കാട്ടുചെമ്പകം പൂത്തുനിന്നൊരു
കടവിലെ പ്രിയരാഗം..
കനവുനെയ്തു കൽപ്പടവിൽ
കൂട്ടിരുന്നൊരു കാലം..//
കൽവിളക്കിൽ തിരിതെളിച്ചു
കാത്തിരുന്നു നമ്മൾ..
കിനാവുകൾ കണ്ടുറങ്ങാൻ
കാത്തിരുന്നു നമ്മൾ..//
(കാട്ടുചെമ്പകം..)
കാറ്റുതന്നൊരു കുളിരണിഞ്ഞു..
കദനങ്ങളെല്ലാം പോയ്മറഞ്ഞു..
കനവുകൾ കവനങ്ങളായ്
കാത്തുവെച്ചു ഹൃത്തിൽ നാം..//
കൽവിളക്കിൽ തിരികെടാതെ
കാത്തുവെച്ചതിൻ പുണ്യമായ്
കാത്തിരുന്നൊരു പൊൻവസന്തം
കാലമേകി സ്നേഹമായ്..//
(കാട്ടുചെമ്പകം..)
കാതരയായ് നീ മൊഴിഞ്ഞു
കാതിൽ രാഗഗീതികൾ..//
കനവുകൾ പൂവണിഞ്ഞു..
കൽവിളക്കുകൾ സാക്ഷിയായ്..
//
(കാട്ടുചെമ്പകം..)
ബൈജു തെക്കുംപുറത്ത്✍️