17.1 C
New York
Wednesday, August 17, 2022
Home Literature ഘോരമഴ(കവിത)

ഘോരമഴ(കവിത)

ഷക്കീർ AMS അറക്കൽ✍

അമ്മ ചൊല്ലുന്നു നാമങ്ങളേറെ
അകമുരുകിയുരുകി ഇടമുറിയാതെ ,
ഇരുൾവഴി നോക്കി
അച്ഛൻ പോയ വഴിയേ നോക്കി ശോകം,
കാലത്തെയുണർന്നന്നം തേടിപോയ അച്ഛൻ
കറുത്ത് കുത്തി മഴപെയ്ത്തും,
കുത്തിയൊലിച്ചു വഴികളും
ഇടിവെട്ടി കൂരിരുട്ടിയിട്ടും കണ്ടില്ല ….

കുഴിഞ്ഞിറങ്ങിയ കണ്ണിൽ കദനവുമായി അമ്മയിരുന്നു .
ദൂരെ നോക്കി പാമ്പിറങ്ങുന്ന ഇടുങ്ങിയ വഴിയേ നോക്കി,
ദൈനംദിന ജീവിതത്തിൻ കഷ്ടതയേറി പോയ അച്ഛൻ,
ദീനം പിടിച്ചയുണ്ണിക്ക് ദെണ്ണമകറ്റാൻ മരുന്നിനായ് …..

ദിനേന കൈകാൽ കഴപ്പും കുഴമ്പുമായി അവശനാം അദ്ധ്വാനിയായച്ഛൻ….
വന്നില്ലായിനിയും ഭയം അങ്കുരിപ്പിക്കുന്ന നേരംകെട്ട നേരത്തും കൂരയണയാൻ , കൂരിരുട്ടിലിടിക്കുന്ന മിന്നൽ പിണറും ,
വഴി കുറുകെയോടുന്ന
പേപിടിച്ച നായ്ക്കളും ,
വഴിക്കണ്ണുമായി അമ്മയിരുന്ന് തിന്നുന്നു തീയും ….

തീവെട്ടി പെയ്യുന്ന തണുത്തുറഞ്ഞ പേമാരി…..
വേദവചനങ്ങൾ ചൊല്ലാൻ കല്പിച്ചയമ്മ തൻ കവിളിലൊഴുകി ,
വീണ്ടുവിചാരത്തിൻ ആന്തലും വ്യഥയും റാന്തലിന് മുമ്പിൽ .
വിളക്കിൻ നാളങ്ങളാടി നിന്നു ചിന്തകൾക്ക് അശുഭമായി,
വെട്ടിയും മിന്നിയും അകവും പുറവും കിടുങ്ങി ഭയങ്കരമായ് ..

അട്ടറുകൾ ഞൊട്ടി ചീവിടുകൾക്കൊപ്പം,
നിശയെ അപായ സൂചകമാക്കി.

അട്ടഹാസങ്ങളൊതുങ്ങി മാനം പെയ്ത്തു നിർത്തിയൊതുങ്ങി ,
അച്ഛൻ വരാത്തയിടവഴികൾക്കിടയിൽ മിന്നാമിനുങ്ങുകൾ .
അമ്മ തൻ കൺതടങ്ങളിൽ ഇരുട്ടിന്റെ മൂടൽ .

കാതോർത്തിരുന്നമ്മ കയ്യിലൊരു, സഞ്ചിയുമതിലരിയും
കായ്കറി വസ്തുക്കളും അഷ്ടിക്ക് വകയുമായി വരുന്ന അച്ഛനെ നോക്കി …

കാഞ്ഞവയറിന്നന്നം
തേടിപോയ ,
കഷ്ടതയേറിയ അച്ഛൻ
കഷ്ടപ്പാടറിയിക്കാതെ…. പശിയകറ്റുന്നയച്ഛൻ ഗൃഹനാഥൻ.

ചിമ്മിണി വിളക്കിന്റെ എണ്ണയൊടുങ്ങി തീരുന്നു ,
ചവിട്ടുപ്പടിയിൽ അമ്മതൻ നിരാശ പടർന്ന് ഇരുട്ടാകുന്നു.
അച്ഛൻ്റെ കാൽപെരുമ്മാറ്റത്തിനായി കാതോർത്ത ,
അമ്മയിറങ്ങി നടന്നു നെഞ്ചിടിപ്പായ്…
ചളിയും ചാലുമായ കൂരിരുട്ടിലൂടെ അച്ഛൻ്റെ,
കാല്പാടുകൾ മായ്ച വഴിയിലൂടെ ദിക്കറിയാതെ ……

ഷക്കീർ AMS അറക്കൽ✍

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: