17.1 C
New York
Wednesday, September 22, 2021
Home Literature ക്രൂശിലെ മൊഴികൾ (ഗദ്യകവിത)

ക്രൂശിലെ മൊഴികൾ (ഗദ്യകവിത)

✍ബൈജു തേക്കുമ്പുറത്ത്

ദൈവപുത്രനായ ക്രിസ്തു,
പാപമില്ലാത്തവനായ ക്രിസ്തു,
രണ്ടായിരം വർഷങ്ങൾക്കപ്പുറം
ഒരു വെള്ളിയാഴ്ചദിനം
ഗാഗുൽത്താമലയിൽ മൂന്നാണിമേൽ ക്രൂശിതനായി..
ദു:ഖവെള്ളിയാഴ്ച്ച..
നല്ല വെള്ളിയാഴ്ചയായി വിവർത്തനം ചെയ്യപ്പെട്ട ദിനം..!

രക്തംവാർന്ന് വേദനയാൽ പിടയുമ്പോഴും അവൻ ക്രൂശിൽക്കിടന്ന് മൊഴിഞ്ഞത് ഏഴ് വചനങ്ങൾ…
പൂർണ്ണതയുടെ സംഖ്യയെക്കുറിക്കുന്ന
ഏഴ് മൊഴികൾ…

ഒന്ന്…
ക്രൂശിച്ചവർക്കായ്..

“ഇവര്‍ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ..”

രണ്ട്..
കൂടെ ക്രൂശിതനായ കള്ളനോടായ്..

“ഇന്നു നീ എന്നോടു കൂടെ പറുദീസയില്‍ ഇരിക്കും”

മൂന്ന്..
അമ്മയോടും അരുമശിഷ്യനോടുമായ്…

“സ്ത്രീയേ, ഇതാ നിന്റെ മകൻ ..”
“ഇതാ നിന്റെ അമ്മ “

നാല്..
പിതാവാം ദൈവത്തോടായ്..

“എന്റെ ദൈവമേ.. എന്റെ ദൈവമേ..
നീ എന്നെ കൈവിട്ടതു എന്തു”

അഞ്ച്..
ലോകത്തോടായ്..

“എനിക്കു ദാഹിക്കുന്നു”

ആറ്..
വീണ്ടും ലോകത്തോടായ്..

“നിവൃത്തിയായി “

ഏഴ്…
ഒടുവിലായ് പിതാവാം ദൈവത്തോടായ്…

“പിതാവേ എന്റെ ആത്മാവിനെ തൃക്കൈയില്‍ ഏല്പിക്കുന്നു’

ഇന്നും ക്രൂശിക്കപ്പെടുകയാണ് ക്രിസ്തുവിനെപ്പോലെ
തെറ്റുചെയ്യാത്തവരായി പലരും..

മനസ്സുതകർന്ന് ഏകാന്തതയിൽ തനിയെ
ക്രൂശിനെയേൽക്കുന്നവർ..

മരണവക്ത്രത്തെ സ്വയമേ പുണർന്നു യാത്രയാവുന്നവർ…

ജീവിച്ച്തീർക്കാതെ സ്വയം ജീവനെ തിരിച്ചെടുക്കുന്നവർ..

അതിൻ്റെ പേര് ക്രൂശീകരണമെന്നല്ല…
മറിച്ച് ആത്മാവിനെ
നഷ്ടപ്പെടുത്തൽ എന്ന് മഹത്ഗ്രന്ഥങ്ങൾ വിശേഷിപ്പിക്കുന്നു..!

ആത്മഹൂതിയെന്നും
സ്വയം ജീവിതത്തിന് വിരാമമിട്ട ഭീരുക്കൾ എന്നും ലോകം പറയുന്നു..

സ്വന്തം ജീവനെക്കളഞ്ഞ മനക്കരുത്തില്ലാത്തവരെന്നും
മാനസിക വിഭ്രമത്താൽ കടന്നുപോയ രോഗികളെന്നും ആക്ഷേപിക്കപ്പെടുന്നു..

ദുർബല നിമിഷത്തിലെ മനോവിചാരത്തിന് ചെയ്തിയായ് എന്നും വിലയിരുത്തപ്പെടുന്നവർ..

ദുർബലരായവർക്ക് ധീരമായ നഷ്ടപ്പെടൽ സാധ്യമോ..?
അവർ തെരഞ്ഞെടുത്തവഴി ധീരതയുടേതെന്നും മറ്റാർക്കോവേണ്ടി ജീവൻ ബലിയായ് നൽകുന്നുവെന്നും പറയാതെ പറഞ്ഞവരാണവർ..!

ഏതാണ് സത്യം..?
ഭീരുക്കളോ അവർ ധീരരോ..?
അതോ രോഗാതുരമാം മനസ്സുകളോ..?
ഉത്തരമില്ലാത്ത സമസ്യയായി ഇന്നും തുടരുന്നു..!

ചേർന്നിരുന്നവർ തകർത്ത ഹൃദയമുള്ളവരാണവർ..
കടലാസ്സിൽ അവസാനമൊഴി ഇങ്ങനെ രേഖപ്പെടുത്തി,
വൈരമൊട്ടുമില്ലാതെ,
യാത്രപറഞ്ഞു പോവുകയാണവർ..

“എൻ്റെ യാത്ര ഇവിടെ അവസാനിപ്പിക്കുന്നു..
എൻ്റെ രക്തത്തിൽ മറ്റാർക്കും പങ്കില്ല…
ഞാൻ സ്വയം തെരഞ്ഞെടുത്തതാണ് ഈ പാത..
ഞാൻ സ്വയംവരിച്ചതാണ് തിരികെവരാത്ത ഈ യാത്ര…
എല്ലാവരോടും എന്നേക്കുമായ് വിടപറയുന്നു…
മാപ്പ്…”

അവസാനത്തെക്കുറിപ്പിലും ആരെയും നോവിക്കാതെ,
ആരോടും പരിഭവങ്ങളില്ലാതെ, വ്യഥകൾ പകർന്നവരോട് ഉപാധികളില്ലാതെ ക്ഷമിച്ച്,
കണ്ണുനീർത്തുള്ളികൾ വീണുനനഞ്ഞ
അവസാനമൊഴികൾ പകർത്തിയ കടലാസ്സുതുണ്ട് കണ്ടെത്താനാവുംവിധം സൂക്ഷിച്ച്,
യാത്രയായതിനു ശേഷവും വീണ്ടും വിമർശനങ്ങളുടേയും വാക്ശരങ്ങളുടെയും മറ്റൊരുക്രൂശീകരണം കാത്തിരിക്കുന്നു എന്നറിയാതെ,
ശാന്തമായ് യാത്രപറയുകയാണവർ..

ക്രൂശിതനായ ക്രിസ്തുവിനെ പോലെ…

✍ബൈജു തേക്കുമ്പുറത്ത്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മിണ്ടാപ്രാണികളുടെ രാജാവ് (കവിത)

നനഞ്ഞു കിടക്കുന്ന ചെരിപ്പിടാൻഎനിക്കിഷ്ടമല്ല. എന്റെ തോർത്തുമുണ്ടിൽ വേറൊരു കൈ തുടക്കുന്നതും എനിക്കിഷ്ടമല്ല. ഞാൻ പോണപോലല്ല നീ പോകുന്നതെന്നതിലെ സമവാക്യംചേർക്കാനാകാതെപോയത് എനിക്കുമാത്രമായതെന്തുകൊണ്ട്? സ്വാതന്ത്ര്യം സാമ്പത്തികശാസ്ത്രത്തിനനുസരിച്ച്ആയിമാറുന്നതെന്തേ. അടുക്കളയെപ്പോഴും ഒതുക്കത്തിലും നിറം മങ്ങിയും വേണത്രേ അതിനുകാരണം എവിടേന്ന് കിട്ടും. ജൈവനായി വളർത്തിയ വഴുതനച്ചോട്ടിൽ രാസമാറ്റത്തിൻ...

ആലുവയിലെ ഡ്രൈ ഫ്രൂട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ; 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

ആലുവയിലെ ഡ്രൈ ഫ്രൂ ആട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ നിന്ന് പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കളമശ്ശേരി എച്ച് എംടി കോളനിയിലെ ഇബ്രാഹിംകുട്ടിയെയാണ്...

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ; സിറോ മലബാർ സഭ

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങളിൽ നിന്നു ബന്ധപ്പെട്ടവ൪ പിന്മാറണ൦. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടു൦ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതം. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി...

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...
WP2Social Auto Publish Powered By : XYZScripts.com
error: