17.1 C
New York
Saturday, September 18, 2021
Home Literature കൽ വിളക്ക് (കവിത)

കൽ വിളക്ക് (കവിത)

.✍ഹരിദാസ് പല്ലാരിമംഗലം.

കാവിലെ കൽ വിളക്കൊന്ന് തെളിയിച്ച്
കാതരയാമവൾ കാത്തിരുന്നു
കാലങ്ങളേറെയായ് കഥകളൊളിപ്പിച്ച
കരളിൻ്റെ താഴും തുറന്നിട്ടവൾ!.

കടമിഴിക്കോണിലെ കദനം മറയ്ക്കുവാൻ
കരിമഷി വാലിട്ടെഴുതി നന്നായ്
കനലുകളായിരം കത്തിയെരിയുന്ന
കവിതകൾ വിരിയും നിമിഷമുള്ളിൽ!.

കനിവൂറി നിൽക്കുമാ കാരുണ്യ രൂപൻ്റെ
കനിവിലൊരൽപം കടം കൊള്ളണം
കരുണതൻ കടലിൻ്റെ ഓളപ്പരപ്പിലെ
കളിവഞ്ചിയായിന്ന് മാറിയെങ്കിൽ!!

.✍ഹരിദാസ് പല്ലാരിമംഗലം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലങ്കരയുടെ പ്രത്യാശ (കവിത)

മലങ്കരയ്ക്കഭിമാന നിമിഷംമാർത്തോമ്മാ ശ്ലീഹാ സിംഹാസനത്തിൽ ...

ചിന്തകളുടെ തടവറയിൽ – ...

നമ്മുക്ക് എല്ലാവർക്കും ഒരു പേരുണ്ട്. ഒരു കുടുംബത്തിലെ കുറച്ചു ബന്ധങ്ങളിലും, ചുറ്റുമുള്ള ചില സൗഹൃദങ്ങളിലും നാം നമ്മെ തളച്ചിട്ടിരിക്കുന്നു. ഏതോ ജാതിയുടെയോ, മതത്തിന്റെയോ പേരിൽ, ജനിച്ചപ്പോൾ തന്നെ സമൂഹം നമുക്ക് മുദ്രയിട്ട് കഴിഞ്ഞിരിക്കുന്നു....

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (21)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം വീടുകളിൽ മാത്രം ആക്കണം എന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ഈ കൊറോണ കുഞ്ഞ് എത്രകാലമായി എല്ലാവരുടെയും സ്വൈരജീവിതം തടസ്സപ്പെടുത്തിക്കൊണ്ട് ഇങ്ങനെ നിൽക്കുന്നു? ഗൃഹാതുരത്വത്തിന്റെ ഓർമകളുമായി ഇത്തവണയും ഓണം...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (20)

ഓണം -കേരളത്തിന്റെ ദേശീയോത്സവം, മലയാളിയുടെ സ്വകാര്യ അഹങ്കാരം. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് നാം ഓണംആഘോഷിക്കുന്നത്. ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം പറയാതെ പോയാൽ അതിന്റെ പ്രസക്തി അപ്രസക്തമാകും. രാജാക്കന്മാരാണ് പണ്ട് രാജ്യം ഭരിച്ചിരുന്നത്. കേരളം ഭരിച്ചിരുന്ന അസുര...
WP2Social Auto Publish Powered By : XYZScripts.com
error: