ആയുധപ്പുരകൾ തുറന്നവർ പായുന്നു.
വീണ്ടുമീ ഭൂമി തൻ മാറ് പിളർക്കുവാൻ
ഭൂമിക്ക് താങ്ങായി നിൽക്കും മലകളെ .
ഒരു നുള്ള് പൊടിയാലെ ധൂമമാക്കിയവർ.
ഭൂമിതൻ നെഞ്ചകം കീറി പൊളിക്കുന്നു.
ഭൂഗർഭ ജലമൂറ്റാൻ കഴുകന്റെ കണ്ണുമായ് .
മഴയത് നാഥനീ ഭൂമിയിൽ നൽകുമ്പോൾ
ഏറെ അശ്രദ്ധയാൽ മുഴുവനും കളയുന്നു.
അന്നം തരുമീ വയലേല മൊത്തവും.
കോൺ കീറ്റ് കൂടാൽ നിറക്കുന്നു ക്രൂരമായ്.
കുന്നുകളമ്പെ ഇടിച്ചു നിരത്തുന്നു.
വൈവിധ്യമേറും ദിനോസറിനാലവർ.
നിർദ്ദയം തുപ്പുന്നു തീപ്പുക എന്നു മേ
ആകാശമേലാപ്പിൽ സുഷിരങ്ങൾ വീഴ്ത്തുന്നു.
അലറി കരയുന്നു ഭൂമിതൻ ചുറ്റിലും
ഭൂമിതൻ നേരായ വകാശി എന്നുമെ.
ഹരിതാഭ മേകിട്ട് വായു പകർന്നിടും.
മരവുമീ ഭൂമിയിൽ പിഴുതെറിഞ്ഞു അവർ.
കണ്ടിട്ടും കൊണ്ടിട്ടുമൊന്നും പഠിക്കാതെ
നെട്ടോട്ടമോടുന്നു സ്വാർത്ഥരായ് ഭൂമിയിൽ .
പാവമാം പറവ തൻ കൂടും തകർത്തവർ.
നിർദ്ദയം ഭൂമിയിൽ വാഴുന്നിവരെന്നും .
കർഷകർ തന്നുടെ വാഴകൾ പിഴുതുള്ള .
കാട്ടാന കൂട്ടത്തിൻ ഭാവമാലെ.
കൂട്ടാരതുണ്ടി വർ കൈകൾ പിടിക്കുവാൻ .
ആർത്തു കരഞ്ഞിടും
ഭൂമിക്ക് കാവലായ്.
ടി.എം. നവാസ വളാഞ്ചേരി✍