ഇട്ടേച്ചു പോയൊരാൾ
പതിയെ
തിരിച്ചു വരുമ്പോൾ
നാമതിൻ്റെ
പിണക്കത്തെ
മറന്നു പോവാറില്ലേ ?
അപ്പോൾ
ഒരുമ്മകൊണ്ടു
നമുക്ക്
ലോകത്തെ തന്നെ
വരയ്ക്കാനാവുന്നു.
ഒരു പുഴയും
കടലിൽനിന്നതിൻ്റെ
ഹൃദയത്തെ
തിരികെ വിളിയ്ക്കാതെ
പിന്നെയും, പിന്നെയും
അങ്ങോട്ടു
ചെല്ലുന്നതിൻ്റെ
രഹസ്യവും
ഇതുതന്നെയാവാം.
പിരിയലുകളെക്കാൾ
വലിയ
വിഷാദമേയില്ലെന്ന്
ഓരോ പകലിലും
നക്ഷത്രങ്ങൾ
നമ്മളോടു പറയുന്നുണ്ട്
എന്നിട്ടും
തിരികെ വരുന്ന
രാത്രികളിൽ
അവയുടെ
തിളക്കമാർന്ന
കണ്ണുകളെയല്ലേ
നാം ദർശിക്കുന്നത്.
ചെറിയ ഇടവേളയെങ്കിലും
പിരിയലിനു ശേഷമുള്ള
കാണലുകൾ
അത്രമേൽ ഹൃദയംതൊടുന്നു.
ആകസ്മികത
എന്നൊന്നില്ലെന്ന്
പ്രണയത്തിനു മാത്രം
മനസ്സിലാകുന്ന
ഭാഷയാണ്
സ്നേഹിക്കപ്പെടുമ്പോൾ
മതിലുകൾക്കിരുപുറമെങ്കിലും
ഒന്നായിരിക്കുമെന്ന്
നമ്മൾ കാണുന്നതല്ലേ ...?
✍ആരിഫ് തണലോട്ട്
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,506 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,34,33,345 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ...
ഷാർജ: "ഈദ് വിത്ത് വർക്കേഴ്സ്" എന്ന പേരിൽ 2022 ജൂൺ 30 മുതൽ ജൂലൈ 15 വരെയാണ് പരിപാടി നടക്കുന്നത്
ഷാർജയിലെ ലേബർ സ്റ്റാൻഡേർഡ് ഡെവലപ്മെന്റ് അതോറിറ്റി (എൽഎസ്ഡിഎ) ഈദ് അൽ അദ്ഹയിൽ തൊഴിലാളികൾക്കായി...
കോട്ടയ്ക്കൽ: മലപ്പുറം ജില്ലാ പഞ്ചായത്ത് ആതവനാട് ഡിവിഷനിലേക്ക് നടക്കുന്ന ഉപ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് (യു. ഡി. എഫ്) സ്ഥാനാർഥിയായി ബഷീർ രണ്ടത്താണി. ബഷീർ രണ്ടത്താണിയെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ബഹു:പാണക്കാട്...
പാലക്കാട്: മണ്ണാര്‍ക്കാട് കാരാകുറിശ്ശിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കണ്ടുകണ്ടം വീട്ടിക്കാട് വീട്ടില്‍ അവിനാഷ്(30) ആണ് ഭാര്യ ദീപിക(28)യെ കൊടുവാള് ഉപയോഗിച്ച് വെട്ടിക്കൊന്നത്.
ഒന്നരവയസ്സുള്ള മകന്റെ കണ്മുന്നില്വെച്ചായിരുന്നു ദാരുണമായ കൊലപാതകം. ദമ്പതിമാര്‍ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക്...