സദാശിവ സമാരഭ്യാം…
ശങ്കരാചാര്യ മധ്യമാം..
അസ്മദാചര്യ പര്യന്താം……
വന്ദേ ഗുരുപരമ്പരാം…
🙏🙏
അറിവിൻ തിരിനാളം ഉള്ളിൽ
തെളിയിച്ചു….
അനുസ്യൂതമായതിൽ എണ്ണ
പകർന്നേകി…
അനുപമമായൊരു വാക്കിൻ
സമസ്യകൾ…
അന്തരംഗത്തിൽ നിറച്ച മഹാഗുരോ…
അങ്ങേക്കായ് നൽകട്ടെ ആദ്യത്തെ
വന്ദനം…
ആയിരമായിരം വാക്കിൻ
പൊരുളുകൾ…
അന്തരാത്മാവിൽ അഭംഗുരം
ഒഴുകുമ്പോൾ…
അക്ഷരപുണ്യമെൻ നാവിൽ
കുറിച്ചൊരു…
ആദ്യ ഗുരുവിനെ ശിരസ്സാ നമിക്കട്ടെ…
ആജ്ഞാചക്രത്തിൽ ഉണരുന്ന
വാക്കുകൾ…
അർത്ഥങ്ങൾ നൽകീ
ചമയിച്ചെടുക്കുമ്പോൾ…
ആരിലും വിസ്മയം വിടർത്തുന്ന
കാവ്യങ്ങൾ…
അറിയാതെ തൂലികത്തുമ്പിൽ
വിരിയുന്നു….
ആലാപനത്തിന്റെ ഭംഗി കലരുമ്പോൾ…
ആന്തോളനങ്ങൾ മനസ്സിൽ
ഉണർത്തുന്ന…
ആനന്ദം മനതാരിൽ
അലതല്ലിയുയരുന്ന…
ആത്മനിർവൃതിയാകുന്നു
കാവ്യങ്ങൾ…
പ്രിയൻ പോർക്കുളത്ത്.✍
മനോഹര രചന