ഹൃദയത്തിൻ മാറാപ്പിൽ ബന്ധങ്ങൾ
നിറച്ച
മൗനവേദനകളെ സ്വയം മൂടി ഞാൻ
തെരുവിന്നിരുളിൽ നനഞ്ഞ ചിറക് –
കുടഞ്ഞുണക്കി, ചേക്കേറിയൊന്നു
മയങ്ങി..
പഞ്ചര,പക്ഷികളായ്
കൂടില്ലാതവശരായ്.
നായ്ക്കൾ
നക്കിത്തുടച്ച,യുശ്ചിഷ്ടയിലക്കു-
കീഴെ പശിയാലൊരു നുള്ള് വറ്റിനായ്
പരതുന്ന ഞങ്ങളൾ,തെരുവിന്റെ
മക്കൾ.!
ഒരു നേരമെങ്കിലുമുണ്ണാനാകാതെന്നും
കുഴികളിലാഴ്ന്നകണ്ണിൻദീനതയും,മൃ
ഷ്ടാ-
ന്നമുണ്ട്,സുഖംതേടുംമർത്യന്നരികിലെ
ത്തും ബാല്യത്തെനിഷ്ക്കരുണമാട്ടിയക
റ്റരുതേ.!
ആരോ തെരുവിൽ
വലിച്ചെറിഞ്ഞെച്ചിൽ
ജീർണ്ണതയറിയാതെ ഭക്ഷിക്കും
കുഞ്ഞിന്റെ,
മിഴിയിൽ വിശപ്പിൻ
ദൈന്യവും,നിദ്രയ്ക്ക്,
രാത്രിയിൽ കൂടില്ലാത്ത
പക്ഷികൾഞങ്ങൾ..
💓ജയന്തി ശശി✍️
Facebook Comments