ശിവപാര്‍വതീ പരിണയം കഴിഞ്ഞിട്ട് അധിക നാളുകളായിട്ടില്ല. ഒരു ദിവസം എന്തോ കാര്യത്തിനായി പുറത്തു പോയ ശിവന്‍ തിരിച്ചെത്താന്‍ വൈകി. ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് നീരാട്ടു നടത്തുന്ന ശീലം പാര്‍വതിക്കുണ്ടായിരുന്നില്ല. ശരീരമാസകലം തൈലം തേച്ചുപിടിപ്പിച്ച ദേവി ശിവന്‍റെ തിരിച്ചുവരവു കാത്ത് ദിവാസ്വപ്നങ്ങളില്‍ മുഴുകി. ദേവിയുടെ കരങ്ങള്‍ ശരീരത്തിലൂടെ അലസമായി ചലിച്ചുകൊണ്ടിരുന്നു. ശരീരമലം ദേവിയുടെ ഉള്ളംകയ്യില്‍ ഉരുണ്ടുകൂടി. ആ ദ്രവ്യത്തില്‍ നിന്നും ഒരു മനുഷ്യ ശിശുവിന്‍റെ രൂപം ദേവി ഉണ്ടാക്കിയെടുത്തു.
ഭര്‍ത്താവ് തിരിച്ചെത്താന്‍ വൈകുന്നതനുസരിച്ച് പാര്‍വതിയുടെ മനസ്സ് അസ്വസ്ഥമായിക്കൊണ്ടിരുന്നു. അതില്‍നിന്ന് രക്ഷപ്പെടാനായി താനു ണ്ടാക്കിയ ശിശുരൂപത്തില്‍ മിനുക്കുപണികള്‍ നടത്തി ദേവി സമയം തള്ളിനീക്കി. കുറെ സമയം കഴിഞ്ഞപ്പോള്‍ ജീവന്‍ വഴിഞ്ഞൊഴുകുന്ന ഒരു ശില്‍പമായി അത് രൂപാന്തരപ്പെട്ടു. തന്‍റെ മുഖത്തു നോക്കി ആ ശിശു പുഞ്ചിരിക്കുന്നതുപോലെയും തന്നെ അമ്മേ എന്നു വിളിക്കുന്നതുപോലെയും പാര്‍വതിക്കു തോന്നി. മനസങ്കല്‍പം നടത്തി ധ്യാനപൂര്‍വ്വം ദേവി ആ ശില്‍പത്തിന്‍റെ മൂക്കിലൂടെ പ്രാണവായു ഊതിക്കയറ്റി. അപ്പോള്‍ അത് ജീവനുള്ള ഒരു ശിശുവായി ഭവിച്ചു. നിമിഷങ്ങള്‍ക്കുളില്‍ ചൈതന്യമുള്ള ഒരു കോമളബാലനായി അവന്‍ പരിണമിച്ചു.
“മാതാവേ, ഞാന്‍ ആരാകുന്നു? എന്‍റെ ധര്‍മ്മം എന്താകുന്നു?” കുമാരന്‍ ചോദിച്ചു:
“ഉണ്ണീ നീ എന്‍റെ മാനസ പുത്രനാകുന്നു. എനിക്ക് നീരാട്ടിനുള്ള സമയം കഴി ഞ്ഞിരിക്കുന്നു. ഞാന്‍ നീരാടി തിരിച്ചുവരുന്നതുവരെ നീ അന്ത:പുരത്തിനു കാവല്‍ നില്‍ക്കണം. ആരു വന്നാലും അകത്തേക്കു കടത്തിവിടരുത്.” ദേവി കല്‍പ്പിച്ചു.
“കല്‍പന പോലെ.’’ കുമാരന്‍ പ്രതിവചിച്ചു.
പാര്‍വതി തന്‍റെ മാനസപുത്രനെ തലോടി ആശീര്‍വദിച്ച ശേഷം അന്ത: പുരത്തില്‍ കടന്നു. കുമാരന്‍ വാതുക്കല്‍ കാവല്‍ നിന്നു. അധികം താമസി
യാതെ ശിവന്‍ തിരിച്ചെത്തി. കുമാരന്‍ ശിവനെ വാതുക്കല്‍ തടഞ്ഞു നിര്‍ത്തി.
“മാതാവ് നീരാട്ടിലാണ്. അത് കഴിയുന്നതിനുമുമ്പ് അകത്തേക്കു പ്രവേശനമി ല്ല. ഭവാന്‍ ദയവായി കാത്തുനിന്നാലും.” കുമാരന്‍ പറഞ്ഞു.
ശിവന്‍ അവന്‍റെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി. തന്‍റ കിങ്കരന്‍മാ രില്‍പ്പെട്ടവനല്ല അവന്‍ എന്ന് മഹാദേവന്‍ തിരിച്ചറിഞ്ഞു. “നീ ആരാണ്? ആരാണ് നിന്നെ ഇവിടെ കാവല്‍ നിര്‍ത്തിയത്?” ശിവന്‍ ചോദിച്ചു.
“പാര്‍വതീ ദേവിയുടെ മാനസ പുത്രനാണ് ഞാന്‍. മാതാവ് എന്നെ കാവല്‍ നിര്‍ത്തി നീരാട്ടിനു പോയിരിക്കുകയാണ്. നീരാട്ട് കഴിയുന്നതുവരെ ആരെ യും അകത്തേക്കു കടത്തിവിടരുതെന്നാണ് കല്‍പന. മാതൃകല്‍പന ലംഘിക്കാന്‍ എനിക്കധികാരമില്ല.” കുമാരന്‍ നിര്‍ഭയനായി മറുപടി പറഞ്ഞു.
“എന്ത്? ഞാനറിയാതെ പാര്‍വതിക്കൊരു പുത്രനോ? സത്യം പറയൂ. നീ ആരാണ്? എന്താണ് നിന്റെ ഉദ്ദേശ്യം?”
ശിവന്‍റെ ഗര്‍ജ്ജനം കേട്ടു കൈലാസം നടുങ്ങി. പക്ഷേ കുമാരന് യാതൊരു ഭാവഭേദവും സംഭവിച്ചില്ല. അവന്‍ പറഞ്ഞു:
“പ്രഭോ, ഞാന്‍ പറഞ്ഞതെല്ലാം സത്യമാണ്. മാതാവ് നീരാട്ടുകഴിഞ്ഞു വരുമ്പോള്‍ അങ്ങയുടെ സംശയം തീര്‍ത്തു തരുന്നതാണ്.” അവന്റെ രൂപവും, ഭാവവും, പെരുമാറ്റവും ശിവനെ ശുണ്ഠി പിടിപ്പിച്ചു. ആത്മനിയന്ത്രണം നഷ്ടപ്പെട്ട ശിവന്‍റെ കരങ്ങള്‍ യാന്ത്രീകമായി ചലിച്ചു. അടുത്ത നിമിഷം ഉയര്‍ന്നുതാണ ശിവഖഡ്ഗം പതിച്ച് ആ കുമാരന്റെ ശിരസ്സ് തറയില്‍ വീണുരുണ്ടു.
“അമ്മേ….” അവന്റെ നിലവിളി ദിക്കുകളെ പ്രകമ്പനം കൊള്ളിച്ചു.
പാര്‍വതി ഈറന്‍ തോര്‍ത്താതെ ഓടിയണഞ്ഞു. ശിരസ്സറ്റു കിടക്കുന്ന ആ കുമാരനെക്കണ്ട് ദേവി വാവിട്ടു കരഞ്ഞു.
“ പ്രഭോ, എന്‍റെ മാനസപുത്രന്‍ അങ്ങേക്ക് എന്തു ദ്രോഹമാണ് ചെയ്തത്? അവനോടെന്തിനാണീ കടുംകൈ ചെയ്തത്?”അലമുറയിട്ടു കരയുന്ന ദേവിയെ സമാധാനിപ്പിക്കാനാവാതെ ശിവന്‍ നിന്നു പരുങ്ങി. നിമിഷങ്ങള്‍ക്ക് യുഗങ്ങളുടെ ദൈഅര്‍ഘ്യമുള്ളതുപോലെ മഹാദേവനു തോന്നി. എന്തോ ചിന്തിച്ചുറച്ചതുപോലെ ശിവന്‍ ഇറങ്ങിനടന്നു. ഛേദിച്ചെടുത്ത ഒരു ആനത്തലയുമായി വേഗം തിരിച്ചെത്തി. ആ ആനത്തല കുമാരന്‍റെ കഴുത്തില്‍ ഉറപ്പിക്കപ്പെട്ടു. ശിവമായയാല്‍ ആ കുമാരന്‍ ആനത്തലയനായി പുനര്‍ജീവിച്ചു. ശിവന്‍ അവനെ ഗണപതി എന്നു വിളിച്ചു. തന്‍റെ മാനസ പുത്രന്‍ പുനര്‍ജീവിച്ചതുകണ്ട് പാര്‍വതി സന്തോഷിച്ചു.
നിരൂപണം
ശാസ്ത്രീയ പരിപ്രേക്ഷ്യം എഴുന്നുനില്‍ക്കുന്ന പുരാണകഥകളിലൊന്നാ ണിത്. സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പകരമായി റോബോട്ടുകളെ നിയോ ഗിക്കാനാകുമെന്ന പുരാണകവിയുടെ സങ്കല്‍പ്പത്തിന് നിറച്ചാര്‍ത്തേകുന്ന ഒരു ദൃഷ്ടാന്ത കഥയായി ഇതിനെ വ്യാഖ്യാനിക്കാവുന്നതാണ്. പാര്‍വതി കോമളത്വം തുളുമ്പുന്ന ബാലന്‍റെ മുഖത്തോടുകൂടിയ ഒരു റോബോട്ടിനെ ഉണ്ടാക്കിയെടുത്ത് കാവല്‍ജോലി പ്രോഗ്രാം ചെയ്തു സ്ഥാപിച്ചു. പുരാണകാരന്‍ അതിനെ പാര്‍വതിയുടെ മാനസപുത്രന്‍ എന്നു വിശേഷിപ്പച്ചിരിക്കുന്നു. ഏതൊരു ശാസ്ത്രകാരനും അയാള്‍ നിര്‍മ്മിക്കുന്ന യന്ത്രത്തെ പുത്രന് തുല്യമായിട്ടാണ് കണക്കാക്കുന്നത്. മാനസപുത്രന്‍ എന്ന പ്രയോഗത്തിനിവിടെ സാധുതയുണ്ടെന്നു സാരം. താന്‍ നീരാട്ടു കഴിഞ്ഞു വരുന്നതിന് മുമ്പ് ആരു വന്നാലും അകത്തേക്കു കടത്തിവിടരുതെന്ന നിര്‍ദ്ദേശമാണ് പാര്‍വതി പ്രോഗ്രാം ചെയ്തു വച്ചത്. ശിവന് അനുവാദം കൂടാതെ ഏതു സമയത്തും അന്ത:പുരത്തില്‍ പ്രവേശ നമുണ്ടെന്ന കാര്യം ആ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്താതിരുന്നതുകൊണ്ടാണ് ആ യന്ത്രബാലന്‍ ശിവനെ തടഞ്ഞത്. പ്രോഗ്രാം ചെയ്തുകൊടുത്ത കൃത്യം നിര്‍വഹിക്കുന്നതില്‍ പാര്‍വതിയുടെ മനസപുത്രനായ റോബോട്ടിന് സാധിച്ചു.
ശിവന്‍ എല്ലാം അറിയുന്നവനും മംഗളകാംക്ഷിയുമാണ്. അങ്ങനെയുള്ള ശിവന്‍ പാര്‍വതി സ്ഥാപിച്ച റോബോട്ടിന്‍റെ തല വെട്ടിക്കളഞ്ഞതെന്തി നായിരുന്നു എന്ന ചോദ്യത്തിനിവിടെ പ്രസക്തിയുണ്ട്. പാര്‍വതി രൂപകല്‍പന ചെയ്തു വികസിപ്പിച്ചെടുത്തത് കോമളനായ ബാലന്‍റെ രൂപത്തിലുള്ള ഒരു റോബോട്ടിനെയാണ്. കാവല്‍പ്പണിക്ക് ബാലന്മാരെ നിയോഗിക്കുന്നത് ധര്‍മ്മവിരുദ്ധമാണെന്ന പ്രതീക സന്ദേശം ഇവിടെ നല്‍കപ്പെട്ടിരിക്കുന്നു. ബാലമുഖത്തോടുകൂടിയ റോബോട്ടിനെ സെക്യൂരിറ്റിപ്പണിക്കു നിര്‍ത്തുന്നത് ശരിയല്ലെന്ന് ശിവന് തോന്നി. ബാലന്‍റെ മുഖം ഇളക്കിമാറ്റി ആ സ്ഥാനത്ത് ശിവന്‍ ഒരു ആനമുഖം സ്ഥാപിച്ചു. പൌരണീകരായിരുന്ന ഋഷിമാരുടെ ശാസ്ത്രബോധത്തിനു നേരെ വെളിച്ചം വീശുന്ന ഒരു ദൃഷ്ടാന്ത കഥയാണിത്.
