✍️കൃഷ്ണാജീവൻ.
ഞാൻ ജനിയ്ക്കുകയാണ്,
മൗനം തളംകെട്ടിയ
ഭൂമിയുടെ ഗർഭപാത്രത്തിലൂടെ..
വേരുകൾ കെട്ടിപ്പുണരുന്ന,
മണ്ണിന്റെ ആഴങ്ങളിലൂടെ..
ഞാൻ ഉണരുകയാണ്,
നിന്റെയാത്മാവിലെ ചൂടുള്ള
ശ്വാസനിശ്വാസങ്ങളിലൂടെ..
ഭ്രമണം മാത്രം ബാക്കിയാക്കിയ,
ഭൂമിതൻ ചലനങ്ങളിലൂടെ..
ഞാൻ വളരുകയാണ്,
കാലം ജന്മം തന്ന നിന്റെ മാറിലെ
ചിതൽപ്പുറ്റുകളിലൂടെ..
മനസ്സിനെ കണ്ണാടിയാക്കിയ,
മുഖങ്ങളിലെ നിഗൂഢതകളിലൂടെ..
ഞാൻ ജീവിയ്ക്കുകയാണ്,
വൈകൃതമാക്കി വലിച്ചെറിഞ്ഞ
പ്രകൃതിയുടെ മടിത്തട്ടിലുടെ..
കനവുകൾ വെറും കല്ലാക്കിയ,
കടമുള്ള ബന്ധങ്ങളിലൂടെ..
ഞാൻ മരിയ്ക്കുകയാണ്,
കൊട്ടിയടച്ച വാതിൽപ്പഴുതിലെ,
തുറക്കാത്ത മോഹങ്ങളിലൂടെ..
ഹൃദയത്തിലെവിടെയോ കോറിയിട്ട,
നഷ്ടസ്വപ്നങ്ങളിലുടെ..
ഭാരമില്ലാതെയകന്നു പോകുന്ന,
ആത്മാവുകളിലൂടെ..
✍️കൃഷ്ണാജീവൻ.
Sooo good
കൂടുതൽ എഴുതുക…
ഭാവുകങ്ങൾ…
Thanks..sir
Perfect 💯
നല്ലെഴുത്ത്.. ഇഷ്ടം ♥️♥️
Thanks
കൊള്ളാം സുപ്പർ
ഉം മനോഹരം
Thanks
Good
Thanks
Valare nannyiyitindu.beautfull words in full flow
Thanks
Wow suuuuuuuper 👌
Thanks
Very very good 👍👌💖
Thanks
Nice poem
Thanks
Very meaningful lines. Well done Krishna.
Thanks
ഹൃദ്യം… മനോഹ
Thanks
Beautiful 🥰
THANKS
WONDERFULL ❤️❤️❤️❤️❤️❤️❤️❤️❤️❤️
Thanks
Wishing you the very best luck…not that you need it. …
Thanks
മൌനമായി ജനിച്ച് വികലമായ ഭൂമിയിലൂടെ സഞ്ചരിച്ച് നഷ്ടസ്വർഗത്തിൽ ലയിക്കുബോൾ. ഒരു ജീവിതം മനോഹരമായി പറഞ്ഞു തീർക്കുന്നു
അതിമനോഹരം ഇനിയും എഴുതുക വളരുക