ചില നേരം കേൾക്കുന്ന
കുയിലിന്റെ പാട്ടിനു
ശൃംഗാര കാന്തി
തിളങ്ങി നിന്നു !
ആ നേരമവളുടെ
നാദ കണങ്ങൾക്കു
നറുമധു മധുരം
നിറഞ്ഞു നിന്നു !
ഒഴുകുന്നാ ഗീതത്തിൻ
ഞൊറിവുകളൊക്കെയും
പ്രണയാർദ്ര
മോഹനമായിരിയ്ക്കും !
തളരാത്ത നാവിന്റെ
നാദ കണങ്ങളിൽ
പടരുന്നു മാസ്മര
ലഹരിയേതൊ !
ഇടനേരം നിർത്തുന്ന
മൂകമുഹൂർത്തങ്ങൾ
മധുരം നീ നുകരുന്ന
നേരമല്ലെ !
പിന്നെയും പാടി-
ത്തിമർത്തവളകലേയ്ക്കു
ചിറകടിച്ചുയർന്നു
പറന്നു പോകും
ചിലനേരം...
അവന്റെ എഴുത്തു പുരയിലെ തിരച്ചിലുകൾക്കൊടുവിൽ അവളത് കണ്ടെത്തി "നാഗവേദം" പ്രസ്സിദ്ധീകരിക്കാൻ തയ്യാറെടുക്കുമ്പോളാണ് മരണം അവനെ കൂടെക്കൊണ്ട് പോയത്.പാമ്പ് കടിയേറ്റ് മരണം.പൊടിപിടിച്ചു വൃത്തികേടായിരിക്കുന്ന വെള്ളക്കടലാസ്സുകളിൽ ഉരുണ്ട കൈപ്പടയിൽ അവന്റെ അക്ഷരങ്ങൾ. അവൾ അതിലൂടെ വിരലോടിച്ചു....
മൊബൈൽ ഫോൺ ഓഫ് ചെയ്യാനുള്ള അനൗൺസ്മെന്റ് ഫ്ലൈറ്റിൽ മുഴങ്ങിയപ്പോൾ അയാൾ ബെൽറ്റ് മുറുക്കി നിർവികാരനായി സീറ്റിൽ ചാഞ്ഞിരുന്നു. അയാളുടെ കണ്ണുകളിൽ ഉറക്കവും ക്ഷീണവും കണ്ണുനീരും തളംകെട്ടി കിടന്നു. "മോനെ സൂക്ഷിച്ചുപോകണേ" അച്ഛന്റെ സ്വരം...
വാഷിംഗ്ടൺ ഡി.സി.: അമേരിക്കയുടെ 246 വർഷത്തെ ചരിത്രത്തിൽ ആദ്യമായി കറുത്തവർഗ്ഗക്കാരനായ ജനറൽ മൈക്കിൾ ഇ.ലാഗ്ലിക്ക് നാലു നക്ഷത്ര പദവി നൽകി.
വാഷിംഗ്ടൺ ഡി.സി. മറീൻ ബാരക്കിൽ ആഗസ്റ്റ് 6 ശനിയാഴ്ച നടന്ന സ്ഥാനാരോഹണ ചടങ്ങിൽ...
(ലോകപ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടിനെക്കുറിച്ചും
അദ്ദേഹത്തിന്റെ പ്രവര്‍ത്തനവിശേഷങ്ങളെക്കുറിച്ചും എം.പി. ഷീല എഴുതുന്നു. )
ആമുഖം ആവശ്യമില്ലാത്ത വ്യക്തിത്വം. സ്ഥിരോത്സാഹവും കഠിനാദ്ധ്വാനവുംകൊണ്ട് സ്വന്തം സ്വപ്നത്തത്തിനുമേല്‍ അടയിരുന്ന് വിജയം വിരിയിച്ച ഇന്ദ്രജാലക്കാരന്... ലക്ഷോപലക്ഷം പേരുടെ ചിന്തകള്‍ക്ക് വെളിച്ചവും ഊര്‍ജ്ജവും...
ലോകായുക്ത നിയമഭേദഗതി അടക്കമുള്ള 11 ഓർഡിനൻസുകളുടെ കാലാവധി നാളെ തീരാനിരിക്കെ ഗവർണ്ണർ ഒപ്പിടാത്തത് മൂലമുള്ള പ്രതിസന്ധി മറികടക്കാൻ നിയമവിദഗ്ധരുമായി സർക്കാർ ആലോചന തുടങ്ങി. അതേ സമയം ഇപ്പോൾ ദില്ലിയിലുള്ള ആരിഫ് മുഹമ്മദ് ഖാൻ...
സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈനിന് വേണ്ടി നീതി ആയോഗ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കെ റെയിൽ വികസന കോർപറേഷന്റെ സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ ഉടനടി അംഗീകാരം...