17.1 C
New York
Wednesday, August 10, 2022
Home Literature കൊറോണയുടെ കുമ്പസാരം (നർമ്മകഥ )

കൊറോണയുടെ കുമ്പസാരം (നർമ്മകഥ )

അനുപ ചെറുവട്ടത്ത് ന്യൂഡെൽഹി✍

“എൻ്റച്ചോ ഏനൊന്ന് കുമ്പസരിക്കണം.”

ഞായറാഴ്ച കുർബാനയൊക്കെ ചൊല്ലി കപ്യാരും കൂട്ടരുമൊക്കെപോയ തക്കത്തിന് കൈലിമുണ്ടൊക്കെചുറ്റി ഒന്ന് വെളിക്കിരിക്കാനിറങ്ങിയതാ.അപ്പഴതാ ഒഴിഞ്ഞ പള്ളിമേടയിൽ നിന്നൊരു കുഞ്ഞു ശബ്ദം.

“ഓ ഇപ്പൊയെന്നാ കുമ്പസരിക്കാനാ?നീയിപ്പൊ പോയി പിന്നെ വാ കൂവേ.”

അച്ചൻ ആളാരെന്നറിയാതങ്ങ് തിരിച്ചടിച്ചു.

“അച്ചോ അച്ചനങ്ങനങ്ങ് പറയാതച്ചോ..
എനിക്ക് കുമ്പസരിച്ചു മുട്ടിപ്രാർത്ഥിക്കണം.”

“ഓ… ഇതു വല്ലാത്ത പൊല്ലാപ്പായല്ലൊ. എൻ്റെ മുട്ട് ഞാനാരോട് പറയുമീശോയേ”?

അച്ചൻ മനസ്സിലോർത്തു.

“ഒരരമണിക്കൂർ കുഞ്ഞാട് ക്ഷമി. അച്ചനിപ്പം റെഡിയായി കുമ്പസാരക്കൂട്ടിലെത്താം.”

“അരയൊ ഒന്നോ ഒന്നേകാലൊ എടുത്തോ… പക്കേങ്കില് വയ്യാന്ന് മാത്രം നൊ നോ”

ഉടൻ കിട്ടി ഉരുളക്കുപ്പേരി.

വയറൊക്കെ ഒഴിച്ച് ലേശമാശ്വാസത്തോടെ വെളുത്ത കുപ്പായമൊക്കെയിട്ട് കുമ്പസാരക്കൂടുതുറന്ന് അച്ചനിരുന്നു.

“കുഞ്ഞാടെ….പറഞ്ഞു തുടങ്ങിക്കോളു.നീയെന്തു തെറ്റു ചെയ്തു?”

അതായെത്തി മണിമണിയായ ഒച്ച.

“ഞാൻ കുഞ്ഞൻ. വെറുമൊരു പാവം . വായിൽ കൊള്ളാത്ത സാർസ് കോവിഡ് 19 എന്നൊക്കെ യാണ് എൻ്റെ തലതൊട്ടപ്പിനിട്ട പേരെങ്കിലും കൊറോണയെന്ന മട്ടപ്പേരാണെൻ്റെ വിളിപ്പേര്. ഇതൊക്കെയാണേലും കുഞ്ഞൻ എന്ന അരുമപ്പേരിനോടെനിക്കിത്തിരി പാശമേറും.

അച്ചൻ്റെ നെഞ്ചിലൂടൊരു കൊള്ളിയാൻ പാഞ്ഞു.

“കർത്താവേ…. ഇതെന്തൊരു ചെയ്ത്താ.. ?’
ഈ പിശാശിനെ പേടിച്ച് ഒന്ന് പുറത്തിറങ്ങിയിട്ടേറെ നാളായി…ഇടവകയിലെ ചില താന്തോന്നികള് ഷാപ്പിൽ കേറും കണക്ക് തലയും മുഖോം മൂടി നടപ്പാ… അതിനിടയിലീ ശവിയിവിടെങ്ങിനെയെത്തി??”

നൂറായിരം ചോദ്യങ്ങളിങ്ങനെ ഉയിർകൊള്ളുന്നതിനിടയ്ക്ക്
“എന്തായാലും ദൈവനാമത്തിൽ നീ കേട്ടേര് “എന്ന് ആരോ കാതിൽ പറയുന്നതുപോലെ തോന്നി.

“എന്നെപ്പറ്റിയേറെയൊന്നും പറയേണ്ടല്ലോ? കൊച്ചു കുട്ടി മുതൽ മുതുക്കർക്കു വരെ ഏറെ പരിചിതം. “

കുഞ്ഞൻ തുടർന്നു.

“ഞാനാ വൻമതിൽ കടന്നിങ്ങു പോരുമ്പോൾ എല്ലാരോടും കൂട്ടുകൂടി കളിച്ച് ചിരിച്ചു പോവാമെന്നേ കരുതിയുള്ളൂ.
ഞാനെത്തും മുന്നേ വീട്ടിക്കേറിയൊക്കെ കതകടച്ചിരിപ്പായി. ഞാനോ പാവം… ആരേം കാണാതെ വട്ടംകറങ്ങിനട്ടംതിരിഞ്ഞു.”

“നീയൊന്ന് പതുക്കെ പറ കുഞ്ഞാടെ.. എനിക്കു കേൾക്കാം.”
അച്ഛൻ പറഞ്ഞു.

“ആഹ് അച്ചോ പാത്രോം അളുക്കുംകൊട്ടി ഞളുക്കി ഈയുള്ളവൻ്റെ കാതടപ്പിച്ചില്ലേ?
എനിക്കിച്ചിരി കാതിനു കുറച്ചിലുണ്ടച്ചോ…”

“കിടന്നു കാറാതെ നീ കാര്യം പറ”

“മെഴുകുതിരി പോയിട്ട് പന്തം തൊട്ടു കുന്തംവരെ കത്തിച്ചെൻ്റെ ചന്തി വരെ പൊള്ളിച്ചിപ്പൊരുഭാഗത്ത് ഇരിക്കാൻ മേലാ..
“അപ്പഴാ ഈ പാവം ഊരുതെണ്ടി തൊണ്ടകൾ തപ്പി നടന്നേ.”

“പിന്നെ അച്ചോ, മരമായ മരമൊക്കെ മുറിച്ചു കളഞ്ഞു കോൺക്രീറ്റ് സൗധങ്ങൾ പണിതു കൂട്ടി ഓക്സിജൻ ഇല്ലാന്ന് പറയുന്ന കേക്കണതേ കലിയാ.അപ്പൊ വല്ലോരുടേം തോണ്ടയിൽ ഞാനോടിക്കേറി നാലു തെറി പറയും”

“അച്ചനുറങ്ങിയോ അച്ചോ…?”

“നീയീ നട്ടുച്ചയ്ക്ക് ചൂടൻ കുടുസ്സ് കുമ്പസാരക്കൂട്ടിലിരുത്തിയെന്നെ ഉരുക്കുകയാണോടേ…?’

“അല്ലച്ചോ…ഞാനെൻ്റെ ദെണ്ണം ആരോടുപറയുമച്ചോ… ഏൻ്റെ ഉള്ളിൻ്റെ വേവ് പറയണാണ്.”

“ഈ മനുഷ്യോർക്ക് സ്നേഹമൊക്കെ ബാക്കിയുണ്ടോ അച്ചോ?”
കാശുള്ളോൻ ഇല്ലാത്തവനെ നോക്കാനായിട്ടാ കാശുള്ളോനാദ്യം പണികൊടുത്തേ…പക്കേങ്കില് ഇല്ലാത്തവനപ്പൊ എടങ്ങാറ്.അങ്ങനെ അവനും കൊടുത്തു എട്ടിൻ്റെ പണി.’

“കിറ്റ് കിട്ടി തിന്നും കുടിച്ചും വീട്ടിലിരിക്കാണ്ടെ കണ്ടവടെ വട്ടം തിരിയാതിരിക്കാനാ ഞാനീ പെടാപാട് പെടുന്നത്.
“ഇത്തിരി വൃത്തിയും വെനയുമൊക്കെയുണ്ടാവട്ടേന്ന് കരുതിയാലും നേരാവുന്ന മട്ടില്ല.’

“എൻ്റെ പേരും പറഞ്ഞ് ആളോള് കള്ളത്തരോം പിടിച്ചു പറീം..” ഞാനായിട്ടാരേം ഉപദ്രവിക്കാൻ പോണില്ല. പക്കേങ്കില് നിങ്ങള് മനുഷ്യരങ്ങനല്ല.. “

‘നീയിതെന്നാ ഭാവിച്ചാ കുഞ്ഞാ?”

“ഇല്ലച്ചോ ഞാനേരും കൊല്ലുകേല…
നിങ്ങടെ ആളോളാ കൊല്ലണേ..
അച്ചന് സ്തുതി എന്നെ കേട്ടതിന്”

ഇത്രയും പറഞ്ഞു ഉരുണ്ടിറങ്ങിപ്പോയ കുഞ്ഞനോട് സ്തുതി പറയാൻ തൊണ്ട തുറന്ന അച്ചൻ്റെ തൊണ്ടയ്ക്ക് ആരാണ്ടങ്ങ് പിടിച്ചപോലെ…..

അനുപ ചെറുവട്ടത്ത്
ന്യൂഡെൽഹി✍

Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: