17.1 C
New York
Tuesday, September 21, 2021
Home Literature ഗാന്ധാരി വിലപിക്കരുത് (കവിത)

ഗാന്ധാരി വിലപിക്കരുത് (കവിത)

ഉദയ് നാരായണൻ, അബുദാബി✍

ജൻമനാ അന്ധനായിരുന്ന സ്വന്തം ജീവിത പങ്കാളിക്ക് ജീവസ്സുറ്റ നേത്രമായി വരും കാലങ്ങളിൽ, വാഴ് വിന്റെ അറ്റം വരെ കഴിയേണ്ടവൾ ഏതു പേരിൽ വാഴ്ത്തപ്പെട്ടാലും ബന്ധിതനേത്രയായത്,കണ്മുൻപിൽ കണ്ണായി വളരും മക്കളുടെ കൈയ്മെയ്യ് വളരുന്നത് കൺകുളിരേ കാണുന്നതിന് സ്വയം തടയിട്ടത്. ഇത്യാദികളിൽ നിന്ന് രൂപം കൊണ്ട പാപശില – ദുർലക്ഷണങ്ങളോടെ ജന്മമെടുത്ത പ്രഥമ പുത്രനെ, ദുര്യോധനനെ ഭൂമിയിൽ സർവ്വനാശം വിതയ്ക്കുന്നതിനാൽ വേണ്ടെന്നു വെയ്ക്കുവാൻ ദീർഘ വീക്ഷണമുള്ളവരും മഹാജ്ഞാനികളുമായ വ്യാസവിദുരഭീഷ്മ ഉപദേശങ്ങൾ നിരാകരിക്കുവാനുള്ള അൽപപ്രജ്ഞ,അധർമ്മികളായ പുത്രരുടെ അസൻമ്മാർഗ്ഗികവും,അസ്വാഭാവികവുമായ വളർച്ച കാണാതെ പോയത്, ഒടുവിൽ ആസന്നമായ യുദ്ധാന്തരീക്ഷത്തിൽ വ്യാസൻ, വിദുരർ,മഹാതപസ്വിയായ സനത്ക്കുമാരമഹർഷി എന്നിവരുടെ യുദ്ധം ഒഴിവാക്കുവാനുള്ള സദുപദേശങ്ങൾ അസ്വീകാര്യമായത്, കൃഷ്ണദൂതിന്റെ പരാജയം ഒക്കെയും തലയ്ക്കു മീതെ പാപ ശൈലമായി വളർന്നത് അറിഞ്ഞിട്ടും അറിയാതിരുന്ന ഗാന്ധാരീ.. കാംക്ഷിച്ച അധർമ്മ വിജയം കൈവരിക്കാത്തതിൽ ഇങ്ങിനെയുള്ള ഗാന്ധാരിമാർ വിലപിക്കരുത്, പൊഴിക്കരുത് ഒരിറ്റു കണ്ണീർപോലും…………

ഗാന്ധാരി വിലപിക്കരുത്

അശ്രുകൊണ്ടെഴുതിയതല്ല
ഗാന്ധാരീ, നിന്നശ്രുകൊണ്ടെഴുതിയതല്ല
വ്യാസകൃതി വ്യഥന മഹാഭാരതം,
പരിതാപം പലവഴിയൊഴുകുന്ന
പതിനെട്ടു പർവ്വങ്ങൾ.

പാതിവ്രത്യബലം
പർവ്വത സമാനമെങ്കിലും
പരിവാര പരിപാലനം,
പുത്ര പരിലാളനം പാഴ്ശ്രമം,
പാമരേ നീ വെറും പരാജിത!

ഹേയ്.. സുബലപുത്രീ
നീയറിഞ്ഞിരുന്നില്ലേ
കളിബാല്യത്തിലേ കൗരവക്കൂട്ടം
കാളകൂട വിഷമേകിയും
കാട്ടുവള്ളികളാൽ ബന്ധിച്ചും
ഭീമനോടുള്ള ക്രൂര കേളികൾ,
പരംപൊരുളുംപൊറുക്കാത്ത
പാപക്കനിയതു പെറ്റുപെരുകിയല്ലേ
പോർക്കളത്തിൽവലലൻ,വായുപുത്രൻ
നേരില്ലാ നൂറ്റവരെ നേരിട്ടു
നിഷ്ക്കരുണം കാലപുരി കാട്ടിയത്

അകക്കണ്ണലറിഞ്ഞു നീ
അരക്കില്ലം ചുട്ടതും,
അഞ്ചു സോദരരുമമ്മയും
അഗ്നി പുണരാതെ,
അകാല മൃത്യു പുണരാതെ,
വിധിഹിതം പോലെ വഹ്നി-
കവചം പോലെ വിദുരരും.

ദുഷ്ടനാം ദുശ്ശാസനന്റെയു-
ദരപാളി കീറി രുധിര ഹസ്തനായ്
കുതിക്കും കുന്തീപുത്രനെ
സ്വയമന്ധയാം നീയറിഞ്ഞെങ്കിലുമ-
റിഞ്ഞതേയില്ല കള്ളച്ചൂതിൻ
കറുത്ത കരങ്ങളാലബലയാം
നാരിതൻ വസ്ത്രാക്ഷേപം.!

വരും കാല ഭീകര വ്യഥയകറ്റാൻ
ഭീഷ്മോപദേശങ്ങളും
വ്യാസ സഞ്ജയ വിദുരവാക്യങ്ങളും,
അർദ്ധരാജ്യം,അഞ്ചു ചെറുരാജ്യങ്ങൾ,
അഞ്ചു ദേശങ്ങൾ,അഞ്ചു ഗൃഹങ്ങൾ,
അഞ്ചുപേർക്കഞ്ചു വേണ്ടൊരു
ഗൃഹമെങ്കിലുമെന്നയജ്ഞന-
വർണ്ണന്റൻപോടെയുള്ളൊരഭിമതവു-
മൊക്കെയുമന്ധനാം നിൻ പാതിയാം
പതിയുമന്തരംഗത്തിലഹന്താന്ധനാം
പ്രഥമ പുത്രനുംപാടേ പുറംതള്ളി
പകയോടെ പടയൊരുക്കംതുടങ്ങിയ-
തുമറിഞ്ഞില്ലേ നിൻ മനോമണ്ഡലം.

ആശിച്ചുവാങ്ങി നീയന്ധതയെങ്കിലു-
മറിവറിയാൻ കാതില്ലേ,യലിവുള്ള-
യറിവുള്ളോർമൊഴിഞ്ഞില്ലേ-
യനുഭവം പങ്കുവെച്ചുപദേശിച്ചില്ലേ-
യാദ്യപുത്രനന്ധകാരം വിതയ്ക്കും
വിശുദ്ധ ഹസ്തിനപുരിയിൽ
സർവ്വ ഹർഷഹരനീ ഹതദൈവ ജന്മം.

എത്രയക്ഷൗഹിണിപ്പടകളെയ-
വിളംബമധർമ്മികളാക്കി
കുരുക്ഷേത്രക്കുരിതിയൊരുക്കി,
യെത്ര ചിറകറ്റ സ്വപ്‌നങ്ങൾ
ചോരക്കളത്തിൽ ചത്തുവീണെ-
ത്രമങ്കമാർ മംഗല്യസൂത്രം
മാറോടടുക്കി മാറത്തടിച്ചു നിലവിളിച്ചു !

മാതൃധർമ്മം മനുജകർമ്മം മറന്നമ്മ നീ,
മൃതിയിലും മക്കളെയറിയാത്തവൾ
എന്നിട്ടുമെന്തിനു മനംനൊന്തു
മുകുന്ദന്റെ മനമറിയാതെ
മാധവധർമ്മ കർമ്മത്തിലജ്ഞത നടിച്ചു,
ശഠിച്ചു,പിന്നെ ശപിച്ചു..!

ഇത്ഥമിന്നുമേറെ ഗാന്ധാരിമാർ
പെറ്റുപോറ്റുന്നു പോരിനായ് മക്കളെ
പര പത്തുകാശിനും പേരിനും പെണ്ണിനും
പത്മവ്യൂഹം പണിയും പരസ്പരം
ചത്തുവീഴുന്നു പട്ടിപോൽ,പിന്നെ
പട്ടുപുതക്കുന്നു പട്ടടയൊരുക്കുന്നു..

ഉദയ് നാരായണൻ, അബുദാബി✍

COMMENTS

2 COMMENTS

  1. ‘മഹാഭാരതം’ മുഴുവൻ വായിച്ചു തീർന്ന അനുഭവം . ആശംസകൾ ഉദയേട്ടാ

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രാമായണമാസവും ഓൺലൈൻ ഫിലിം ഫെസ്റ്റിവലും (ലേഖനം)

രാമായണ മാസത്തിലെ ഐ. എഫ്. എഫ്. ടി യുടെ ചലച്ചിത്രോത്സവം ഒരു പുതിയ അനുഭവമായിരുന്നു. കോവിഡ് കാലമായതുകൊണ്ട് തിയറ്റർ പ്രദർശനം അനുവദനീയമല്ലല്ലോ. അപ്പോൾ ഓൺലൈൻ രീതിയാണ് അവലംഭിച്ചത്. ഇത് നമ്മുടെ ചലച്ചിത്ര ഇടപെടലുകൾ...

സ്വരമഴ (കവിത) രവി കൊമ്മേരി

അവിടെ ..ആ നിലാവിലായിരുന്നുഎൻ്റെ നടത്തം,ഒഴുകി എത്തുന്നമുരളീഗാനത്തിൻ്റെഈരടികളിൽ പകുതിഎനിക്കുമുണ്ടെന്ന്അവൾ പറഞ്ഞിരുന്നു. വിജനമായ വീഥിയിൽപറന്നടുക്കുന്നസ്വര തരംഗങ്ങൾഎൻ്റെ കാതുകളെഇക്കിളിപ്പെടുത്തി.മനസ്സിലെ മരീചികആ നിശബ്ധ തീരങ്ങളിൽ ...

വ്യോമസേനയ്ക്ക് പുതിയ മേധാവി.

ദില്ലി: വൈസ് എയർ ചീഫ് മാർഷൽ ആർ കെ എസ് ബദൗരിയ പുതിയ വ്യോമസേന മേധാവിയാകും. നിലവിലെ എയർ ചീഫ് മാർഷൽ ബി എസ് ധനോവ സെപ്റ്റംബർ 30 ന് വിരമിക്കുന്ന ഒഴിവിലേക്കാണ്...

ഗുരുദേവ നമിക്കുന്നു നിത്യം..(കവിത)

നമിക്കുന്നു നിത്യം നമിക്കുന്നു ദേവാനമിക്കുന്നു ശ്രീനാരായണ ഗുരവേഒരു ജാതിയൊരു മതമെന്നു ചൊല്ലിപാരിനെ ബന്ധിച്ച പരംപൊരുളേ ആകാശത്തോളമുയർന്നു നില്ക്കുംഅത്മാവിൽ നിറയും വചനങ്ങൾമാനുഷൻ നന്നായാൽ മാത്രം മതിമനമൊരു കണ്ണാടിയാക്കി ദേവൻ. പുറമേ തെളിയും കറുപ്പും വെളുപ്പുംഅകക്കണ്ണാൽ വേറായ്ത്തിരിച്ചു കൊണ്ട്മാനുഷനൊന്നെന്ന...
WP2Social Auto Publish Powered By : XYZScripts.com
error: