അനീറ്റ അനീഷ്, സിൽവാസ്സ
ചിതയിൽ പൊതിഞ്ഞൊരാത്മാവ് (കവിത)
അനീറ്റ അനീഷ്, സിൽവാസ്സ
നിന്നെ ഞാനാത്മാവിൽ
കൊണ്ടപോലത്രയും
താരങ്ങൾ പൂക്കുന്നു
ഈ രാവിൽ
പ്രണയ സുക്ഷുപ്തിയിൽ
എത്തിനോക്കീടുമാ –
വർണ്ണരാജികൾ,
നീ എനിക്കേകിയ
വിരഹകവാടം പോൽ
ഹൃദയത്തിലേറ്റം പോറിടുന്നു;
രക്തം കിനിഞ്ഞിടുന്നു
മുരടിച്ചു മുറ്റി
നിൽക്കുന്നൊരു
വേനൽചില്ലയിൽ
തളിരിടാൻ വെമ്പും
ഗർഭപാത്രത്തിൻ
നനവിനെ,
നക്കിത്തുടച്ചു വികൃതമാക്കുന്ന
ഉഷ്ണക്കാറ്റും;
രോമകൂപങ്ങളിൽ
ഗർത്തം മുളയ്ക്കുന്ന
ഓർമ്മതൻ ഛായാ –
ചിത്രങ്ങളിൽ,
ശൈത്യത്തിൻ മൂടുപടം
വിതാനിയ്ക്കും
ബന്ധനത്തിൻ
ലോലുപങ്ങളും
തീർത്തിടുന്നേറ്റം കഠിനമാം
നോവുണർത്തും
പ്രണയത്തിൻ
വരവീചികളെന്നിൽ
(അനീറ്റ)
Facebook Comments