17.1 C
New York
Tuesday, May 17, 2022
Home Literature ഗതകാലത്തിൻ പിൻവിളികൾ (കവിത) - ലക്ഷ്മി ചങ്ങണാറ

ഗതകാലത്തിൻ പിൻവിളികൾ (കവിത) – ലക്ഷ്മി ചങ്ങണാറ

ലക്ഷ്മി ചങ്ങണാറ✍

തനിക്കുചുറ്റും മതിലുകൾ തീർത്തൊരു
വസന്തത്തെ
എങ്ങിനെയാണവളൊന്ന്
വരവേൽക്കുക?

കറുപ്പുകലർന്ന വെയിലുകൾ
അവളുടെ മുറ്റം മുഴുവനും
മൂടുന്നതറിയാതെയല്ല ;
തളർച്ചബാധിച്ച കാഴ്ചകൾ
ഒരുമതിൽക്കെട്ടിനപ്പുറംപോകാതെ
തിരിച്ചുവന്നു.

വിഷാദസൂര്യന്റെ ദംശനമേറ്റ
ഓരോ സായന്തനങ്ങളിലെയും
കരിനീലിച്ചപാടുകൾ മായ്ക്കാൻ
രാത്രികൾ തികയാതെവന്നുവോ??

എണ്ണിയാലൊടുങ്ങാത്ത
നക്ഷത്രക്കുഞ്ഞുങ്ങൾ മാനത്ത്
നെടുവീർപ്പുണ്ടായിരുന്നു;
എത്രയെത്രകവിതകളാണ്
തങ്ങളെ തീണ്ടാതെ
പോയതെന്നോർത്ത്..

വർഷങ്ങളേ…
ഗ്രീഷ്മങ്ങളേ…
ശിശിരങ്ങളേ…
ഋതുഭേദമറിയാത്ത ദിനരാത്രങ്ങളേ..
നിങ്ങളെന്തേ മറഞ്ഞുനിന്നൂ..?

പൊൻതിടമ്പേറ്റിനിന്ന
കാമനകളെ നിലത്തിറക്കിവച്ച്,
ഹൃദയത്തെ താഴിട്ടുപൂട്ടുമ്പോഴും
അകലെയെങ്ങോ
മങ്ങിത്തെളിഞ്ഞൊരു റാന്തൽവെളിച്ചം
കെടാതെ ബാക്കിനിന്നിരുന്നു..

ആകാശമെഴുതിയ
കണ്ണുകളിലാലേഖനംചെയ്യപ്പെട്ട
നിശ്ചലച്ചിത്രങ്ങളുടെ
പടിയിറക്കങ്ങളാണ്
ഓരോകവിതയുമെന്ന്
അനന്തതയ്ക്ക് അതിരുകൾ
കൽപിക്കാത്ത
വിഹഗങ്ങളാണ് ചൊല്ലിത്തന്നത്

നാളെയെന്ന മിഥ്യയിലേയ്ക്ക്
അറിയാതെ പടിക്കെട്ടുകളിറങ്ങവേ,
നിറമുള്ള സ്വപ്നത്തിൻ
പിൻവിളി കേട്ടവൾ
നിറമിഴിയോടെ നിന്നൂ…

“ഗതകാലങ്ങളേ…
നിങ്ങളെന്നിൽ ചേക്കേറുന്നോർ..”

 

ലക്ഷ്മി ചങ്ങണാറ✍

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ലൈഫ് പദ്ധതി; 20,808 വീടുകളുടെ താക്കോൽദാനം ഇന്ന്; ഉദ്ഘാടനം മുഖ്യമന്ത്രി.

ലൈഫ് ഭവനപദ്ധതിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം ഇന്ന്. പുതുതായി നിര്‍മിച്ച 20,808 വീടുകളുടെ താക്കോല്‍ദാനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഠിനംകുളത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകുന്നേരം നാലു മണിക്ക് നടക്കുന്ന ചടങ്ങില്‍...

യുക്രെയിനിൽ നിന്ന് മടങ്ങിയ വിദ്യാ‍ര്‍ത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം.

യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥ‌ികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്യാർത്ഥികർക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കം കേന്ദ്രം തടഞ്ഞു. വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയിൽ തുടര്‍ പഠനം...

ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യത അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനിയുള്ള 4 മാസങ്ങള്‍ വളരെ ശ്രദ്ധിക്കണം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശക്തമായ...

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: