17.1 C
New York
Thursday, August 18, 2022
Home Literature കൊറോണ കാലം (ചെറുകഥ)

കൊറോണ കാലം (ചെറുകഥ)

പ്രവീൺ ശങ്കരാലയം✍

(ഈ കഥ ഇപ്പോൾ മുഴുവൻ വായിച്ചാൽ നിങ്ങൾക്ക് കൊറോണ ഒരിക്കലും ബാധിക്കില്ല..
പ്രത്യേക അറിയിപ്പ്
ഇത് രാഷ്ട്രീയ ലേഖനമോ പകപോക്കലോ അല്ല )

കൊറോണ വയറസ് ലോകമെമ്പാടും പരത്തിയ ഭീതി പറയാൻ പോലും പറ്റാത്തതാണ് . അത്‌ ചൈനയിൽ നിന്ന് തുടങ്ങിയ യാത്ര ഇപ്പോഴും ലോക സവാരി നടത്തി കൊണ്ടേയിരിക്കുന്നു . ഇന്ത്യയിൽ കൊറേണ ആദ്യമെത്തിയത് നമ്മുടെ കൊച്ചു കേരളത്തിലാണത്രെ . കൊറോണ എന്ന ഭീകരനെ ലോകത്തിലാരും കണ്ടിട്ടില്ല അതിന്റെ ഗുണഭോക്താക്കൾ ചില വൈദ്യശാസ്ത്ര കമ്പനികളും പിന്നെ അതുപോലെയുള്ള വാർത്തകൾ കണ്ണടച്ചു പെരുപ്പിച്ച് ജീവിക്കുന്ന പത്രക്കാര്‍ക്കും പിന്നെ രാഷ്ട്രീയക്കാർക്കും മാത്രമാണെന്ന്. ചില ബുദ്ധി ജീവികൾ പറയുന്നു . കാരണം ഡൽഹിയിൽ നടക്കുന്ന കർഷക സമരക്കാർക്ക് കൊറോണ വന്നില്ലല്ലോ എന്ന് അവർ ഉദാഹരിക്കുന്നു .

പിന്നെ കാണാത്ത കാര്യങ്ങളാണല്ലോ മനുഷ്യരെ ഏറ്റവും പേടിപ്പിക്കുന്നത് . മറുത യക്ഷി ഭൂതം ഇവരെല്ലാം ചില ഉദാഹരണങ്ങൾ .

കുഞ്ഞു കേരളത്തിലും കൊറോണ കാലം ഉണ്ടാക്കിയ കോലാഹലം തെല്ലൊന്നുമല്ല .
അതോരോരോ വീടുകളിലും പല മാതിരിയാണ് അനുഭവപ്പെട്ടത് .

സർവ മലയാളികളും മലർന്ന് കിടന്ന് മൊബൈലിൽ ടിക്‌ടോക് ഫേസ്ബുക്ക് തുടങ്ങിയവ കണ്ട് ആഹ്ലാദിച്ചു . ചാറ്റ് ചെയ്ത് ചെയ്ത് ഗ്രാമ സുന്ദരി രമണിയുടെ ആറ്റു നോറ്റ് വളർത്തിയ നീണ്ട നഖങ്ങൾ പൊട്ടി പോയി . സ്ഥിരമായി ഇയർ ഫോൺ ഉപയോഗിച്ച ഷിബുവിന്റെ ചെവിയിൽ തഴമ്പ് വീണു . മദ്യാപാനി സുകു യു ട്യൂബിൽ വീട്ടിൽ ചാരായം വാറ്റുന്നതെങ്ങിനെ എന്ന് പഠിക്കുക മാത്രമല്ല വാറ്റുക തന്നെ ചെയ്തു . വാറ്റി കൊണ്ടിരുന്നപ്പോൾ മണം നാട്ടുകാരറിയാതിരിക്കാൻ സ്വന്തം മൂക്കും ഭാര്യ ലളിതയുടെ മൂക്കും അവൻ പൊത്തി . ജോലികളില്ലാത്ത ചില കള്ളുകുടിയാന്മാർ കുടി എന്ന വിനോദം മറന്ന് അവരുടെ ഭാര്യമാരെ പ്രേമിച്ച് സമയം കൊന്നു.

ഒളിച്ചോടാനിരുന്ന രാജുവും ലീലയും ബുക്ക് ചെയ്ത റെയിൽവേ ടിക്കറ്റ് കീറി കളഞ്ഞു . നോട്ടു നിരോധനത്തിന്റെ ആഘാതത്തിൽ തളരാത്ത ബാർ നടത്തുന്ന വർക്കി മുതലാളി ഇത്തവണ അക്ഷരാർത്തത്തിൽ സ്തബ്ധനായി . പിന്നെ മടിയിൽ കനമില്ലാത്തതു കൊണ്ട് സമാധാനിച്ചു .
മോഹൻലാൽ മമ്മൂട്ടി എന്നിവരെ ബഹുദൂരം പിന്നിലാക്കി മുഖ്യമന്ത്രി ടീവി സ്‌ക്രീനിൽ താരമായി . അദ്ദേഹവും തന്റെ ആരോഗ്യമന്ത്രിയും നസീറും ഷീലയും കണ്ണപ്പനുണ്ണിയിൽ മത്സാരിച്ചഭിനയിച്ചപോലെ ടീവി സ്‌ക്രീനിൽ നിത്യം മത്സരിച്ചു . നാട്ടിലെ ചെറുപ്പക്കാരികളും മധ്യവയസ്കകളും കിളവികളും മുഖ്യമന്ത്രയുടെ ഫാൻസ്‌ ആയപ്പോൾ നാരായണൻ നായരും ഏലിയാസ് ചാക്കോയും അബ്ദുള്ളയും ആരോഗ്യമന്ത്രിയുടെ ആരാധകരായി . ഇത് കണ്ട മുഖ്യമന്ത്രി അടുത്ത പടത്തിൽ ഷീലയെ പുറത്താക്കി സൂപ്പർ ഹിറ്റ് പടം ഇറക്കിയ പ്രേം നസീറിനെയോർത്തു .

പ്രതിപക്ഷവും മൗനം പാലിച്ചില്ല . ഭരണപക്ഷം കേരളത്തിൽ സൂപ്പറായി മുന്നേറുമ്പോൾ അവർ കുവൈറ്റ് ഇറാൻ ബൾഗേറിയ തുടങ്ങിയ രാജ്യങ്ങളിലെ അവരുടെ സഹോദരന്മാരെ കരുതാൻ ഇറങ്ങി തിരിച്ചു . അതിന് പ്രതിപക്ഷ നേതാവ് ആ രാജ്യങ്ങളിലെ അവരുടെ നേതാക്കളായ പായിപ്ര അബ്ദു നെട്ടൂർ സ്റ്റീഫൻ പിന്നെ ലിജുകുട്ടൻ തുടങ്ങിയവരെ മൊബൈലിൽ വിളിച്ച് നിർദ്ദേശങ്ങൾ മുന്നോട്ടു വച്ച് ടീവിയിൽ ഹീറോ ആയി . ഇതിനിടെ കാളിങ് ബെല്ലടിച്ചപ്പോൾ കതക് തുറന്ന പ്രതിപക്ഷ നേതാവ് മുന്നിൽ നിൽക്കുന്ന പായിപ്ര അബ്ദുവിനെ കണ്ട് ഒരു കുലുക്കവുമില്ലാതെ ഏപ്രിൽ ഫുൾ ആശംസിച്ച് കെട്ടിപിടിച്ചു . നേതാവിന്റെ സ്നേഹം കണ്ട ടീവി അവതാരിക സുഷമയ്ക്ക് കരച്ചിൽ വന്നു .

തന്റെ നാട്ടിൽ പണ്ടെങ്ങോ കണ്ടു മറന്ന ചെങ്കൊടി കേരളത്തിൽ കണ്ട ബംഗാളികൾ ആ ചെങ്കോടിയിൽ കണ്ട നക്ഷത്രത്തിൽ തങ്ങളുടെ കൂരയില്ലാത്ത വീടുകളിൽ കിടന്നു നോക്കുമ്പോൾ പോലും കാണാത്ത ആകാശ ഗംഗയെ ആണ് കണ്ടത് . കേരളം അവരെ ഒട്ടും നിരാശരാക്കിയില്ല . അതിഥികൾക്ക് വേണ്ടതെല്ലാം ചെയ്ത് കൊടുത്ത് ലോകമാതൃക ആയി .

ഗാംഗുലിയും ഭട്ടചാരിയും വീട്ടിലിരുന്ന് തങ്ങളുടെ സമ്പാദ്യ പെട്ടി തുറന്ന് പന്നിമലർത്ത് കളിച്ച് സമയം കളഞ്ഞു . മുഖർജിയാകട്ടെ ജില്ലാ കളക്ടർ സമ്മാനിച്ച LED ടീവിയിൽ മാധുരി ദിക്ഷിന്റെ ഏക് ദോ തീൻ പാട്ടിന് താളത്തിൽ ചുവട് വച്ചു . തൊട്ട വീട്ടിലെ പൊട്ടൻ നാരായണൻ ബ്ലാക്ക് ആൻഡ് വൈറ്റ് ടീവിയിൽ തന്റെ പ്രിയപ്പെട്ട മുഖ്യന്റെ സായാഹ്‌ന പ്രസംഗത്തിന് കാത്തിരുന്നു .
കിറ്റിൽ കിട്ടുന്ന ചോറും ചിക്കനും ചില ബംഗാളികൾക്ക് കൊളസ്‌ട്രോൾ ഉണ്ടാക്കി.അത്‌ എല്ലിൽ കുത്തിയപ്പോൾ അവർ ചെങ്കൊടി പൊക്കി ചപ്പാത്തി സമരം തുടങ്ങി .

പാർലറുകൾ പൂട്ടിയതിനാൽ അച്ചാമ്മ തോമസിന്റെ മുഖത്തിന്റെ തനിക്കൊണം കണ്ട് ഭർത്താവ് തോമസ് ഞെട്ടി അത്‌ കണ്ട അച്ചാമ്മ മാസ്ക് അണിഞ്ഞു നാണം മറച്ചു . പക്ഷെ ആ നരച്ച മുട്ടിയവൾക്ക് മറയ്ക്ക്കാനായില്ല . കൊഴപ്പം ഇല്ല പോട്ടെ എന്ന് പറഞ്ഞയാൾ അച്ചാമ്മയെ സമാധാനിപ്പിച്ചു . തട്ടമിട്ടു നടക്കുന്ന ബീവാത്തു മാസ്ക്കിട്ട് കുണ്ടും കുഴിയുമുള്ള മുഖത്തിന്റെ കൂടെ തള്ളി നിൽക്കുന്ന പല്ലും ഒളിപ്പിച്ച് അന്തസായി നടന്നു . മുഖംമൂടിയില്ലാതെ ജീവിക്കണം എന്ന് പഠിപ്പിച്ച മരിച്ചു പോയ അച്ഛന്റെ ഫോട്ടോയിൽ നോക്കി രഘു നെടുവീർപ്പിട്ടു .

കൊറോണ വന്ന് മരിച്ച ചെത്തുകാരൻ വര്ഗീസ് പണക്കാരനായ പരമേശ്വരൻ നായരെ മനോരമയുടെ ചരമ കോളത്തിൽ നിഷ്പ്രഭനാക്കി . ജോർജേട്ടൻ തന്റെ കൊച്ചുമോൻ ആറുവയസ്സുകാരൻ ആശിഷ് ജോർജ് ഗാംഗുലിയുടെ ലോക്ക് ഡൗൺ സോഷ്യൽ ഡിസ്റ്റൻസിങ് സാനിട്ടൈസർ തുടങ്ങിയ ഇംഗ്ലീഷ് വാക്കുകൾ പുല്ലുപോലെ പറഞ്ഞൂ നടക്കുന്നത് കണ്ട് അഭിമാനം കൊണ്ടു . പക്ഷെ വീട്ടിൽ ഭായിയോം ബഹനോം എന്ന് മാത്രം പറയരുതെ എന്ന് പറഞ്‍ കണ്ണുരുട്ടി . ചൈനയേയും സി പി എമ്മിനെയും ഒരുപോലെ വെറുത്തിരുന്ന ഡിങ്കൻ, ഗൂർഖ റാം സിംഗിന്റെ കരണം പൊട്ടിച്ച് ഗോ കൊറോണയെന്ന് ഉറക്കെ വിളിച്ചു .
അങ്ങനെ ആജ്ഞാപിച്ചു . കാണാത്ത കൊറോണ കേരളം മുഴുവൻ തന്റെ തേരോട്ടം നടത്തി . അല്ലെങ്കിലും കാണാത്ത ചാത്തന്മാരെ പേടിക്കുന്ന നാട്ടുകാരിൽ നിന്ന് വേറേ എന്ത് പ്രതീക്ഷിക്കാം .
എന്ത് കൊണ്ടോ പാലായിൽ ആർക്കും കോവിഡ് വന്നില്ല
ലോക്ക് ഡൌൺ പയ്യെ ഇളവ് ചെയ്ത് സർക്കാർ വിജ്ഞാപനം ഇറക്കി .കൊറോണ ലോക്ക്ഡൗൺ കഴിഞ്ഞതിനുശേഷം കേരളത്തിലെ ബാറുകൾ തുറന്നു
കൊറോണ, ബാർ മുതലാളിമാരെ മാത്രമല്ല കേരളത്തിലെ സമാധാന പ്രിയരായ മദ്യപാനികളിലും ബുദ്ധിമുട്ടുണ്ടാക്കി.
മാസങ്ങൾക്ക് ശേഷം പാലാക്കാരൻ ചാക്കോ പയ്യെ രണ്ടെണ്ണം വീശാൻ ഭാര്യയുടെ കണ്ണ് വെട്ടിച്ചിറങ്ങി .
ശനിയാഴ്ചകളിൽ ബാറിൽ തിരക്ക് കൂടുതലാണ് ആഴ്ച ശമ്പളം കിട്ടുന്നതുകൊണ്ടും പിന്നെ ഞായറാഴ്ച അവധി ആയത് കൊണ്ടും സാധാരണയിൽ കൂടുതൽ തിരക്കാണ് . ചിലപ്പോൾ ബീവറേജ് കടയിലേക്കാൾ തിരക്ക് .

രാജധാനി ബാർ പാലായിലെ അറിയപ്പെടുന്ന ഒരു ബാറാണ് . മുകളിൽ ഡീലക്സ് ബാർ പിന്നെ താഴെ ലോക്കൽ ബാർ . എല്ലാ ബാറിലേയുംപോലെ ലോക്കൽ ബാറിൽ കൂടുതൽ തിരക്കാണ് . ആദ്യം പൈസ കൊടുത്തെങ്കിലേ സാധനം കിട്ടു . പിന്നെ ഈ ബാറിൽ ടീവിയും എസിയും ഉണ്ട്‌ അതുകൊണ്ട് ഈ ചൂടാത്തൊരു ആശ്വാസം ആണ് . വല്യ ചാർജും ഇല്ല . അധ്വാനിച് വരുന്ന തൊഴിലാളികൾക്ക് ഒരു വരദാനം തന്നെയാണ് രാജധാനി .
എന്നെത്തെയും പോലെ ഇന്നും തിരക്ക് . ടീവി ശബ്ദം മ്യൂട്ടാക്കി വെച്ചിരിക്കുകയാണ് . നാട്ടുകാരുടെ ശബ്ദകോലാഹലം ഏത് ടീവി ചാനലിനെയും തോൽപിക്കും . ചില ടേബിളുകളിൽ കൊറോണ ചർച്ച മറ്റു ചില ടേബിളിൽ കൂലി പണി ചെയ്യുന്ന തൊഴിലാളികൾ അവരുടെ കൂലി പ്രശ്നം ചർച്ച ചെയ്യുന്നു .
ചിലപ്പോൾ കാര്യങ്ങൾ കൈവിട്ടു അടിപിടിയിലും അവസാനിക്കും . അപ്പൊള്‍ ജോണി അകത്തു വരും ബാറിലെ നിയമം നടപ്പാക്കും . ജോണി വളരെ കാലങ്ങളായി മുതലാളിയുടെ വിശ്വസ്തനും അല്പസ്വല്പം തന്റേടിയും ആണ് . വരുന്ന ബംഗാളികൾക്കും തമിഴന്മാർക്കും ജോണിയെ നല്ല പേടിയാണ് . മലയാളികൾ ലോകത്തിന്റെ പലഭാഗത്തും ജോലിചെയ്യുന്നുണ്ടെങ്കിലും ബംഗാളികൾക്ക് കേരളം കൊടുക്കുന്ന സ്വാതന്ത്ര്യം കൊടുക്കാത്തത് കൊണ്ട് മലയാളി ഒരഭ്യാസവും കാണിക്കാതെ കുടിച്ചിറങ്ങി വീട്ടിൽ പോവും പക്ഷെ കേരളത്തിലെ ബംഗാളികൾ അങ്ങനെയല്ല . അതുകൊണ്ട് ജോണി എപ്പോളും ബാറിന്റെ അടുത്ത് തന്നെ കാണും കൂടെ ഒരു പട്ടിയും . രണ്ടുപേരും മുതലാളിക്ക് ഒരുപോലെ ഇഷ്ടക്കാർ .
മലയാളിയും വരുത്തനും തമ്മിൽ തർക്കമുണ്ടായാൽ എന്തോ ജോണി വരുത്തന്റെ പക്ഷമാണ് ജോണിയുടെ ബാർ നിയമത്തിൽ അതിഥിയാണ് ദൈവം .
അത്‌ മലയാളികളുടെ ഒരു പ്രത്യേകത ആണ് ചിലർക്ക് സ്വന്തം പിതാവിനെക്കാളിഷ്ടം സ്വന്തം നേതാവിനെയാണ് .

ചാക്കോച്ചൻ സ്ഥിരമെന്നപോലെ ബാറിന്റെ കൗണ്ടറിൽ ഒരു പൈന്റ് ജവാനും ആയി സംവാദത്തിലാണ് . ആർക്കും ഒരു ശല്യവും ഇല്ല . വാള് വെക്കാറില്ല അഥവാ വെക്കേണ്ടി വന്നാൽ റോഡിൽ പോകും . ടീവിയിൽ മൗനത്തിലാടി കളിക്കുന്ന സിനിമാനടികളുടെ സൗന്ദര്യവും നോക്കി പുള്ളി തന്റെ ഗ്ലാസ് പയ്യെ കാലിയാക്കുന്നു.

പെട്ടന്ന് ടീവിയിൽ പ്രത്യേക അറിയിപ്പ് . അത്‌ കേൾക്കാൻ ജോണി ബാറിന്റെ അകത്തേക്ക് വന്നതും ബാറിൽ ഒരു സോഡാ പൊട്ടിച്ചാൽ പോലും ഏതോ ആറ്റം ബോംബ് പൊട്ടുന്നത് പോലെ തോന്നും അത്ര നിശബ്ദത .
ടീവി ശബ്ദം വെച്ചു . പാലായിലും പരിസര പ്രദേശത്തിലും ഒരു ഭീകര ജീവി ഇറങ്ങിയിരിക്കുന്നു . ഒരുപാട് മനുഷ്യരെ കൊന്നു കഴിഞ്ഞത്രേ . ഭീകര രൂപം ഇങ്ങനെ, 3 അടി പൊക്കം കുറുകിയ കാലുകൾ നീണ്ട കൈകൾ അതു ശരീരത്തിന്റെ മൊത്തം നീളത്തെക്കാൾ കൂടുതൽ വായിൽ തീക്കനൽ ,പിന്നെ നിൽക്കുന്നിടത്ത് ഒരു ദുർഗന്ധം റോഡിന്റെ വക്കത്തു നിൽക്കും എന്നിട്ട് വഴിയാത്രക്കാരെ ആക്രമിക്കും .
ബാറിലെ മലയാളികൾ ഞെട്ടി . ബംഗാളികൾ മലയാളികളിൽ നിന്നും വിവരം അറിഞ്ഞു ഞെട്ടി .
ആളുകൾ നിമിഷനേരത്തിനുള്ളിൽ മുന്നിലെ ഗ്ലാസ്സുകൾ കാലിയാക്കി ബാറിൽനിന്ന് പാഞ്ഞു .
ചാക്കോച്ചൻ ഞെട്ടിത്തരിച്ചു .വീട്ടിലേക്ക് കുറച്ചു ദൂരം നടക്കണം , പെട്ടത് തന്നെ. ബാക്കിയുള്ള മദ്യം ഇടുപ്പിൽ തിരുകി പേടിയോടെ ചാക്കോ വീട്ടിലേക്ക് നടന്നു.മര്യാദക്ക് ഭാര്യ പറഞ്ഞത് കേട്ടു വീട്ടിലിരുന്നടിച്ചാൽ മതിയായിരുന്നു .

വളവ് തിരിഞ്ഞില്ല ഇതാ ആ ഭീകരൻ റോഡിൽ, തന്നെ പിടിക്കാൻ തക്കം പാർത്തിരിക്കുന്നു . ടീവിയിൽ പറഞ്ഞപോലെ രൂപം . 3 അടി ഉയരം നീണ്ട കൈകൾ ചെറിയ കാലുകൾ വായിൽ തീക്കനൽ .തീർന്നു എല്ലാം തീർന്നു അയാൾ വിയർത്തു കുളിച്ചു .എല്ലാ പുണ്യാളന്മാർക്കും മെഴുകുതിരി നേർന്ന് അവിടെ തന്നെ നിന്നു . ഓടിയിട്ട് കാര്യം ഇല്ല അയാളോർത്തു.ചിലപ്പോൾ കാര്യം പറഞ്ഞൂ സോപ്പിട്ടാൽ
രക്ഷപെട്ടാലോ ?
നേരെ ഭീകരന്റെ അടുത്തേക്ക് തന്നെ നടന്നു .

വിറച്ചു വിറച്ചു കൈ തൊഴുത് പറഞ്ഞു
മൊതലാളി ഞാൻ ഒരു പാവം തൊഴിലാളി എന്റെ കയ്യിൽ കൊറച്ചു മദ്യമല്ലാതെ ഒന്നും ഇല്ല . ഇടുപ്പിൽ നിന്ന് മദ്യം എടുത്തു ഭീകരന്റെ നേരെ നീട്ടി . ഒരനക്കവും ഇല്ല ചെറിയ മൂളൽ പിന്നെ ദുർഗന്ധവും

അപ്പോൾ കുറച്ചു സ്നേഹത്തോടെ
സാർ ഞാൻ ചാക്കോച്ചൻ കുറവിലങ്ങാടാണ് വീട് . പാവം ആണ് ഒന്നും ചെയ്യരുത് .
മറുപടി : ഹാലോ , ബീഡി പുക വിട്ട് ,നൈസ് ടു മീറ്റ് യു . ഞാൻ ചെല്ലപ്പൻ ഈ വളവിലാ വീട് . കൊറച്ചു ദിവസമായി വയറ്റിന്ന് പോവുന്നില്ല ശ്രമിച്ചു നോക്കുവാ .
ചാക്കോച്ചൻ കൊടുത്ത കള്ളുകുപ്പി തിരിച്ചു വാങ്ങി മൂക്കും പൊത്തി വീട്ടിലേക്കോടി . പിന്നീട് ചാക്കോച്ചൻ ഭാര്യ പറയുന്നതിനപ്പുറം ഒന്നും ചെയ്തിട്ടില്ല .
കാണാത്ത കൊറോണയെ പേടിച്ച ലോകരേക്കാളും ഞാനാണ് കേമനെന്നു സ്വയം പ്രഖ്യപിച്ചു .

പ്രവീൺ ശങ്കരാലയം✍

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: