രാവറുതിയിൽ കാറ്റുവീശി ,
ഭൂമി പ്രകമ്പനം കൊണ്ടു .
എൻറെ ഓർമ്മകളും ചിതറപ്പെടുന്നു.
ഉള്ളിൽ കൊടുങ്കാറ്റിൻറെ താണ്ഡവം.
തോരാത്ത കണ്ണീർ മഴ! ഞാൻ ഉപേക്ഷിക്കപ്പെട്ട സീത .
ഇവിടെ മലകളും മരങ്ങളും ഏകാന്തതയും മാത്രം.
എൻ്റെ സ്നേഹത്തിൻറെ കടലിന് തീ പിടിക്കുമ്പോൾ സ്വപ്നങ്ങളെ , ആഗ്രഹങ്ങളെ, തിരിച്ചറിയാനാ രുമില്ലാതെ വേദനയുടെ കുരിശും പേറി ഗോഗുൽത്തായിലേക്ക് . എൻറ ശരികളോക്കെയും മാംസക്കഷണങ്ങളായി ചിതറിത്തെറിക്കുന്നു.
ഓരോ പെണ്ണിലും കാണാം ഈ ചോരപ്പാടുകൾ!
ഓരോ പെണ്ണും അലങ്കരിക്കപ്പെട്ട ന്നതും
ഈ മുൾക്കിരീടം കൊണ്ടുതന്നെ.
ഗോഗുൽത്തായിലേക്ക് (കവിത)
ത്രേസ്യാമ്മ നടാവള്ളിൽ (Teresa Tom)