✍️ മിനി സജി
ജീവിത വഴികളിൽ
കല്ലും ,മുള്ളും
സ്വയം ഏറ്റുവാങ്ങി
സായൂജ്യമടഞ്ഞവൾ.
ഒരുജന്മം മുഴുവൻ
ചവിട്ടിയരയ്ക്കപ്പെടാൻ
വിധിക്കപ്പെട്ടവളുടെ .
പ്രതീകം.
കുടുംബത്തിനു മുഴുവൻ
താങ്ങായി
ചേർന്നുനിന്നിട്ടും
തേഞ്ഞുതീർന്നപ്പോൾ വലിച്ചെറിയപ്പെട്ടവൾ .
അടുക്കളയിലെ പുകയും ,കരിയും
വഴികളിലെ
കല്ലും മുള്ളും
സഹിച്ചുതന്നെയാണ് ജീവിതത്തിലേയ്ക്ക് നടന്നു കയറിയത്.
മറ്റുള്ളവർ
എത്രചവിട്ടിയിട്ടും
പരാതി പറയാത്ത കോണിപ്പടികൾ.
ഇനിയും ഉയരങ്ങളിലേയ്ക്ക് എത്രയോപേർ
നടന്നു കയറാൻ വേണ്ടിയാണ്
നിശബ്ദമാകുന്നത്.
അതേ …….
കോണിപ്പടിയും ,അമ്മയും ഒരുപോലെയാണ്
ഞാനും നീയും എത്ര നോവിച്ചിട്ടും നിശബ്ദമായ് എല്ലാം സഹിക്കുന്നവൾ .
മിനി സജി.
Facebook Comments