മായ കട്ടിലിൽ ഭിത്തിയോടു ചേർന്ന് കിടന്ന് യദുവിന്റെ മൊബൈൽ ഫോൺ നോക്കിക്കൊണ്ട് ചോദിച്ചു
“നിങ്ങൾ ആരേയെങ്കിലും പ്രേമിച്ചിട്ടുണ്ടൊ?
ക്ഷോഭമുള്ളിലൊതുക്കി
അവൻ പറഞ്ഞു
‘ഉണ്ട്’
സ്വാഭാവികമായ സ്വാർത്ഥതയോടെ അയാൾ തുടർന്നു
“മായാ, നീ സുന്ദരിയാണ്. ജീവിതത്തിൽ എന്തെങ്കിലും നേടണമെങ്കിൽ പണം വേണം ഒരു വിരൂപിണിയെ വരെ പ്രാപിക്കാൻ ആണുങ്ങൾ പരാക്രമം നടത്തുന്ന നാടാണു നമ്മുടേത് അപ്പോൾ നീ ഒന്നു കണ്ണടച്ചാൽ ഒരു മണിക്കൂർകൊണ്ട് നമുക്കു പതിനായിരങ്ങൾ സമ്പാദിക്കാം ആഡംബരമായ് ജീവിക്കാനതു പോരെ”
നാളെ എന്റെ GM നെ ഇങ്ങോട്ടു വിരുന്നിനു ക്ഷണിച്ചിട്ടുണ്ട് സാറു വരുമ്പോൾ നീ അയാളെ എല്ലാ അർത്ഥത്തിലും നന്നായി സന്തോഷിപ്പിക്കണം എന്നാലെ എനിക്കു പ്രമോഷൻ കിട്ടൂ പിന്നീട് ഉന്നതങ്ങളിലേക്കുള്ള ഓരോ കടമ്പകളിലും നീ മനസ്സുവച്ച് എല്ലാവരേയും സന്തോഷിപ്പിച്ചു കൊണ്ടേയിരിക്കണം
എന്റെ പാപങ്ങൾ നിന്നിൽ നിന്നു പോകുവോളം നീ ആവർത്തിക്കൂ.
ഏറ്റവും ഉന്നതനായ ഒരു ഇരയെക്കിട്ടുമ്പോൾ നീ ഇതവസാനിപ്പിക്കുക. ഇര സമ്പന്നനാണോ എന്നു ശ്രദ്ധിക്കുക പിന്നീടവനെ ഭീഷണിക്കു മുന്നിൽ നിർത്തി നമുക്കു പണമുണ്ടാക്കാം
എല്ലാം സമാസമം ഞാൻ പ്രേമിച്ചു വഞ്ചിച്ചു വിറ്റു പണമുണ്ടാക്കുന്നു നിനക്കും മക്കൾക്കും വേണ്ടി നീ അതു ചെലവു ചെയ്തു അല്ലലില്ലാതെ ജീവിക്കുന്നു
‘കൊന്നാൽ പാപം തിന്നാൽ തീരുമെന്ന പാഠം പ്രാവർത്തികമാക്കാം നമുക്കു ജീവിതം സന്തോഷഭരിതമാക്കാം
മായ പതുക്കെ കട്ടിലിൽ നിന്നും എഴുന്നേറ്റു
ഉലഞ്ഞ വസ്ത്രങ്ങൾ മുറക്കിയുടുത്തുകൊണ്ട് അവൾ പറഞ്ഞു.
എന്റെ ശരീരവും മനസ്സും
നിനക്കന്ന്യമായിരിക്കുന്നു
ഇനി എന്നിൽ
നിങ്ങൾക്കൊരു സ്ഥാനവും അധികാരവും ഉണ്ടായിരിക്കുന്നതല്ല
യദു വെട്ടി വിയർത്തു
ജീവിതത്തിൽ ഭാഷയുടെ വഴികൾ വിചിത്രമായിരിക്കുന്നു
കരഞ്ഞു കാലു പിടിക്കുമെന്നോർത്താണ് പുരുഷ സഹജമായ ധാർഷ്ട്യത്തോടെ മായയെ പ്രകോപിപ്പിച്ചത് ഇവളിതെന്തു ഭാവിച്ചാണ് ? നിശ്ചയദാർഡ്യം ഉള്ള തീക്ഷണമായ കണ്ണുകളിലേക്കു നോക്കാനാവാതെ അയാൾ തൻെറ തല കുനിച്ചുപിടിച്ചു.
തെല്ലുനേരം മിണ്ടാതെ നിന്നിട്ടവൾ അയാളോടു ചോദിച്ചു
ഒരു കോഴി എത്ര മുട്ടയ്ക്കു മേൽ അടയിരിക്കും?
അയാളൊന്നും മിണ്ടിയില്ല
എത്ര മുട്ട വയ്ക്കുന്നുവൊ അത്രയും മുട്ടയുടെ മേൽ അടയിരിക്കും
അവൾ തുടർന്നു നാലു പൊരുന്നക്കോഴികൾ ഉണ്ടെനിക്ക് അവ നാല്പതു മുട്ട വിരിയിക്കുന്നു
കാക്കയ്ക്കും പരുന്തിനും കൊടുക്കാതെ ഞാനവയെ പൊന്നുപോലെ നോക്കും കൂടെ നല്ല കറവയുള്ള ഒരു പശുവിനെ കൂടി വളർത്തും എനിക്കും മക്കൾക്കും ജീവിക്കാനുള്ള വക അവതരും അത്രയും
മതി ഞങ്ങൾക്ക് സുഖമായി കാലംകഴിക്കാൻ
പിന്നെ മക്കളുടെ പഠിത്തം അതോർത്തു നിങ്ങൾ വിഷമിക്കേണ്ട അവർ ജീവിതത്തിൽ നിന്നും പാഠം ഉൾക്കൊണ്ടു വളർന്നോളും
എനിക്കാശങ്കകളില്ല ആർഭാടവും വേണ്ട മാന്യമായി സമൂഹത്തിൽ തല ഉയർത്തി പിടിച്ചു ജീവിച്ചാൽ മതി.
നിങ്ങൾ നിങ്ങളുടെ ജീവിതലക്ഷ്യങ്ങൾ നിറവേറ്റുക
ഉയരങ്ങളിലെത്താൻ കഴിയട്ടെ
പോകുമ്പോൾ മറക്കാതെ ഇതും കൊണ്ടു പൊയ്ക്കോളൂ..
എന്നു പറഞ്ഞു കൊണ്ട് കഴുത്തിൽ കിടന്ന താലിമാല അഴിച്ചെടുത്ത് യദുവിന്റെ ഉളളം കൈയ്യിൽ വച്ചു കൊടുത്ത് അയാളെ പുറത്തേക്കു നയിച്ച് വാതിൽ വലിച്ചടച്ചു.
ആകാശത്തെ അപ്പോഴേക്കും ഇരുൾ പൂർണ്ണമായും മിഴുങ്ങിക്കഴിഞ്ഞിരുന്നു..
ശ്രീ….