17.1 C
New York
Monday, August 15, 2022
Home Literature " കൊറോണക്കാലം" (കവിത)

” കൊറോണക്കാലം” (കവിത)

ഷക്കീർAMSഅറക്കൽ✍

കാര്യമേറെ കെടുതിയായി കൊറോണകേറി കിടുങ്ങലായി ,
കുടുക്കപോലെ ലോകമായി മാലോകരെല്ലാം കുടുക്കിലായി ,
കൂടുവാനോകറങ്ങുവാനോ കഴിയാതെ നാം കിടക്കകേറി ,
കരനിറഞ്ഞും കടൽകടന്നും കോറോണയെങ്ങും കാർന്നുകേറി …….

കൈക്കൊടുത്തും കളിപറഞ്ഞും പന്തിചേർന്നിരുന്ന നാം ,
കൈക്കുടഞ്ഞു ചിരിമറന്നു കയ്യകലം മാറിനിന്നു മുഖംമൂടിയണിഞ്ഞു ,
കണ്ണുംക്കണ്ണിൽ നോക്കിമാത്രം കാര്യങ്ങൾ പറഞ്ഞു ,
കദനകഥകൾ തുള്ളി വീഴ്ത്തി കണ്ണിണകൾ ചുവന്നു …

ഉന്നതജാതകങ്ങളില്ല മേലാളപ്രഭുക്കളാരുമില്ല ,
ഉന്മത്ത ജീവിതശൈലി മാറി ഈലോക മാരിയിൽ ,
ഉപാധിതേടി ഇന്നു നമ്മൾ വമ്പുവെടിഞ്ഞു കച്ചിത്തുമ്പ് തിരഞ്ഞു ,
ഊറ്റമില്ലാതുള്ള ലോകം ഉണ്മയായിടും അവിടം സമാനമായിടും …

മണ്ണാൽജനിച്ച മനുഷ്യനെ നീ മണ്ണിലേയ്ക്കു പോകേണ്ടു ,
മണ്ണിൻ മക്കളെല്ലാം ഒന്നുപോലെ താഴെ വസിച്ചീടാം ,
മന്ത്രങ്ങൾ ചൊല്ലി ദൈവത്തിങ്കലെന്നും ശുദ്ധമായിടാം ,
മാറാ വ്യാധി മാറാൻ കൈകഴുകി ശുദ്ധിയായിടാം …….

ഷക്കീർAMSഅറക്കൽ

Facebook Comments

COMMENTS

- Advertisment -

Most Popular

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...

സ്വാതന്ത്ര്യ ദിനാഘോഷം

കോട്ടയ്ക്കൽ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരസഭയിലെ അങ്കണവാടി വിദ്യാർഥികളുടെ നേതൃത്വത്തിൽ സന്ദേശറാലി നടത്തി. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ആലമ്പാട്ടിൽ റസാഖ് അധ്യക്ഷത വഹിച്ചു. കെ.സീതാലക്ഷ്മി, ടി.വി.മുംതാസ്,...

“ദേവദൂത” ഗായിക സന്തോഷത്തിലാണ്.

കോട്ടയ്ക്കൽ. 37 വർഷം മുൻപ് ഭരതന്റെ സംവിധാനത്തിൽ ഇറങ്ങിയ "കാതോടുകാതോര"ത്തിലെ "ദേവദൂതർ പാടി"യെന്ന പാട്ട് തരംഗമായി മാറിയതിൽ സന്തോഷിക്കുന്നവർ ഏറെയാണ്. അവരിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനൊപ്പം മുൻനിരയിലുണ്ട് ഗായിക ലതിക. ഈ പാട്ടടക്കം...

സ്നേഹ ഭാരതം (കവിത)

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തിൽ ഏകത്വം എന്ന സ്നേഹ മന്ത്രം കൊണ്ട് അതിശയങ്ങൾ സൃഷ്ടിച്ച് ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ നമുക്കും നമ്മുടെ സ്നേഹ ഭാരതത്തിനുമാവട്ടെ എന്ന പ്രാർത്ഥനയോടെ ..... സ്വതന്ത്ര...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: