17.1 C
New York
Monday, September 27, 2021
Home Literature ഗഡു ഗിഡി' (ഓർമ്മകുറിപ്പ്)

ഗഡു ഗിഡി’ (ഓർമ്മകുറിപ്പ്)

✍മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.

ഒരു പത്തു മുപ്പത്തിയഞ്ചു വർഷം മുമ്പിലെത്തെ കാര്യമാണ്. പെൺമക്കൾ ഒക്കെ വിവാഹിതരായി. ഓരോരുത്തർ മാറി മാറി പ്രസവത്തിന് വരാൻ തുടങ്ങിയപ്പോഴാണ് അമ്മ സീരിയസായി ഒരു തയ്യൽ മെഷീന്‍റെ ആവശ്യകതയെപ്പറ്റി ബോധവതി ആയത്. ഹാൻഡ് എംബ്രോയ്ഡറി പഠിച്ചിട്ടുള്ള അമ്മ ഭംഗിയായി തലയിണ കവറിലും മേശ വിരിപ്പിലും പല ഡിസൈനുകളും വരച്ചു തുന്നുമായിരുന്നുവെങ്കിലും ഒരു തയ്യൽ മെഷീൻ ആവശ്യമാണെന്ന് അമ്മയ്ക്ക് തോന്നിത്തുടങ്ങിയത് അപ്പോഴാണ്. വീട്ടുടമയുടെ മുത്തശ്ശി അമ്മയുടെ സഹായത്തിനെത്തി.ഇന്ന് അച്ഛൻ ഓഫീസിൽ നിന്ന് വരുമ്പോൾ ചാലയിൽ പോയി, ഒരു കടയുടെ പേരും പറഞ്ഞു കൊടുത്തു, ‘ഗഡു ഗിഡി’ ആയി ഒരു തയ്യൽമെഷീൻ വാങ്ങിക്കാൻ പറഞ്ഞു. അച്ഛൻ ഓഫീസിൽനിന്ന് വന്നയുടൻ അമ്മ വിഷയം അച്ഛൻറെ മുമ്പിൽ അവതരിപ്പിച്ചു.

പണ്ട് കാലത്ത് ഗർഭിണിയുടെ പ്രസവം കഴിഞ്ഞു മാത്രമേ കുഞ്ഞുടുപ്പും, സോപ്പും പൗഡറും അതിനോട് ബന്ധപ്പെട്ട സാധനങ്ങളും വാങ്ങുകയുള്ളൂ. പ്രസവത്തിന് വീട്ടിലെത്തുന്ന മകളെയും കൂട്ടി ആശുപത്രിയിലെത്തുന്നത് കുറച്ചു ബെഡ്ഷീറ്റും നല്ല വെള്ള തുണികളും മാത്രം കൊണ്ടായിരുന്നു. അമ്മയും കുഞ്ഞും രണ്ടും രണ്ട് പാത്രം ആകട്ടെ, എന്നിട്ട് വേണ്ടതെല്ലാം ചെയ്യാം. അങ്ങനെയൊരു നിലപാടായിരുന്നു പഴമക്കാർക്ക്. അതിൽ നിന്നൊക്കെ വ്യത്യസ്തമായി അമ്മയുടെ ഭാഗത്തുനിന്ന് ഇങ്ങനെ ഒരു ആവശ്യം വന്നപ്പോൾ അച്ഛൻ അത്ഭുതപ്പെട്ടു. മാത്രമല്ല അമ്മ പറയുന്നതും അച്ഛന് മനസ്സിലായിരുന്നില്ല. ചാലയിലെ കടയുടെ പേര് ഓക്കേ. പക്ഷേ എന്താണ് ഈ ‘ഗഡു ഗിഡി?’ തയ്യൽ മെഷീന്‍റെ പേരാണോ? ആ പേരിൽ അങ്ങനെ ഒരു തയ്യൽ മെഷീനെക്കുറിച്ച് കേട്ടിട്ടില്ല. ഉഷ, മെറിറ്റ്, സിംഗർ എന്നൊക്കെ ധാരാളം കേട്ടിട്ടുണ്ട്. പക്ഷേ ഇങ്ങനെ ഒരു കമ്പനി തയ്യൽമെഷീൻ ഇറക്കുന്നുണ്ടോ? ഒരു പരസ്യം പോലും താൻ കണ്ടിട്ടില്ലെന്ന് അച്ഛൻ.

പിന്നീട് അതേ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോഴാണ് അച്ഛന് കാര്യം പിടികിട്ടിയത്. തവണ വ്യവസ്ഥകൾ ആയി പണംകൊടുത്ത് വീട്ടുപകരണങ്ങൾ സ്ഥിരമായി വാങ്ങുന്ന ആളാണ് അമ്മയുടെ കൺസൾട്ടന്റ് മുത്തശ്ശി. പല്ല് കൊഴിഞ്ഞു പോയതുകൊണ്ട് മുത്തശ്ശി പറഞ്ഞപ്പോൾ ഇങ്ങനെയായി എന്ന് മാത്രം. ‘മകൾ പ്രസവത്തിന് എത്തുന്നതിനുമുമ്പ് ഗഡു ഗഡു ആയി പണമടച്ച് ഒരു തയ്യൽ മെഷീൻ സ്വന്തമാക്കൂ’ എന്നാണ് ആ പാവം മുത്തശ്ശി ഉദ്ദേശിച്ചത്. അത് പറഞ്ഞു വന്നപ്പോൾ ‘ഗഡു ഗിഡി’ ആയി എന്ന് മാത്രം.

✍മേരി ജോസ്സി മലയിൽ,
തിരുവനന്തപുരം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു.. "എന്നെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (47)

ശ്രാവണം എന്ന സംസ്കൃതപദത്തിന്റെ തത്ഭവരൂപമാണ് ഓണമെന്ന് ചില ഭാഷാപണ്ഡിതൻമാർ അഭിപ്രായപ്പെടുന്നുണ്ട്. സംഘകാലകൃതികളായ പത്തുപാട്ടിലെ മധുരൈകാഞ്ചി എന്ന ഗ്രന്ഥത്തിൽ ഇന്ദ്രവിഴ എന്നു ആദ്യകാലത്തു വിളിപ്പേരുള്ള ഓണം കേരളത്തിലും തമിഴ്നാട്ടിലും ആഘോഷിച്ചിരുന്നതായി പറയുന്നു. ഓണത്തെക്കുറിച്ചുള്ള ചരിത്രപരാമർശങ്ങളും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (46)

"'മാവേലി നാടു വാണീടും കാലംമാനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംഅപത്തങ്ങാർക്കു മൊട്ടില്ല താനും " എൻ്റെ സങ്കല്പത്തിലെ ഓണം - ഈ ആപത്തു കാലത്ത് വന്നെത്തിയ ഓണത്തെ വരവേറ്റുകൊണ്ട് മലയാളി മനസ്സിൽ എൻ്റെ സങ്കല്പത്തിലെ ഓണക്കാലത്തെപ്പറ്റി എഴുതാൻ കിട്ടിയ...
WP2Social Auto Publish Powered By : XYZScripts.com
error: