17.1 C
New York
Monday, September 20, 2021
Home Literature “ചക്ക” ചെറുകഥാമത്സരം. ചക്ക - ഒരു മധുരനൊമ്പര ഓർമ്മ

“ചക്ക” ചെറുകഥാമത്സരം. ചക്ക – ഒരു മധുരനൊമ്പര ഓർമ്മ

✍മേരി ജോസി മലയിൽ, തിരുവനന്തപുരം.

കഥാപുസ്തകത്തിൻറെ ചെറുകഥാ മത്സരത്തിന്റെ വിഷയം ചക്ക ആണെന്നറിഞ്ഞപ്പോൾ എനിക്ക് വലിയ സന്തോഷം ഒന്നും തോന്നിയില്ല. കാരണം ചക്കയുമായി എനിക്ക് വലിയ ബന്ധമൊന്നുമില്ല എന്നതുകൊണ്ടുതന്നെ. ഏതാണ്ട് കൗമാരകാലം തുടങ്ങി അനന്തപത്മനാഭന്റെ നാട്ടിൽ ഫ്ലാറ്റുകളിലും അപ്പാർട്ട്മെൻറ്കളിലും ആയി താമസിക്കുന്ന എനിക്ക് ചക്കയുമായി പറയത്തക്ക അടുപ്പം ഒന്നുമില്ല. വല്ലപ്പോഴും അവധിക്ക് നാട്ടിൽ പോകുമ്പോൾ ബന്ധുക്കളുടെ വീട് സന്ദർശനത്തിനിടയിലാണ് ചക്കഅട, കൂഴചക്ക കറിവെച്ചത്, ചക്ക വറുത്തത്….. എല്ലാം കഴിച്ചിരുന്നത്. 2001 ൽ അച്ഛൻറെ തിരുവനന്തപുരത്തെ ഔദ്യോഗികജീവിതം തീർന്ന് സ്വന്തം നാടായ ഇരിങ്ങാലക്കുടയിലേക്ക് പോയപ്പോഴാണ് ചക്കയുമായി അൽപമെങ്കിലും ബന്ധം തുടങ്ങിയത് തന്നെ എന്ന് പറയാം. ഇഷ്ടംപോലെ പ്ലാവും മാവും തെങ്ങും കശുമാവും ഇല്ലി യുമൊക്കെ ഉള്ള വിശാലമായ കയ്യാല പറമ്പിനെ കുറിച്ച് അറിയാൻ ശ്രമിക്കുന്നത് അന്നുമുതലാണ്. അമ്മയും അച്ഛനും മാത്രമായിരുന്നു അവിടെ താമസം. മക്കളൊക്കെ കേരളത്തിന് പുറത്തും വിദേശത്തും ആയിരുന്നു. 10 വയസ്സ് വരുന്ന ഒരു കുട്ടിയുടെ അത്രയും പൊക്കമുള്ള ചക്കയുള്ള ആ പറമ്പിലെ പ്ലാവുകൾ ഒക്കെ മിക്കവാറും കരാർ കൊടുക്കുമായിരുന്നു.കരാറുകാരൻ ചക്കകൾ മൂക്കുന്നതിനു അനുസരിച്ചു ഒരു മിനിലോറിയിൽ ആണ് ചക്കകൾ വെട്ടി കൊണ്ടുപോയിരുന്നത്. അമ്മ നാട്ടിൽ എത്തിയതോടെ കരാറിൽ ഒപ്പു വെക്കാത്ത പ്ലാവിൽ നിന്നുള്ള ചക്കകൾ പഴുക്കുന്നതിന് അനുസരിച്ച് വെട്ടി കൊണ്ടുവന്ന് അമ്മയും അമ്മയുടെ സന്തതസഹചാരിയായിരു ന്ന കൊച്ചുപെണ്ണും കൂടി വെട്ടി പറിച്ച് ചക്കക്കുരു നീക്കി വേവിച്ച് ശർക്കരയും നെയ്യും ഏലയ്ക്കാപ്പൊടിയും ചേർത്ത് വരട്ടി ടപ്പർ വെയറിൻറെ പാത്രത്തിലാക്കി ഫ്രിഡ്ജിൽ ഫ്രീസറിൽ മക്കളെയും കാത്തിരിക്കും. ഒന്നോ രണ്ടോ വർഷം അത് ഫ്രിഡ്ജിന് പുറത്ത് ഇരുന്നാലും കേടു വരില്ല അമ്മാ തിരിയാണ് അത് ഇളക്കി അമ്മ തയ്യാറാക്കിയിരുന്നത്. ചക്ക പറയ്ക്കുമ്പോഴും കുരു നീക്കുമ്പോഴും കൊച്ചുപെണ്ണ് അമ്മയോട് ചോദിക്കും. “പ്രമേഹ രോഗിയായ അമ്മയ്ക്ക് ഇത് കഴിക്കാൻ വയ്യ, ഇത് ആർക്ക് കഴിക്കാനാണ് ഉണ്ടാക്കുന്നത്? മക്കളൊക്കെ അവധി കഴിഞ്ഞു പോയില്ലേ, ഇനി അടുത്ത വർഷം അല്ലേ വരികയുള്ളൂ”?
എൻറെ മക്കളോ കൊച്ചുമക്കളോ ആരെങ്കിലും ഇതു തിന്നാനും കൊണ്ടുപോകാനും വരും. നീ സമാധാനപ്പെട്” എന്ന് അമ്മയും പറയും.

“അവിട്ടം തിരുനാൾ ആരോഗ്യ ശ്രീമാൻ”ലെ ജഗതിയെ പോലെ ഏത് വീട്ടിൽ കോഴിക്കറി വെച്ചാലും ഉടനെ പ്രത്യക്ഷപ്പെടുന്നത് പോലെ ഒരു വർഷം കഴിഞ്ഞാലും കേടു വരാത്തത് പോലെയാണ് അമ്മ ഉണ്ടാക്കുക എങ്കിലും ഒരിക്കലും അത്രയും നീളുന്ന കാത്തിരിപ്പ് ആ ടപ്പർ വെയർ പാത്രത്തിന് വേണ്ടി വന്നിട്ടില്ല. ആരെങ്കിലും ഉടനെ എത്തും.

കഴിഞ്ഞ സെപ്റ്റംബർ 12, 2020 അമ്മ ഈ ലോകത്തിൽ നിന്ന് വിട പറഞ്ഞു.ഉച്ചയൂണ് കഴിഞ്ഞു ഒന്ന് മയങ്ങാൻ കിടന്ന അമ്മ ആരോടും ഒരു യാത്ര പോലും പറയാതെ പോയി. മരണാനന്തര ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് ഫ്രിഡ്ജ് തുറന്നപ്പോൾ അതാ ആ ടപ്പർവെയർ പാത്രം നിറയെ ചക്കവരട്ടി അമ്മ വച്ചിരിക്കുന്നു. തിരക്കുകൾക്കിടയിൽ ഫ്രിഡ്ജ് തുറന്നെങ്കിലും ആരുമിത് ശ്രദ്ധിചില്ല. എല്ലാവരും തിരിച്ചു പോയി. ഒരാഴ്ച കഴിഞ്ഞ് ഫ്രിഡ്ജ് വൃത്തിയാക്കിയപ്പോൾ കൊച്ചു പെണ്ണിനോട് കൊണ്ടുപൊയ് ക്കോളാൻ പറഞ്ഞു അച്ഛൻ “.അയ്യോ, എനിക്ക് വേണ്ട.അമ്മ സ്നേഹം കൂടി പകർന്നുണ്ടാക്കിയ ഈ ചക്ക വരട്ടിയത് മക്കളു തന്നെ എപ്പോഴെങ്കിലും വരുമ്പോൾ കൊണ്ടു പൊയ്ക്കോട്ടേ”.എന്ന് കൊച്ചുപെണ്ണ്.

ബേക്കറിയിൽ പോയാൽ ചക്ക അടയോ ചക്കപ്പായസമോ എന്തുവേണമെങ്കിലും ഇപ്പോൾ കിട്ടും. എന്നാൽ അമ്മയുടെ സ്നേഹം കൂടി ചാലിച്ചു വരട്ടിയ ചക്ക ഇനി എന്നും നീറുന്ന ഒരു മധുരനൊമ്പര ഓർമ്മ.

മേരി ജോസി മലയിൽ, തിരുവനന്തപുരം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫിലാഡൽഫിയയിലുടനീളമുള്ള വാരാന്ത്യ വെടിവെപ്പിൽ 6 പേർ കൊല്ലപ്പെട്ടു.

ഫിലാഡൽഫിയ: ഫിലാഡെൽഫിയയിൽ നടന്ന മാരകമായ വാരാന്ത്യ വെടിവെയ്‌പ്പിൽ ആറ് പേരുടെ ജീവൻ അപഹരിക്കുകയും കൗമാരക്കാർ ഉൾപ്പെടെയുള്ളവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നോർത്ത് ഫിലാഡൽഫിയയിലെ ഒരേ സ്ട്രീറ്റിലാണ് രണ്ട് മാരകമായ വെടിവെപ്പുകൾ നടന്നതെന്ന് ഫിലാഡൽഫിയ പോലീസ്...

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...
WP2Social Auto Publish Powered By : XYZScripts.com
error: