17.1 C
New York
Saturday, November 26, 2022
Home Literature ക്‌ളെമെന്റിന്റെ മിക്കി പൂച്ച 🧒🐈

ക്‌ളെമെന്റിന്റെ മിക്കി പൂച്ച 🧒🐈

Bootstrap Example

പഞ്ചായത്ത് കിണറിനു ചുറ്റും ഒരാൾക്കൂട്ടം. 🤔പണ്ട് പൈപ്പ് ഒക്കെ വരുന്നതിനുമുമ്പ് എല്ലാ വീടുകളിലേക്കും ആളുകൾ വെള്ളം കോരി കൊണ്ടുപോയിരുന്നത് ഈ പഞ്ചായത്ത് കിണറിൽ നിന്നായിരുന്നു. ക്രമേണ കപ്പിയും കയറും ഒക്കെ മോഷണംപോയി ആരും തിരിഞ്ഞു നോക്കാത്ത കിണറ്റിൽ ഇപ്പോൾ വെള്ളം പോലുമില്ല. ഇടയ്ക്ക് വല്ല സാമൂഹ്യ വിരുദ്ധർക്കോ മദ്യപാനികൾക്കോ മദ്യപിച്ച് കുപ്പി വലിച്ചെറിയാനുള്ള ഒരു സ്ഥലം മാത്രമായി തീർന്നിരുന്നു പിന്നീടത്.

ആ കിണറിനു ചുറ്റും പത്തമ്പത് ആളു കൂടിയിട്ടുണ്ട്. കാര്യം എന്തെന്നല്ലേ, പത്രോസ് ചേട്ടൻറെ അമേരിക്കയിൽ നിന്നും വന്ന കൊച്ചു മകൻറെ പൂച്ച 🐈 അതിനകത്ത് അറിയാതെ വീണുപോയി. എല്ലാവരും ചുറ്റും കൂടി നിന്ന് പൂച്ചയുടെ വിലയെ പറ്റിയും പൂച്ചയെ വിമാനത്തിൽ ഇവിടെ കൊണ്ടുവന്ന ചാർജിനെ പറ്റിയും ഒക്കെ സംസാരിക്കുന്നുണ്ട്. നീലക്കണ്ണുള്ള ‘റാഗ്ഡോൾ’ ഇനത്തിൽപ്പെട്ട സുന്ദരി പൂച്ചയ്ക്ക് 800 ഡോളർ ആണത്രേ വില. 🥺രാവിലെ തന്നെ പല്ല് ബ്രഷ് ചെയ്യിപ്പിക്കണം, കുളിപ്പിച്ച് രോമമൊക്കെ ബ്രഷ് ചെയ്യണം, പ്രത്യേക ഭക്ഷണം കൃത്യസമയത്ത് മാത്രം കഴിക്കുന്ന മിക്കി🐹 എന്ന പൂച്ചക്കുട്ടിയുടെ മേൽനോട്ടം വഹിക്കുന്നത് പത്തുവയസുകാരനായ ക്ലമൻറ് ആണ്.ക്ലമന്റ് ആണെങ്കിലോ ആകെ വിഷണ്ണനായി നിൽക്കുകയാണ്.മിക്കിയെ കൂടി കൊണ്ടു പോയില്ലെങ്കിൽ നാട്ടിൽ വരില്ല എന്ന് വാശിപിടിച്ച ക്ലമെന്റിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഈ പൂച്ച കുട്ടിയെയും കൊണ്ട് അവന്റെ മാതാപിതാക്കൾ നാട്ടിലെത്തിയത്.അത് ഓടി പഞ്ചായത്ത് കിണറ്റിൽ🙆 ഉരുണ്ടു വീഴും എന്ന് ആരെങ്കിലും കരുതിയതാണോ? മിക്കി ഇല്ലാതെ അമേരിക്കയിലേക്ക് എങ്ങനെ തിരിച്ചുപോകും? നമ്മുടെ നാടൻ പൂച്ചകളെ ഉപേക്ഷിക്കുന്നത് പോലെ ‘പോനാൽ പോകട്ടും പോടാ’ എന്ന് കരുതാൻ ഒന്നും പറ്റില്ല. അമേരിക്കയിൽ തിരിച്ചുചെല്ലുമ്പോൾ ശക്തമായ നിയമനടപടികൾ നേരിടേണ്ടതായിവരും.ക്ലമന്റിന്റെ മാതാപിതാക്കളും വല്യപ്പനും ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല. പൂച്ചയെ കിണറിൽ നിന്ന് തിരിച്ചെടുത്തില്ലെങ്കിൽ ക്ലമന്റിന് ഉണ്ടാകാൻ പോകുന്ന മാനസിക വിഷമം വേറെ.

മൂന്നാല് മണിക്കൂർ കഴിഞ്ഞു പൂച്ച പൊട്ടക്കിണറ്റിൽ വീണിട്ടിപ്പോൾ. നീലക്കണ്ണുള്ള മിക്കി സുന്ദരി പൂച്ച 🐱 അന്തംവിട്ട് മുകളിലോട്ട് നോക്കി നിൽക്കുകയാണ്. ജീവിതത്തിൽ ആദ്യമായാണ് ഇത്രയും മദ്യക്കുപ്പികളുടെ മുകളിൽ നിൽക്കാൻ ഭാഗ്യം ലഭിച്ചത്. കിണറിനു ചുറ്റും കൂടിയവർ പലരും പല ഐഡിയകളും പറയുന്നുണ്ട്. ചിലർ വലിയ ഒരു മരക്കൊമ്പ് കിണറിലേക്ക് ഇറക്കി, അതിന്മേൽ പൊത്തിപ്പിടിച്ച് കയറിവരാൻ പൂച്ചയോട് ആവശ്യപ്പെടുന്നുണ്ട്. മലയാളം അറിഞ്ഞുകൂടാത്തത് കൊണ്ടാകാം പൂച്ച മിഴിച്ചു നിൽപ്പാണ്. ആ ശ്രമം പരാജയപ്പെട്ടപ്പോൾ ചിലർ നെറ്റ് അടക്കമുള്ള തോട്ടി കിണറ്റിൽ ഇറക്കി. നെറ്റിൽ പൂച്ച കയറിയാൽ രക്ഷപ്പെട്ടു. പതുക്കെപ്പതുക്കെ തോട്ടി മുകളിലേക്ക് പൊക്കാം. പക്ഷേ നീലക്കണ്ണുള്ള സുന്ദരിക്ക് ഈ ആൾകൂട്ടം പറയുന്നതൊന്നും ഫോളോ ചെയ്യാൻ പറ്റുന്നില്ല. അവിടെയും ഭാഷ തന്നെ വില്ലൻ. പിന്നെ ചിലർ കയറിൽ ബക്കറ്റ് കെട്ടി താഴ്ത്തി കൊടുത്തു. ക്ലമന്റിനെ ക്കൊണ്ട് “Jump into the Bucket Micky” എന്നൊക്കെ പറയിപ്പിച്ചു. എവിടെ!? മിക്കി ആകെ അന്തം വിട്ട നിലയിൽ ആണ്. ‘ടോട്ടൽ ബ്ലാങ്ക്’. പൂച്ചകുട്ടി കുറച്ചു കഴിഞ്ഞപ്പോൾ കുപ്പികൾ ഉരുട്ടി കളി തുടങ്ങി. കൂടി നിന്നവരും മടുത്തു. അപ്പോഴാണ് ഒരാൾ സൈക്കിൾ പൂട്ടി വച്ച് 🚴 ഈ ആൾക്കൂട്ടം കണ്ട് എന്താണ് സംഭവം എന്ന് അന്വേഷിച്ച് എത്തിയത്. ആൾക്കൂട്ടത്തിൽ തിക്കി തിരിക്കുന്നതിനിടയിൽ പുള്ളി ഒന്ന് രണ്ട് തവണ പറഞ്ഞു. “ഇത് ആ ജോസേട്ടനോട്‌ പറഞ്ഞാൽ നടക്കുന്ന കാര്യമേ ഉള്ളൂ. പുള്ളി അത്യാവശ്യം കിണറിൽ ഒക്കെ ഇറങ്ങുന്ന വ്യക്തിയാണ് എന്ന്. “ പക്ഷേ അതൊന്നും ആരും ശ്രദ്ധിച്ചിരുന്നില്ല. പിന്നെയും പുതിയ പുതിയ ആൾക്കാർ അങ്ങോട്ട് കയറി വരികയും പുത്തൻ പുത്തൻആശയങ്ങൾ പറയുകയും അതനുസരിച്ച് ഓരോന്ന് ചെയ്യുകയുമായിരുന്നു. അഞ്ചാറ് മണിക്കൂർ കഴിഞ്ഞപ്പോൾ ആളുകൾ പിരിഞ്ഞു പോകാൻ തുടങ്ങി.വിരലിലെണ്ണാവുന്ന ആളുകൾ മാത്രമായി. ഇദ്ദേഹവും സൈക്കിൾ തുറന്ന് പോകാൻ തുടങ്ങി. അപ്പോൾ ക്ലമന്റ് ന്റെ ഡാഡി 🧔ഇദ്ദേഹത്തോട് ചോദിച്ചു. “ഈ ആൾക്കൂട്ടത്തിനിടയിൽ ആരോ പറയുന്നത് കേട്ടല്ലോ, ജോസേട്ടനെ വിളിച്ചാൽ മതിയെന്ന്. ആരാണ് ജോസേട്ടൻ എന്ന് അറിയുമോ, എന്നെ ഒന്ന് സഹായിക്കാമോ? “ എന്ന്.

“ങ്‌ ഹാ, ജോസേട്ടനെ ഞാൻ അറിയും. പക്ഷേ ഒരുപാട് ദൂരം ഉണ്ട് ഇവിടുന്ന്. ഇന്നിനി നടക്കില്ല.” എന്ന് വയസ്സൻ. “അയ്യോ, ഞങ്ങൾ കാറുമായി നിങ്ങളുടെ കൂടെ വരാം. ഞങ്ങളെ ഒന്നു ദയവു ചെയ്തു സഹായിക്കണം. ഇപ്പോൾ തന്നെ മിക്കി ഫുഡ്‌ കഴിച്ചിട്ടു അഞ്ചാറുമണിക്കൂറായി. ഒരു പാട് ചിട്ടകൾ ഉള്ള പൂച്ച കുട്ടിയാണ്. നാളെ ആകുമ്പോൾ അത് ചത്തു പോകും. “എന്ന് ക്ലമന്റിന്റെ ഡാഡി.

ഏയ്‌, അതൊന്നും വേണ്ട. ഞാൻ പോയി പുള്ളിയെ വിളിച്ചു കൊണ്ടു വരാം എന്ന് പറഞ്ഞ് സൈക്കിളുമെടുത്ത് സ്ഥലംവിട്ടു. വെറും വാക്ക് പറഞ്ഞത് ആയിരിക്കും എന്ന് കരുതി എല്ലാവരും പൊട്ട കിണറ്റിലേക്ക് നോക്കി നെടുവീർപ്പിട്ട് ഇരിപ്പായി വീണ്ടും. എങ്ങനെ ഇതു വീടിൻറെ ഗേറ്റ് തുറന്ന് ഈ പൊട്ടക്കിണറ്റിൽ എത്തി എന്ന് എത്ര ആലോചിച്ചിട്ടും ആർക്കും ഒരു എത്തും പിടിയും കിട്ടിയില്ല. ഏതോ നാടൻ പൂച്ചകൾ “മ്യാവു മ്യാവു” എന്ന്🐱ശബ്ദമുണ്ടാക്കി പ്രലോഭിപ്പിച്ച് മിക്കിയെ വിളിച്ച് കുഴിയിൽ 💕 ചാടിച്ചതായിരിക്കാം എന്നൊക്കെ ചർച്ച ചെയ്ത് അവർ സമയം തള്ളി നീക്കി.പല കണ്ടൻ പൂച്ച കളും 🐹🐱🐈അവിടെ കറങ്ങുന്നുണ്ടായിരുന്നു.

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അതാ സാക്ഷാൽ ജോസേട്ടനെയും കൊണ്ട് വയസ്സൻ എത്തുന്നു. ആദ്യം കിണറിനരികിൽ നല്ല ബലമുള്ള ഒരു കുറ്റിയിൽ കയർ കെട്ടി മുറുക്കി, പടി പടികളുള്ള ആ കയറിൽ കയറി ഈ വയസ്സൻ കിണറ്റിലേക്ക് ഇറങ്ങാൻ തുടങ്ങി. എല്ലാവരും ഉദ്വേഗത്തോടെ ആ കാഴ്ച നോക്കി നിന്നു. ഈ വയസ്സൻ കൈ കാണിച്ചാൽ മിക്കി കൂടെ വരുമോ? അമേരിക്കയിൽ ആയിരുന്നപ്പോൾ നൂറു ചിട്ടവട്ടങ്ങൾ ഉള്ള ആളായിരുന്നു മിക്കി . ജീവൻ അപകടത്തിൽ ആകാൻ തുടങ്ങുമ്പോൾ എന്ത് സ്റ്റാറ്റസ്? പൂച്ചയെയും കൊണ്ട് വയസ്സൻ മുകളിലെത്തി, ക്ലമന്റ്ന്റെ കയ്യിൽ വച്ചുകൊടുത്തു. 🐈 അന്തം വിട്ടു നിന്നിരുന്ന എല്ലാവരോടുമായി പറഞ്ഞു. “ഞാൻ തന്നെയാണ് ജോസേട്ടൻ. ഈ പയ്യൻ എൻറെ സഹായിയാണ്. പിന്നെ ഞാൻ ഈ കയർ എടുക്കാൻ വീട്ടിൽ പോയതായിരുന്നു എന്ന്.”

ഏതായാലും മിക്കി പൂച്ച🐈 അവധി കഴിഞ്ഞ് അമേരിക്കയിലേക്ക് യാത്രയായിട്ടുണ്ടാകാം എന്ന് നമുക്ക് ആശ്വസിക്കാം. വിവാഹവാഗ്ദാനം നൽകി നമ്മുടെ കണ്ടൻ പൂച്ച മിക്കിയെ പീഡിപ്പിച്ചില്ലല്ലോ! പ്രലോഭിപ്പിച്ച് പൊട്ടകിണറിൽ വീഴ്ത്തിയല്ലേയുള്ളു. 🙏🙏🙏

ഈ നീലകണ്ണിസുന്ദരിയെ പൂട്ടേണ്ടത് എങ്ങനെ എന്നുള്ള ചർച്ചയിലാണ് നമ്മുടെ സൈക്കോ കണ്ടൻപൂച്ചകൾ. 🐹🐈🐈🦊🐅🐆🐹🐭 ഇവളെ തട്ടണോ, വെട്ടണോ തോക്കെടുത്ത് വെടി വയ്ക്കണോ, പാമ്പിനെകൊണ്ടു കടിപ്പിയ്ക്കണോ, പെട്രോൾ ഒഴിച്ചു കത്തിക്കണോ, അതോ ഇവളുടെ മുഖത്ത് ആസിഡ് ഒഴിക്കണോ……….ചർച്ചകൾ ചൂട് പിടിക്കുന്നു…… ചാനലുകാരും ചിലപ്പോൾ നാളെ ഇത് അന്തിചർച്ചയ്ക്ക് വച്ചേക്കും. 😜😝🤣

✍മേരി ജോസ്സി മലയിൽ,
തിരുവനന്തപുരം.

Facebook Comments

COMMENTS

- Advertisment -

Most Popular

ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് അപമാര്യാദയായി പെരുമാറി; എംവിഐക്ക്‌ സസ്പെൻഷൻ.

മലപ്പുറത്ത്‌ ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് അപമാര്യാദയായി പെരുമാറിയ എം വി ഐയെ സസ്പെൻഡ് ചെയ്തു. എം വി ഐ സി ബിജുവിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു. നേരത്തെ യുവതിയുടെ പരാതിയിൽ...

വിദ്യാർത്ഥിക്കെതിരെയുള്ള നിയമാനുസൃതമായ അച്ചടക്ക നടപടി ആത്മഹത്യ പ്രേരണയല്ല; സുപ്രിംകോടതി.

വിദ്യാർത്ഥിക്കെതിരെയുള്ള നിയമാനുസൃതമായ അച്ചടക്ക നടപടി ആത്മഹത്യ പ്രേരണയല്ലെന്ന് സുപ്രിംകോടതി. നിയമാനുസൃത നടപടി മാനസികമായ പീഡനമായി വ്യാഖ്യാനിക്കാനാവില്ല. അധ്യാപകർക്കും വിദ്യാലയങ്ങൾക്കും അവരുടെ മൂല്യങ്ങൾ സംരക്ഷിക്കാനായി എടുക്കുന്ന നിലപാടുകൾക്ക് സംരക്ഷണം ലഭിക്കണമെന്നും സുപ്രിം കോടതി നിർദേശിച്ചു. മദ്യ...

പ്രഭാത വാർത്തകൾ

◾സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിക്കാന്‍ പേരു നിര്‍ദേശിച്ചത് ആരെന്നു ഗവര്‍ണറോട് ഹൈക്കോടതി. ഫോണില്‍ പോലും ആരായാതെയാണു ഗവര്‍ണര്‍ വിസിയെ നിയമിച്ചതെന്നും ചുമതല പ്രോ വിസിക്ക് നല്‍കണമെന്നും...

കർഷകരുടെ രാജ്യവ്യാപക രാജ്ഭവൻ മാർച്ച് ഇന്ന്.

വിവാദ കാർഷിക നിയമങ്ങൾ കേന്ദ്രം റദ്ദാക്കിയതിൻ്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള രാജ്ഭവനുകളിലേക്ക് കർഷക യൂണിയനുകൾ ഇന്ന് മാർച്ച് നടത്തും. സർക്കാരിന്റെ വിവിധ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ കർഷകരുടെ പ്രതിഷേധവും മാർച്ചിൽ രേഖപ്പെടുത്തുമെന്ന് കർഷക നേതാക്കൾ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: