17.1 C
New York
Thursday, October 21, 2021
Home Literature കർമ്മഫലം (കഥ) ശ്രീകുമാരി

കർമ്മഫലം (കഥ) ശ്രീകുമാരി

അമ്മേ …. അമ്മേ…
ഞാൻ വന്നു അമ്മേ.
എന്റമ്മയുടെ അടുത്തു ഞാൻ വന്നു.
അച്ഛാ …. അച്ഛാ …
ഈ അമ്മയെന്താ ഒന്നും മിണ്ടാത്തത്.?
അവൾകരയുകയാണ് മോനെ.
എന്തിനാണച്ഛാ കരയുന്നത് .ഞാനമ്മയുടെ അടുത്തെത്തിയില്ലേ?
അതല്ല മോനെ.
ഇത്ര ചെറുപ്രായത്തിൽ തന്നെ നീ….”
ങാ…. അച്ഛനും കരയാൻ തുടങ്ങിയോ?
എന്നാൽ ഞാനിനി നിങ്ങൾ രണ്ടു പേരോടും മിണ്ടുന്നില്ല.
മോനെ …. മനു …. മനൂട്ടാ ….
ആഹാ.. അമ്മയുടെ ശബ്ദം’ അമ്മേ… ഞാൻ വന്നു. അമ്മയുടെ മനൂട്ടൻ വന്നു.

അമ്മയെന്താ വിളിച്ചിട്ട് എന്നോടു ഒന്നും മിണ്ടാത്തത് ?
എനിക്കറിയാം. അമ്മയ്ക്കെന്നോടു ദേഷ്യമാണെന്ന്. നന്നായി പഠിക്കുന്നതിനു മുമ്പ് ബൈക്കുമായി റോഡിൽ പോകരുത് എന്നു പറഞ്ഞിട്ടും ഞാൻ പോയതു കൊണ്ടല്ലേ?
അമ്മേ… ഞാൻ പോകുമ്പോൾ അമ്മയ്ക്കൊരസുഖവുമില്ലായിരുന്നല്ലോ?
പിന്നെന്തുപറ്റി.
“അച്ഛാ അമ്മയ്ക്ക് എന്തുപറ്റി. “
“മോനെ നിനക്ക് ആക്സിഡന്റായി എന്നൊരാൾ വന്നു പറഞ്ഞപ്പോൾ തന്നെ അമ്മ വീണു. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു. ആരും അവളെ ഒന്നു ദഹിപ്പിക്കുക കൂടി ചെയ്തില്ല.
അല്ലെങ്കിൽ തന്നെ നീ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ആര് ഉത്തരവാദിത്വം ഏറ്റെടുക്കും.

എന്നെ ദഹിപ്പിച്ച് കല്ലറ കെട്ടി ഇങ്ങനെ മനോഹരമായ ഇടത്തു കിടത്തിയ അവൾ ഇങ്ങനെ വെറും മണ്ണിൽ കിടക്കുന്നത് എനിക്കു സഹിക്കുന്നില്ല മോനെ. അവൾക്കു സ്നേഹിക്കാൻ മാത്രമേ അറിയൂ

അതെനിക്കറിയില്ലേ അച്ഛാ. പതിനഞ്ചു കൊല്ലമല്ലേ അച്ഛൻ അമ്മയുടെ സ്നേഹം അനുഭവിച്ചുള്ളൂ. ഞാൻ കണ്ടും കേട്ടും തൊട്ടും തലോടിയും ഇരുപത്തിരണ്ടു കൊല്ലം ആ സുഖം അനുഭവിച്ചു.
പക്ഷെ അച്ഛാ നമ്മുടെ സുഖത്തിനു വേണ്ടി നാം ചെയ്യുന്നത് മറ്റുള്ളവർക്കും സുഖകരമായിരിക്കണം എന്നമ്മ എപ്പോഴും പറയാറുണ്ട്.
മരിച്ചു കഴിഞ്ഞാലും നമ്മുടെ ശരീരം ഉപയോഗപ്രദമാകണം എന്നമ്മ പറഞ്ഞതു കരുതി മെഡിക്കൽ കോളേജിലേക്ക് അമ്മയുടെ ശരീരം നൽകാനുള്ള പേപ്പറുകൾ ശരിയാക്കി വരികയായിരുന്നു. പക്ഷെ… ഞാൻ..

പോട്ടെ പോനെ ഇനി അതൊന്നും ഓർക്കേണ്ട. നമ്മൾ മൂന്നുപേരും അടുത്തടുത്തായില്ലേ ഇനി നമ്മുടെ രണ്ടു പേരുടേയും ശരീരം പുഴുക്കളും മറ്റു ജീവികളും ആഹാരമാക്കട്ടെ. അതും സുഖമുള്ള കാര്യം തന്നെയാണ്.
അമ്മ പറഞ്ഞതു ശരിയാണ് പക്ഷെ എന്റമ്മ എനിക്കു മുമ്പേ ഇവിടെ വന്നെന്നെ കാത്തിരിക്കുകയായിരുന്നെന്ന് ഞാനറിഞ്ഞില്ല.

അയ്യോ! അങ്ങനെ പറയല്ലേ മോനെ. ഞങ്ങളുടെ വംശം നിലനിർത്തേണ്ട നിനക്ക് അപകടം സംഭവിച്ചു എന്നറിഞ്ഞ് എനിക്കു സഹിക്കാൻ കഴിഞ്ഞില്ല.

മാലതീ നീ വരുന്നതും കാത്താണ് ഞാനിത്ര കാലം ഇരുന്നത്. പക്ഷെ ഇവനേം നീ കൂട്ടുമെന്നു കരുതിയില്ല
എന്റെ രവിയേട്ടാ. ഇവനെക്കൂടി എന്നു പറയല്ലേ …. എനിക്കതു സഹിക്കില്ല. ഞാനാശുപത്രി ക്കിടയ്ക്കക്കു ചുറ്റും ഇവനെ പ്രദക്ഷിണം വച്ച് ഉള്ള ഊർജ്ജം മുഴുവൻ ഇവനിലേക്കു പകർന്നു കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു. ഡോക്ടറേയും നേഴ്സിനേയും ഒന്നുറങ്ങാൻ കൂടി ഞാൻ സമ്മതിച്ചില്ല.എന്നിട്ടും എന്റെ മോൻ എന്നെത്തിരക്കി ഇവിടെത്തന്നെ എത്തി.
ഇതു നമ്മുടെ കർമ്മഫലമാണ് രവിയേട്ടാ.
ജീവിച്ചിരുന്നു എന്നതിനു തെളിവായി ഒന്നും അവശേഷിപ്പിക്കാതെ പോന്നവർ.
അതേ മാലൂ .നീ പറഞ്ഞതു ശരിയാണ്.
കർമ്മഫലം തന്നെ.

✍ശ്രീകുമാരി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

🌹 സേവന പാതയിൽ Dr. രാധാകൃഷ്ണൻ 🌹

നാല്പത്തിരണ്ടു വർഷമായി ചങ്ങനാശേരി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ചെത്തിപ്പുഴ st. Thomas ഹോസ്പിറ്റലിന്റെ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ആയി സേവനം അനുഷ്ഠിക്കുന്ന Dr. N. രാധാകൃഷ്ണൻ ആതുരസേവന രംഗത്ത് 52 വർഷങ്ങൾ പൂർത്തിയാക്കി. വൈദ്യശാസ്ത്ര...

സി. കെ. രാജലക്ഷ്മി എഴുതിയ നോവൽ..“ദേവപദം തേടി” (ഭാഗം 26)

മൈഥിലി അഷ്ടപദീലയത്തിൽ ക്ഷീണം കണ്ണുകളെ തലോടികൊണ്ടിരുന്നു.ധന്യ ഞാനിത്തിരി നേരം കിടക്കട്ടേ. മേലേക്കു കയറാൻ തുടങ്ങിയതും അതാ കറൻ്റു പോയി. ധന്യ ഒരു കുഞ്ഞു വിളക്കു കത്തിച്ചു തന്നു. അതുമെടുത്ത് മുറിയിലെത്തി.വിളക്കിന്റെ തിരിയിൽ നിന്നു...

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര വെള്ളിയാഴ്ച്ച.

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര നാളെ ഇരുപത് ദിവസത്തെ കാത്തിരി​പ്പിന് ഒടുവിൽ ലക്ഷ്യസ്ഥാനമായ ആലപ്പുഴ ബീച്ചിലെത്താൻ പടക്കപ്പലിന് യാത്രാനുമതി. ആലപ്പുഴ ബൈപാസ്​​​ മേൽപാലം വഴി കപ്പൽ എത്തിക്കാനുള്ള നീക്കത്തിന്​ ദേശീയപാത അധികൃതർ...

കാലാവസ്ഥാ റിപ്പോർട്ട് ചെയ്യുന്നതിനിടെ ലൈവ് പോയത്, അശ്ലീല വിഡിയോ

വാഷിംഗ്ടൺ: തത്സമയ പ്രക്ഷേപണത്തിനിടെ അബദ്ധങ്ങൾ സംഭവിക്കുന്നത് സ്വാഭ്വാവികമാണ്. എന്നാൽ അമേരിക്കയിലെ ചാനൽ ഇത്തരത്തിൽ ഒരു അപകടം പിണഞ്ഞതിനെതുടർന്ന് പോലീസ് അന്വേഷണം നേരിടുകയാണ്. വാഷിംഗ്ടണിലാണ് സംഭവം. കാലാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ അശ്ലീല വീഡിയോ തെറ്റി...
WP2Social Auto Publish Powered By : XYZScripts.com
error: