന്ന പൂവുകളിൽ മെല്ലെ തലോടുമ്പോൾ ഭവാനിയമ്മയുടെ ചുണ്ടിൽ ചെറു പുഞ്ചിരി പടർന്നു.. പൂ നുള്ളുന്നത് തീരെയിഷ്ടമല്ല. എങ്കിലും ഇന്നു പൂ നുള്ളണം… പൂക്കളം ഇടണം… ഇന്നു എല്ലാവരും വരും.. മോനും മരുമകളും കൊച്ചു മക്കളും എല്ലാം..

  അവർക്ക് മുത്തശ്ശിയുടെ പൂക്കളം കാണാൻ കൊതിയാവുന്നത്രേ ! 

      "മാധവേട്ടാ എന്നെ ഒന്നു സഹായിക്കൂ.. കുട്ടികൾ ഇപ്പം ഇങ്ങെത്തും.. അടുക്കളയിൽ നിറയെ ജോലികൾ ഉള്ളതാ.. അതെങ്ങനാ പത്രം കയ്യിൽ കിട്ടിയാൽ പിന്നെ ഭൂമി കുലുങ്ങിയാലും നിങ്ങൾ അറിയില്ലല്ലോ? "

       "ന്റെ ഭവാനീ അടുക്കളയിൽ നിന്നെ സഹായിക്കാൻ ആ നീലിപ്പെണ്ണിനോട്‌ പറഞ്ഞുകൂടെ "? പത്രത്തിൽ നിന്നും മുഖമുയർത്താതെ മാധവൻ മാഷിന്റെ മറുപടി. 

   "അയ്യേ അതൊന്നും ശരിയാവില്ല.. മുത്തശ്ശിയുടെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിയ്ക്കാനാ എന്റെ മക്കൾ വരുന്നത്..അതിനെന്തിനാ നീലിപ്പെണ്ണിനെ വിളിയ്ക്ക.. ഞാൻ ഒറ്റയ്ക്ക് ചെയ്തോളാം"...കെറുവിച്ചു പോകുന്ന ഭാര്യയെ നോക്കി അദ്ദേഹം പുഞ്ചിരിച്ചു.. 

     ഒരുപാട് കാലംകൂടി മക്കളെ കാണാൻ പോകുന്നതിന്റെ സന്തോഷം കുറച്ചൊന്നുമല്ല... 

     "മാധവേട്ടാ ആ വേണുവിനോട് പറ കിഴക്കേലെ മാവിൽ ഒരൂഞ്ഞാലു കെട്ടാൻ.. കുറച്ചു നാളികേരം പൊതിച്ചു വയ്ക്കണേ... ഞാൻ ഈ പൂക്കളം ഒന്നു പൂർത്തിയാക്കട്ടെ.."

       "ദേവനിഷ്ടം അമ്മയുണ്ടാക്കുന്ന തീയൽ ആണ്.. അഞ്ജുവിന് ന്റെ അവിയലും.. കൊച്ചുമക്കൾക്ക് മുത്തശ്ശിയുടെ അടപ്രഥമനും." ഭവാനിയമ്മ അതു പറഞ്ഞു കുലുങ്ങി ചിരിച്ചു.. 

   "എനിക്കിഷ്ടം എന്റെയീ സുന്ദരിയുടെ മുഖത്തു എപ്പോളുമുള്ള ഈ നിറഞ്ഞ ചിരി തന്നെ " മാധവൻ നായർ അവരുടെ കവിളിൽ മെല്ലെ നുള്ളി.. 

    "അയ്യേ ഒന്നു പോ മാധവേട്ടാ.. പ്രായം ഇത്രയും ആയെങ്കിലും കിന്നരിയ്ക്കാൻ എന്തിഷ്ട്ടം.. ആ നേരത്ത് എന്നെയൊന്നു സഹായിക്കാൻ ഉള്ളതിന് "

      "ഓഹ് മക്കൾ വരുമ്പോൾ അല്ലേലും ഞാൻ ഔട്ട്‌ " കൃത്രിമ ഗൗരവത്തിന്റെ നർമ്മം ശരിയ്ക്കും ആസ്വദിച്ചിട്ടെന്നവണ്ണം അവർ പൊട്ടിച്ചിരിച്ചു.... 

           "ഭവാനി അവര് വന്നുവെന്നു തോന്നുന്നു" കാറിന്റെ ഹോണടി ശബ്ദം ആദ്യം കേട്ടത് മാധവൻ നായരാണ്.

  " മുത്തശ്ശി "കൊച്ചുമക്കൾ ഓടിവന്നവരെ ഇറുകെപ്പുണർന്നു.. 

” ഹായ് പൂക്കളം…. ഊഞ്ഞാൽ.”. കുട്ടികൾ സന്തോഷത്തോടെ പാറിപ്പറന്നു നടന്നു…

   ഇഷ്ടവിഭവങ്ങൾ ഒക്കെ മക്കളെ ഊട്ടി.. ആ അച്ഛനും അമ്മയും ഏറെ സന്തോഷിച്ചു.. 

ദേവൻ അമ്മയുടെ മടിയിൽ തല വച്ചു കിടന്നപ്പോൾ ഭവാനിയമ്മ അയാളുടെ തലയിൽ തഴുകി കൊടുത്തു.. പണ്ടും മകനേറ്റവും ഇഷ്ടമായിരുന്നുഅതു. അമ്മയുടെയും മകന്റെയും ഇരുപ്പു കണ്ടു മാധവൻ നായർ ഭവാനിയമ്മയെ നോക്കി ചുണ്ട് കോട്ടി... അവരതുകണ്ടു ചിരിയടക്കി... 

   വിദേശത്തുള്ള ജോലിയൊക്കെ മതിയാക്കി നാട്ടിലേക്കു പോരുവാണെന്നുള്ള മകന്റെ വാക്ക് അവരെ ഏറെ സന്തോഷിപ്പിച്ചു. 

    "മുത്തശ്ശി.. വാ മുത്തശ്ശി നമുക്ക് ഊഞ്ഞാലാടാം... മുത്തശ്ശനും വാ." കൊച്ചുമക്കൾ അവരുടെ കയ്യിൽ പിടിച്ചു കൂട്ടിക്കൊണ്ടുപോയി.... 

    മാധവൻമാഷ് അവരെ ഊഞ്ഞാലിലിരുത്തി ആട്ടി..

  "ശൊ കുട്ടികൾ കാണുന്നു മാധവേട്ടാ.. അവർ നാണം കൊണ്ടു മുഖം കുനിച്ചു.."

   "അയ്യേ അമ്മയ്ക്കിത്രയും നാണമോ"

എല്ലാവരും പൊട്ടിച്ചിരിച്ചു… കൂടെ അവരും…

   "ആഹാ ഭവാനിയമ്മയെന്താ ഒറ്റയ്ക്കിരുന്നു ചിരിയ്ക്കുന്നത്.. നല്ല സന്തോഷത്തിൽ ആണല്ലോ"?... സിസ്റ്റർ ആഗ്‌നസ് വന്നു തോളിൽ തൊട്ടപ്പോളാണ് ഭവാനിയമ്മയ്ക്കു സ്ഥലകാലബോധമുണ്ടായത്. കഴിഞ്ഞു പോയ നിമിഷങ്ങൾ ഒക്കെയും തന്റെ സ്വപ്നം മാത്രമായിരുന്നോ.. അല്ല. തന്റെ ജീവന്റെ പതിയായവൻ തന്നെ വിട്ടുപോകുന്നതിനു മുൻപുള്ള സന്തോഷം നിറഞ്ഞ ഒരോണദിവസം.... ഇനിയൊരിക്കലും തിരിച്ചു വരാത്ത ധന്യനിമിഷം.. വളരെ പെട്ടെന്നാണല്ലോ മകനും ഭാര്യക്കും താനൊരു ഭാരമായി തീർന്നതും വൃദ്ധസദനത്തിൽ ഉപേക്ഷിച്ചതും... അവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി...

        "വരൂ പ്രാർത്ഥനയ്ക്ക് സമയമായി.... ഇന്നു ഓണസദ്യയും ഓണപ്പുടവയും ഒക്കെയുണ്ട് കേട്ടോ.."

     സിസ്റ്റർ ആഗ്‌നസിനെ നോക്കി അനുസരണയോടെ തലയാട്ടിയിട്ട് ഭവാനിയമ്മ യാന്ത്രികമായി അവരെ അനുഗമിച്ചു...മനസ്സിൽ താനുണ്ടാക്കിയ ചില്ലുകൂടാരം ഉടഞ്ഞു വീണതിന്റെ നൊമ്പരവും പേറി......

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നിർധനരായ രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകാൻ കോട്ടയം നവജീവൻ ട്രസ്റ്റ് .

നിർധനരായ രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകുമെന്നു കോട്ടയം നവജീവൻ ട്രസ്റ്റി പി യു തോമസ് അറിയിച്ചു .മനോരോഗം ക്യാൻസർ വ്യക്ക , ഹൃദയ ശസ്ത്രക്രിയ, തളർവാതം എന്നി രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്നവരുടെ മക്കൾക്കാണ്...

രാജ്യത്ത് 40,134 പുതിയ കൊവിഡ് കേസുകള്‍; 422 മരണം

രാജ്യത്ത് 40,134 പുതിയ കൊവിഡ് കേസുകള്‍; 422 മരണം ദൽഹി:ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 40,134 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 36,946 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക്...

പതിനൊന്നുകാരൻ കുളിമുറിയില്‍ മരിച്ചനിലയില്‍.

ഇടുക്കി ചക്കുപള്ളം പളയക്കുടിയില്‍ പതിനൊന്നുകാരനെ കുളിമുറിയില്‍ മരിച്ചനിലയില്‍ പളയക്കുടി നിവാസികളായ ശ്യാമ , സുരേഷ് ദമ്പതികളുടെ മൂത്ത മകന്‍ ശ്യാമാണ് മരിച്ചത്. കുളിക്കാനായി കുളിമുറിയിലേക്ക് പോയ വിദ്യാര്‍ത്ഥിയെ ഏറെ സമയം കഴിഞ്ഞും കാണാതായതോടെ പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയിൽ...

വാക്കുപാലിച്ച്‌ തോമസ്‌ ഐസക്‌; കുഴൽമന്ദത്തെ സ്‌നേഹയ്‌ക്ക്‌ വീടായി, ഉടൻ സ്‌കൂളും

പാലക്കാട് ; കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ കവിതയിലൂടെ ഇടംപിടിച്ച സ്നേഹ ഇനി പുതിയ വീട്ടിൽ. സ്‌നേഹയ്‌ക്ക്‌ വീട് നൽകാമെന്ന അന്നത്തെ ധന മന്ത്രി സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്‌...
WP2Social Auto Publish Powered By : XYZScripts.com